For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ഗ്രീന്‍ടീ വേണ്ട, കഴിച്ചാല്‍ അവസ്ഥ

ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു

|

ആരോഗ്യത്തിന് പ്രത്യേക സംരക്ഷണം ആവശ്യമുള്ള ഒരു സമയമാണ് ഗര്‍ഭകാലം. ഭക്ഷണ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും എല്ലാം പ്രത്യേകം പ്രത്യേകം ശ്രദ്ധ അത്യാവശ്യമാണ്. ചിലത് ചെയ്യരുത്, ചിലത് ചെയ്യണം എന്നിവയൊക്കെ ഗര്‍ഭകാലത്തെ പ്രത്യേകതയാണ്. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും അബോര്‍ഷന് വരെ ഇത് കാരണമാകുന്നു.

വേദനയില്ലാത്ത പ്രസവത്തിന് വെളിച്ചെണ്ണ ഇങ്ങനെവേദനയില്ലാത്ത പ്രസവത്തിന് വെളിച്ചെണ്ണ ഇങ്ങനെ

ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം, ഏതൊക്കെ കഴിക്കരുത് എന്ന കാര്യം പല വിധത്തില്‍ ശ്രദ്ധിക്കേണ്ട ഒരു സമയം കൂടിയാണ് ഗര്‍ഭകാലം. എന്നാല്‍ ഇനി ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് ഏതൊക്കെ രീതിയില്‍ കുഞ്ഞിനേയും അമ്മയേയും ബാധിക്കും എന്ന് നോക്കാം. ചില പാനീയങ്ങള്‍ കഴിക്കുന്നത് പല വിധത്തിലാണ് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വില്ലനാവുന്നത്. ചില പാനീയങ്ങള്‍ കഴിക്കുന്നത് ഗര്‍ഭത്തിന് ദോഷവശങ്ങളാണ് ഉണ്ടാക്കുക. ഇത് എല്ലാ വിധത്തിലും ഗര്‍ഭത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഏതൊക്കെ പാനീയങ്ങള്‍ പ്രശ്‌നമുണ്ടാക്കുന്നു ഗര്‍ഭകാലത്ത് എന്ന് നോക്കാം. ഇത് കുടിക്കും മുന്‍പ് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.

 ഗ്രീന്‍ടീ

ഗ്രീന്‍ടീ

ഗ്രീന്‍ ടീ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ ഗര്‍ഭകാലത്ത് ഇത് കഴിക്കുമ്പോള്‍ അ്ല്‍പം ആലോചിച്ച് കഴിച്ചാല്‍ മതി. കാരണം ഇത് പല വിധത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നു. ഇതില്‍ കഫീന്‍ കൂടുതലാണ്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് മാത്രമേ ഗ്രീന്‍ ടീ ഗര്‍ഭിണികള്‍ കഴിക്കാന്‍ പാടുകയുള്ളൂ.

സോഫ്റ്റ് ഡ്രിങ്ക്‌സ്

സോഫ്റ്റ് ഡ്രിങ്ക്‌സ്

സോഫ്റ്റ് ഡ്രിങ്ക്‌സ് കഴിക്കുന്നതും ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇതില്‍ കഫീന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് വില്ലനാണ്. ഗര്‍ഭകാലത്തെ പല പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. മാത്രമല്ല സോഫ്റ്റ് ഡ്രിങ്ക്‌സില്‍ പല വിധത്തിലുള്ള കെമിക്കലുകളും ചേര്‍ക്കുന്നു. ഇതും ഗര്‍ഭസ്ഥശിശുവിനെ പ്രശ്‌നത്തിലാക്കുന്നു.

ഐസ്ഡ് ടീ

ഐസ്ഡ് ടീ

ഐസ്ഡ് ടീ പലരും കഴിക്കുന്ന ഒന്നാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഐസ്ഡ് ടീയെ നമുക്ക് മാറ്റി നിര്‍ത്താവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഐസ്ഡ് ടീ ഗര്‍ഭകാലത്ത് നമുക്ക് അല്‍പം അകലെ നിര്‍ത്താവുന്നതാണ്. ഇത് പല വിധത്തില്‍ ഗര്‍ഭിണിക്കും ഗര്‍ഭസ്ഥശുശുവിനും പ്രശ്‌നമുണ്ടാക്കുന്നു.

കാപ്പി

കാപ്പി

കാപ്പിയും ചായയും ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുമോ? എന്നാല്‍ ഗര്‍ഭകാലത്ത് ഇത്തരത്തിലുള്ള പാനീയങ്ങളെ അല്‍പം അകലെ നിര്‍ത്തുന്നതാണ് എന്തുകൊണ്ടും നല്ലത്. കാരണം ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന് വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ് ഇത്തരത്തില്‍ അകലെ നിര്‍ത്താവുന്ന ഒരു പാനീയമാണ്. കാരണം ഇത് അബോര്‍ഷന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് ഒരു കാരണവശാലും പൈനാപ്പിള്‍ ജ്യൂസ് കഴിക്കരുത്.

പപ്പായ ജ്യൂസ്

പപ്പായ ജ്യൂസ്

പപ്പായ ജ്യൂസും പലരും കഴിക്കാറുള്ളതാണ്. എന്നാല്‍ ഗര്‍ഭകാലത്ത് പപ്പായ ജ്യൂസ് കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുക്കാം. കാരണം ഇത് പലപ്പോഴും പല വിധത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പപ്പായ ജ്യൂസ് ഗര്‍ഭിണികള്‍ ഒരു കാരണവശാലും കഴിക്കരുത്.

 വീറ്റ് ഗ്രാസ്‌ ജ്യൂസ്

വീറ്റ് ഗ്രാസ്‌ ജ്യൂസ്

വീറ്റ് ഗ്രാസ്‌ ജ്യൂസ് കഴിക്കുമ്പോഴും രണ്ടാമതൊന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് പലപ്പോഴും ഡയറിയ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മാത്രമല്ല അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും വീറ്റ് ഗ്രാസ് കാരണമാകുന്നു.

പാല്‍

പാല്‍

പാല്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ അണ്‍പാസ്ച്ചുറൈസ്ഡ് ആയിട്ടുള്ള പാല്‍ കഴിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ വേണ്ട ഇത്തരത്തിലുള്ള പാല്‍ കഴിക്കരുത്.

മദ്യപിക്കുന്നത്

മദ്യപിക്കുന്നത്

മദ്യപിക്കുന്നവര്‍ സ്ത്രീകളാണെങ്കിലും ഇന്നത്തെ കാലത്ത് ഒട്ടും പുറകിലല്ല. എന്നാല്‍ ഒരു കാരണവശാലും ഗര്‍ഭാവസ്ഥയില്‍ മദ്യപിക്കരുത്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ഇത് അബോര്‍ഷനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

English summary

Drinks to avoid during pregnancy

We have listed some of the drinks you need to avoid during pregnancy, read on
X
Desktop Bottom Promotion