For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവകം സി. ഗർഭധാരണത്തിന് അപകടമോ?

വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുകയാണെങ്കിൽ ഗർഭധാരണസമയത്ത് ജീവകം സി. സഹായകമാണെന്ന് കണക്കാക്കപ്പെടുന്നു

|

എല്ലാ നാണയങ്ങൾക്കും രണ്ട് വശങ്ങളുണ്ട് എന്നതുപോലെ എല്ലാ പദാർത്ഥങ്ങൾക്കും അവയുടേതായ അനുകൂലവും പ്രതികൂലവുമായ വശങ്ങളുണ്ട്. ജീവകം സി. യുടെ കാര്യത്തിലും ഇങ്ങനെതന്നെയാണ്. വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുകയാണെങ്കിൽ ഗർഭധാരണസമയത്ത് ജീവകം സി. സഹായകമാണെന്ന് കണക്കാക്കപ്പെടുന്നു. ശരീരകോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നതിൽനിന്നും ഇത് സംരക്ഷണംനൽകുന്നു, മാത്രമല്ല ധാരാളം നിരോക്‌സീകാരികൾ അടങ്ങിയിരിക്കുന്നതുകൊണ്ട് രോഗാണുക്കളിൽനിന്ന് സംരക്ഷണം നൽകുവാനും ഇതിന് കഴിയും.

AD

ഗർഭധാരണസമയത്ത് ജീവകം സി. യെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ ഡോക്ടർമാർ ശുപാർശ ചെയ്യാറുണ്ട്. എങ്കിലും ഇതേ സാധനം അപരിമിതമായ അളവിൽ ഉപയോഗിക്കുകയാണെങ്കിൽ ഗർഭധാരണം തടയപ്പെടാൻ സാധ്യതയുണ്ട്. ബഹുഭൂരിപക്ഷം സ്ത്രീകൾക്കും ഇക്കാര്യത്തിൽ വലിയ ജ്ഞാനമില്ല. 19 ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ വീട്ടിൽവച്ച് ഗർഭമലസിപ്പിക്കുന്നതിനുള്ള താരതമ്യേന വളരെ എളുപ്പമായ ഒരു ഉപാധിയായി ജീവകം സി. യെ ഉപയോഗിച്ചിരുന്നു.

ജീവകം സി. യിൽ അടങ്ങിയിരിക്കുന്ന അസ്‌കോർബിക് അമ്ലത്തിന്റെ സാന്നിദ്ധ്യം ഗർഭിണികളിലെ ഗർഭച്ഛിദ്രത്തിന് കാരണമാകാം. ഗർഭംധരിക്കുന്നതിനുവേണ്ടി ഗർഭാശയത്തെ തയ്യാറാക്കുവാൻ വളരെ അത്യാന്താപേക്ഷിതമായിട്ടുള്ള ഒന്നാണ് പ്രൊജെസ്റ്റെറോൺ എന്ന് വിളിക്കപ്പെടുന്ന ഹോർമോൺ. മതിയായ അളവിന് ഈ ഹോർമോണിനെ ശരീരം ഉല്പാദിപ്പിക്കുന്നില്ലെങ്കിൽ, ഗർഭാശയം ഗർഭധാരണത്തിനുവേണ്ടി ഒട്ടുംതന്നെ തയ്യാറെടുക്കുകയില്ല. ജീവകം സി. യിൽ കാണപ്പെടുന്ന അസ്‌കോർബിക് അമ്ലം ശരീരം പ്രൊജെസ്റ്ററോൺ ഹോർമോണിനെ ഉല്പാദിപ്പിക്കുന്നതിനെ കുറയ്ക്കുകയും അമർച്ചചെയ്യുകയും ചെയ്യും. ബീജസങ്കലനം നടന്നുകഴിഞ്ഞ അണ്ഡത്തിന് വളരെ സ്വാഗതാർഹമായ സാഹചര്യം ഒരുക്കുന്നത് ഈ ഹോർമോണാണ്. ഇതിന്റെ അളവിലുള്ള കുറവ് ഗർഭാശയത്തിൽ അണ്ഡം ഉറപ്പിക്കപ്പെടുന്നതിനെ അസാദ്ധ്യമാക്കും. അതിനാൽ ജീവകം സി. വളരെയധികമായി ഉണ്ടായിരിക്കുന്ന സ്ത്രീകളുടെ ശരീരത്തിൽ അമ്ലതയുടെ അളവ് വർദ്ധിക്കുകയും, അമ്മയാകുവാനുള്ള അവസരം അറിയാതെതന്നെ ഇല്ലാതാകുകയും ചെയ്യുന്നു.

vd

ജീവകം സി. അധികമായ അളവിൽ ഉണ്ടായിരിക്കുന്നതിന് വേറെയും പ്രത്യാഘാതങ്ങളുണ്ട്. ഉള്ളിലേക്ക് വരുന്ന പുരുഷബീജത്തിനുവേണ്ടിയുള്ള അനുകൂലമായ പരിതഃസ്ഥിതിയെ നൽകുവാൻവേണ്ടും യോനി ക്ഷാരസ്വഭാവത്തിലായിരിക്കണം. പുരുഷബീജത്തിനുവേണ്ടിയുള്ള ഏറ്റവും ആരോഗ്യകരമായ സാഹചര്യം ഇതാണ്. എങ്കിൽമാത്രമേ ഗർഭധാരണസാദ്ധ്യത ഉണ്ടാകുന്നുള്ളൂ. എന്നാൽ ജീവകം സി. യുടെ അധികമായ ഉപഭോഗം യോനിയെ അമ്ലസ്വഭാവത്തിൽ നിലനിറുത്തും. പുരുഷബീജകോശങ്ങൾ അപ്പോൾത്തന്നെ ഇല്ലായ്മ ചെയ്യപ്പെടുന്നതിന് ഇത് കാരണമാകും. അമ്ലപരിതഃസ്ഥിതിയേക്കാളും ക്ഷാരപരിതഃസ്ഥിതിയാണ് അവയ്ക്ക് ആവശ്യം.

അപകടകരമാംവിധം അമ്ലസ്വഭാവത്തോടുകൂടിയ ഒരു പരിതഃസ്ഥിതിയിൽ പുരുഷബീജകോശങ്ങൾക്ക് നിലകൊള്ളുവാൻ കഴിയുകയില്ല. പെട്ടെന്നുതന്നെ അവ ഇല്ലായ്മ ചെയ്യപ്പെടും. ജീവകം സി. യുടെ അമിതോപഭോഗം സ്ത്രീശരീരത്തിൽ അമ്ലതയുടെ അളവിനെ കൂട്ടുകയും ക്ഷാരസ്വഭാവത്തെ കുറയ്ക്കുകയും ചെയ്യുന്നു. ഗർഭധാരണത്തെ തടയുന്ന ജീവകം സി. യുടെ മറ്റൊരു രീതിയാണിത്. ഗർഭിണിയാകാത്ത സ്ത്രീകളുടെ കാര്യത്തിൽ ജീവകം സി. എന്ത് സംഭവിപ്പിക്കുന്നു എന്നതാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്.

zvv

എന്തായാലും ഗർഭിണികളായ സ്ത്രീകൾക്കും ജീവകം സി. ഹാനികരമാകാം. അവരിൽ ഗർഭച്ഛിദ്രം ഉണ്ടാകുന്നതിന് ജീവകം സി. യുടെ അമിതമായ ഉപഭോഗം കാരണമാകും. ജീവകം സി. യിലെ അസ്‌കോർബിക് അമ്ലം ഉടലെടുപ്പിക്കുന്ന അമ്ലതയ്ക്ക് ഈസ്ട്രജൻ ഹോർമോണിന്റെ ഉല്പാദനത്തിൽ തടസ്സം സൃഷ്ടിക്കുവാൻ കഴിയും. ശരീരത്തിലെ ലൈംഗിക ഹോർമോണുകളിൽ ഇത് സമ്പൂർണ്ണമായ അസംന്തുലനം സൃഷ്ടിക്കുകയും അങ്ങനെ ഗർഭച്ഛിദ്രത്തിന് കാരണമാകുകയും ചെയ്യുന്നു. അണ്ഡത്തിന് ഗർഭാശയഭിത്തിയിൽ പറ്റിപ്പിടിക്കാനുള്ള കഴിവില്ലെങ്കിലും ഗർഭച്ഛിദ്രമുണ്ടാകാം. ബീജസങ്കലനംനടന്ന അണ്ഡകോശത്തിന്റെ ഗർഭാശയഭിത്തിയിൽ പറ്റിപ്പിടിക്കുവാനുള്ള കഴിവിനെ ദുർബലമാക്കുവാനും ജീവകം സി. യ്ക്ക് കഴിയും.

അണ്ഡോല്പാദനപ്രക്രിയ തുടങ്ങുന്നതിനുമുമ്പ് ഉപയോഗിക്കുകയാണെങ്കിൽ ഗർഭിണിയാകാൻ ആഗ്രഹമില്ലാത്ത സ്ത്രീകൾക്ക് അടിയന്തിര ഗർഭനിരോധനമാർഗ്ഗമായി വർത്തിക്കുവാൻ ഈ ജീവകത്തിന് കഴിയും. ഗർഭാവസ്ഥയെ പ്രതിരോധിക്കുവാനായി ജീവകം സി. യെ ഉപയോഗിക്കുന്ന ധാരാളം മാർഗ്ഗങ്ങളുണ്ട്. കമ്പോളത്തിൽ സുലഭമായ ജീവകം സി. യുടെ ഗുളികയെ സംരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിനുമുമ്പായി യോനിക്കുള്ളിൽ കടത്തിവയ്ക്കാം. ഇത്തരം ബന്ധം കഴിഞ്ഞതിനുശേഷവും ഈ ഗുളികയെ യോനിക്കുള്ളിൽ കടത്തിവച്ചാലും ഒരേഫലംതന്നെ ലഭ്യമാകും. ഈ ഗുളികകൾ ഉള്ളിൽ അലിയുകയും അവിടമെല്ലാം അമ്ലസ്വഭാവത്തിലാകുകയും ചെയ്യും. ബീജാണുക്കൾക്ക് ക്ഷാരസ്വഭാവമാണ് ആവശ്യമെന്നതുകൊണ്ട്, ജീവകം സി. സൃഷ്ടിച്ച പരിതഃസ്ഥിതി സ്ഖലനമുണ്ടാകുമ്പോൾത്തന്നെ അവയെ ഇല്ലായ്മചെയ്യും.

dsd

നാരങ്ങാനീരിന്റെ രൂപത്തിലുള്ള സ്വഭാവിക ജീവകം സി. യെ ഗർഭധാരണം തടയുവാൻ ഉപയോഗിക്കുവാനാകും. ഗർഭധാരണത്തെ ഒഴിവാക്കുവാനുള്ള അറിയപ്പെടുന്ന ഒരു വീട്ടുവൈദ്യമാണ് നാരങ്ങാനീര്. ദിവസേന നാരങ്ങാനീര് ഉപയോഗിക്കുന്നത് സ്ത്രീകളുടെ ഗർഭധാരണസാധ്യതയെ കുറയ്ക്കുവാൻ സഹായിക്കും. ഗർഭിണികളെ സംബന്ധിച്ച്, ദിവസവും നാരങ്ങാനീര് കഴിക്കുന്നത് ഗർഭച്ഛിദ്രത്തിന് കാരണമാകും. ജീവകം സി. യുടെ ഗുളികകൾ കഴിച്ചുകൊണ്ടിരുന്നാൽ, ഗർഭധാരണ സാദ്ധ്യതയെ കുറയ്ക്കുവാനാകും.
dxfrs

ദിവസം രണ്ടുനേരം വീതം 1500 മില്ലീഗ്രാം ജീവകം സി. കഴിക്കാമെങ്കിൽ, ഗർഭധാരണത്തെ തടയുവാൻ കഴിയും. അങ്ങനെ ഗർഭംധരിക്കുവാൻ ആഗ്രഹമില്ലാത്ത സ്ത്രീകൾക്ക് ഒരു അനുഗ്രഹമായി ജീവകം സി. നിലകൊള്ളുന്നു. കൂടാതെ ആർത്തവസമയത്തുള്ള രക്തസ്രാവത്തെ ഈ ജീവകം വർദ്ധിപ്പിക്കും. എല്ലാ സ്ത്രീകൾക്കും 28 ദിവസം കഴിയുമ്പോഴാണ് ആർത്തവം ഉണ്ടാകുന്നത്. എന്നാൽ ജീവകം സി. ഉപയോഗിക്കുകയാണെങ്കിൽ, നേരത്തേ ആർത്തവം ഉണ്ടാകാൻ കാരണമാകും. സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് ഈ ജീവകം വർദ്ധിപ്പിക്കുകയും, പ്രൊജെസ്റ്റെറോണിന്റെ ഉല്പാദനത്തെ കുറയ്ക്കുകയും ചെയ്യും. ഈസ്ട്രജന്റെ വർദ്ധനവ് ഗർഭധാരണത്തെ സ്വാധീനിക്കും. അങ്ങനെ ജീവകം സി. യ്ക്ക് അതിന്റെ അനുകൂലവശങ്ങളും പ്രതികൂലവശങ്ങളുമുണ്ട്. എന്ത് ഉദ്ദേശത്തിനുവേണ്ടിയാണ് ഇതിനെ ഉപയോഗിക്കേണ്ടത് എന്നത് നിങ്ങളുടെ തീരുമാനമാണ്.

English summary

Do Vitamin C prevent Pregnancy

Vitamin C is usually helpful during pregnancy. Usually doctors advice on including Vitamin C in the pregnancy diet. It contains antioxidants that help your body to fight infections. Vitamin C also protects your body cells from any damage. But taken in large quantity, Vitamin C can make your body unable to conceive.
Story first published: Thursday, May 3, 2018, 16:46 [IST]
X
Desktop Bottom Promotion