Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
തുടര്‍ച്ചയായ അബോര്ഷന് പിന്നിലെ ആ കാരണം
അമ്മയാവുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ ആഗ്രഹിച്ച് മോഹിച്ച് ഗര്‍ഭിണിയാവുമ്പോള്‍ പലരിലും അബോര്ഷന് നടക്കുന്നു. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതിലുപരി അബോര്ഷന് സ്ത്രീയുടെ ആരോഗ്യത്തേയും മാനസികാരോഗ്യത്തേയും വളരെയധികം സ്വാധീനിക്കുന്നു. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിച്ച് മാത്രമേ ഗര്‍ഭകാലത്തിന്റെ ഓരോ ഘട്ടത്തിലും മുന്നോട്ട് പോവാന്‍ കഴിയുകയുള്ളൂ.
ഗര്‍ഭാവസ്ഥയില്‍ പലപ്പോഴും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഒന്നില്‍ കൂടുതല്‍ അബോര്ഷന് ഉണ്ടായവര്‍ വീണ്ടും ഗര്‍ഭിണിയാവുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പിന്നീട് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു. അതുകൊണ്ട് എന്തൊക്കെ കാര്യങ്ങള്‍ ഗര്‍ഭിണികള്‍ അബോര്ഷന് ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ആരോഗ്യത്തിന് വില്ലനാവുന്ന അബോര്ഷന് പോലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ പ്രധാന കാരണം പലപ്പോഴും താഴെ പറയുന്നതാണ്.

അണ്ഡത്തിന്റേയും ബീജത്തിന്റേയും ആരോഗ്യം
തുടര്‍ച്ചയായ അബോര്ഷന് പുറകിലെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് അണ്ഡത്തിന്റേയും ബീജത്തിന്റേയും ആരോഗ്യം കുറയുന്നത്. ഇത് പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എന്നാല്‍ ഇക്കാരം പലരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. അണ്ഡം, ബീജം എന്നിവയ്ക്കു ഗുണം കുറയുന്നതാകാം ഒരു കാരണം. ശരീരത്തില്‍ സിങ്ക്, സെലേനിയം, മറ്റു വൈറ്റമിനുകള്‍ എന്നിവ കുറയുന്നത് ഇതിനു കാരണമാകും. ഇത് അബോര്ഷന് കാരണമാവുകയും ചെയ്യും. തുടര്‍ച്ചയായ അബോര്‍ഷന്റെ പ്രധാന കാരണമാണ് ഇത്.

ഹൈപ്പോ തൈറോയ്ഡ്
സ്ത്രീകളില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഒരിക്കലും വെച്ച് താമസിപ്പിക്കരുത്. കാരണം ഇത് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. തൈറോയ്ഡ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. സ്ത്രീകളില്‍ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുടെ തുടക്കം പലപ്പോഴും തൈറോയ്ഡിലൂടെയായിരിക്കും. ഹൈപ്പോതൈറോയ്ഡ് തുടര്‍ച്ചയായ അബോര്‍ഷനുകള്‍ക്കുള്ള കാരണമാണ്. ഹോര്‍മോണില്‍ വരുന്ന മാറ്റങ്ങളാണ് ഇതിന്റെ പ്രധാന കാരണം.

ഉയര്‍ന്ന പ്രമേഹം
പ്രമേഹത്തിന്റെ അളവ് കൂടുതലുള്ള സ്ത്രീകളില്‍ പലപ്പോഴും അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ പോലും ഇത് കാര്യമായി ബാധിക്കുന്നു. അതുകൊണ്ട് പ്രമേഹത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ ഗര്‍ഭകാലത്ത് വര്‍ദ്ധിക്കുന്നത് സ്ത്രീകളില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ്. ഇതും ശ്രദ്ധിച്ചില്ലെങ്കില്‍ അബോര്‍ഷനിലേക്ക് നയിക്കുന്നു.

ക്രോമസോം പ്രശ്നങ്ങള്‍
ക്രോമസോമിന്റെ ചില ഭാഗങ്ങള്‍ മുറിഞ്ഞ് മറ്റു ക്രോമസോമുകളുമായി ചേരുന്ന അവസ്ഥയിലും അബോര്ഷന് സംഭവിക്കാം. ഇത് അണ്ഡത്തില് പ്രശ്നങ്ങളുണ്ടാക്കും. അബോര്ഷന് കാരണമാവുകയും ചെയ്യും.ഇത്തരം അവസ്ഥകളില്‍ അബോര്ഷന് നടക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പുകവലി
പുകവലി ഇന്നത്തെ കാലത്ത് സ്ത്രീകളിലും കണ്ട് വരുന്ന ഒരു സ്വഭാവ ദൂഷ്യമാണ്. ഇതിന് പരിഹാരം കാണുന്നതിന് മുന്‍പ് ഇത് പൂര്‍ണമായും നിര്‍ത്തുന്നതിനുള്ള പരിഹാരമാണ് കാണേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ജീവിതത്തില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ സ്ത്രീകളില്‍ അബോര്ഷന് സംഭവിയ്ക്കുന്നതിനുള്ള കാരണങ്ങളാണ്. ഇവ ഭ്രൂണത്തെ ദോഷകരമായി ബാധിയ്ക്കുന്നവയാണ്.

സ്ട്രെസ്
മാനസിക സമ്മര്‍ദ്ദം പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടും. ഇത് അബോര്‍ഷനിലേക്ക് നയിക്കുന്നു. ഹോര്‍മോണിലെ വ്യതിയാനം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാന്‍ കാരണമാകുന്നു.മാനസിക സമ്മര്‍ദ്ദവും അബോര്‍ഷന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇത് സംഭവിക്കുന്നത് തന്നെ അമിതമായ മാനസിക സമ്മര്‍ദ്ദം മൂലമാണ്. ഇത്തരം അവസ്ഥകള്‍ വളരെയധിതം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭപാത്ര പ്രശ്നങ്ങള്‍
ചില സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ഗര്ഭപാത്രത്തിന് പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നു. ഇതും പലപ്പോഴും തുടര്‍ച്ചയായ അബോര്ഷന് കാരണമാകുന്നു. ഇത് തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഗര്‍ഭാവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് അബോര്ഷന് പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു.



Click it and Unblock the Notifications
