For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്തെ ജലദോഷം-കാരണങ്ങളും രോഗലക്ഷണങ്ങളും

|

ജലദോഷം വളരെ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ്. പരക്കെയുള്ള വിശ്വാസം പോലെ ജലദോഷം ഒരിക്കലും മഴ നനഞ്ഞോ മഞ്ഞു കൊണ്ടോ അല്ല ഉണ്ടാകുന്നത്. രോഗമുള്ള ആളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിൽ നിന്നാണ് രോഗം പകരുന്നത്. ഏകദേശം ഇരുന്നൂറോളം വൈറസുകൾ ഇത് പരത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

gh

ജലദോഷത്തിൽ ശ്വാസകോശത്തിന്റെ മേൽഭാഗത്താണ് അണുബാധയുണ്ടാകുന്നത്. അണുബാധയുണ്ടായിക്കഴിഞ്ഞ് ഏകദേശം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. രണ്ടു മുതൽ പതിനാലു ദിവസം വരെ ഇവ നീണ്ടു നിൽക്കുകയും ചെയ്യും.

വൈറസുകൾ

വൈറസുകൾ

ഗർഭകാലത്തും ജലദോഷം സാധാരണയായി കാണപ്പെടാറുണ്ട്. എന്നാൽ ഗർഭകാലത്ത് വരുന്ന ജലദോഷത്തിനെ കൂടുതൽ സൂക്ഷിച്ചെ മതിയാവൂ. കാരണം ഗർഭവതിയായ സ്ത്രീക്ക് എന്തെങ്കിലും മരുന്നുകൾ ആശ്വാസത്തിനു വേണ്ടി കഴിക്കാൻ പറ്റില്ല. കുഞ്ഞിനു ദോഷകരമാകുമോ എന്നു ചിന്തിച്ചേ തീരൂ. അതുകൊണ്ടു ഗർഭകാലത്ത് രോഗം പിടിപെടാതെ സൂക്ഷിക്കുകയോ പിടിപെട്ടു കഴിഞ്ഞുവെങ്കിൽ വളരെ ശ്രദ്ധാപൂർവം ചികിൽസിക്കുകയോ വേണം.

ഏകദേശം ഇരുന്നൂറോളം വൈറസുകൾ ഈ രോഗം പരത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവ ഏതെല്ലാമാണെന്നു നോക്കാം.

 ഹ്യുമൻറൈനോ വൈറസ്-

ഹ്യുമൻറൈനോ വൈറസ്-

ഈ വൈറസ് സമൂഹത്തിലെ നൂറോളം വൈറസുകൾ ജലദോഷം പരത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ ഒരു മനുഷ്യന്റെ മൂക്കിൽ ഏറ്റവും നന്നായി ജീവിക്കുന്നതായി കാണുന്നു. ഇവ വളരെ എളുപ്പത്തിലും വേഗത്തിലും പടരുന്നവയാണ്. പക്ഷെ ഇവ ഗൌരവകരമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല.

കൊറോണോവൈറസ്- ഇവയിൽ ആറുതരം വൈറസുകളാണ് ജലദോഷമുണ്ടാക്കുന്നത്. ബാക്കിയുള്ളവ മൃഗങ്ങളുടെ ദേഹത്ത് ജീവിക്കുന്നു. ഈ വൈറസുകൾ ചെറിയ തോതിലുള്ള അണുബാധയുണ്ടാക്കുന്നു. കൂടുതലും പ്രതിരോധശക്തി കുറഞ്ഞ ആളുകളെയാണ് ഇത് ബാധിക്കാറ്. ഇവയീൽ മനുഷ്യരെ ബാധിക്കുന്ന പ്രധാന വൈറസുകൾ SARS (Severe Acute Respiratory Syndrome), HPV (Human Para Influenza Virus), Adenovirus, കൂടാതെ RSV (Respiratory Synctial Virus) എന്നിവയാണ്.

തുടക്കം തൊണ്ട വേദന

തുടക്കം തൊണ്ട വേദന

ഗർഭകാലത്തുണ്ടാകുന്ന ജലദോഷത്തിനും അല്ലാതെയുണ്ടാകുന്ന ജലദോഷത്തിനും രോഗലക്ഷണങ്ങൾ ഒന്നു തന്നെയാണ്.

ജലദോഷത്തിന്റ തുടക്കം തൊണ്ട വേദനയിൽ നിന്നാണ്. ഇത് ഏകദേശം രണ്ടു മൂന്നു ദിവസത്തോളം നീണ്ടു നിൽക്കും. അതിനെ തുടർന്ന് ജലദോഷത്തിന്റെ മറ്റു ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.

 ജലദോഷത്തിന്റെ മറ്റു പ്രധാന ലക്ഷണങ്ങൾ ഇവയെല്ലാമാണ്.

ജലദോഷത്തിന്റെ മറ്റു പ്രധാന ലക്ഷണങ്ങൾ ഇവയെല്ലാമാണ്.

മൂക്കൊലിപ്പ്- പീന്നീട് അത് മൂക്കടപ്പായി മാറും.

തുടർച്ചയായ തുമ്മൽ- ഇത് ഗർഭിണിയെ തികച്ചും പരവശയാക്കും.

കടുത്ത ക്ഷീണം, ചെറിയ പനി, കുത്തി കുത്തിയുള്ള ചുമ.

ഈ രോഗലക്ഷണങ്ങൾ ഗർഭിണിക്കും അല്ലാത്ത ഒരാൾക്കും ഒന്നു തന്നെയാണ്. പക്ഷെ ഗർഭിണിയിൽ ഈ രോഗലക്ഷണങ്ങൾ കൂടുതൽ നാൾ നീണ്ടു നിൽക്കും. കാരണം ഗർഭിണിയുടെ പ്രതിരോധസംവിധാനം സാവധാനത്തിലാണ് പ്രവർത്തിക്കുന്നത്.

ഗർഭകാലത്തുണ്ടാകുന്ന ജലദോഷത്തിന്റെ ഏറ്റവും ആശ്വാസകരമായ വസ്തുത ഇതൊരിക്കലും ഗർഭസ്ഥശിശുവിനെ ബാധിക്കുന്നില്ല എന്നുള്ളതാണ്.

പലപ്പോഴും ജലദോഷത്തിനെ ഫ്ളൂ ആയും തിരിച്ചും തെറ്റിദ്ധരിക്കാറുണ്ട്. രോഗലക്ഷണങ്ങൾ ഏകദേശം ഒരുപോലെയാണെങ്കിലും ഫ്ളൂവിന്റെ ലക്ഷണങ്ങൾക്ക് തീവ്രത കൂടുതലായിരിക്കും. ഈ രോഗലക്ഷണങ്ങളെ പരസ്പരം തിരിച്ചറിയുന്നതെങ്ങനെ എന്നു നോക്കാം

ഗർഭകാലത്തുണ്ടാകുന്ന ജലദോഷം

ഗർഭകാലത്തുണ്ടാകുന്ന ജലദോഷം

ജലദോഷം എപ്പോഴും ഫ്ളൂവിനെക്കാളും ശക്തി കുറഞ്ഞതായിരിക്കും. ജലദോഷത്തിന്റെ ലക്ഷണങ്ങൾ ക്രമേണ ബാധിക്കുയാണ് ചെയ്യുന്നത്. ജലദോഷത്തിന് പനി ഉണ്ടാകില്ല. ജലദോഷത്തിന്റെ തുടക്കമായ തൊണ്ടവേദന രണ്ടു മൂന്നു ദിവസത്തിനുള്ളിൽ മാറുകയും ചുമയും മൂക്കൊലിപ്പും തുമ്മലും തുടങ്ങുകയും ചെയ്യും.

ഇൻഫ്ളൂവൻസാ ഗൌരവകരമായ ഒരു രോഗാവസ്ഥയാണ്. അത് പെട്ടെന്നു ബാധിക്കുന്നു. നേരം ഇരുട്ടി വെളുക്കുമ്പോൾ ഇൻഫ്ളൂവൻസാ ബാധിക്കാം. ജലദോഷത്തിന്റെ പോലെ പടിപടിയായുള്ള ഒരു രോഗബാധ അല്ല. ഇൻഫ്ളൂവൻസക്ക് കടുത്ത പനിയുണ്ടാകും. 102 ഡിഗ്രി മുതൽ 104 ഡിഗ്രി വരെയോ അതിൽ കൂടുതലോ ആകാം. നല്ല കുളിരും തലവേദനയുമുണ്ടാകും. തൊണ്ടവേദന മാറുന്നതിനു പകരം ശക്തി പ്രാപിക്കും. ക്ഷീണവും തളർച്ചയും കടുത്ത മേലു വേദനയുമുണ്ടാകും. ചിലപ്പോഴൊക്കെ തുമ്മലും കടുത്ത ചുമയുമുണ്ടാകും.

ഗർഭകാലത്തുണ്ടാകുന്ന ജലദോഷം തീർച്ചയായും കഠിനമായ ഒരു ബുദ്ധിമുട്ട് തന്നെയാണ്. അസ്വസ്ഥതകൾ മൂലം ഗർഭിണി വിഷാദവതിയായി തീരും.എന്നാൽ ജലദോഷത്തിന് ധാരാളം പരിഹാര മാർഗ്ഗങ്ങൾ ഉണ്ട്. അവ രോഗം മാറ്റിയില്ലെങ്കിലും രോഗം സഹിക്കാൻ കഴിയുന്ന ഒരവസ്ഥയിലാക്കും. അസ്വസ്ഥതകൾ ഒരളവു വരെ മാറ്റാൻ ഈ പരിഹാരമാർഗ്ഗങ്ങൾക്ക് കഴിയും.

പോഷകാഹാരങ്ങൾ നന്നായി കഴിക്കണം

പോഷകാഹാരങ്ങൾ നന്നായി കഴിക്കണം

•ജലദോഷമുള്ളപ്പോൾ ദ്രാവകരൂപത്തിലുള്ള ഭക്ഷണം ധാരാളം കഴിക്കണം. ഈ സമയത്ത് വിശപ്പ് നന്നെ കുറവായിരിക്കും. പഴച്ചാറുകൾ, സൂപ്പുകൾ,ബ്രോത് എന്നിവ ധാരാളം കഴിക്കുക. ഈ ദ്രാവകങ്ങൾ ശരീരത്തിൽ നിന്നും കഫം പുറത്ത് കളയാൻ സഹായിക്കും. എട്ടു മുതൽ പത്തു ഗ്ലാസ്സു വരെ ദ്രാവകങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് വെള്ളമോ ജ്യൂസോ സൂപ്പോ ആകാം. ഗർഭിണിയുടെ ഇഷ്ടത്തിനും സൌകര്യത്തിനുമനുസരിച്ച് കഴിക്കുക.

ജലദോഷമുള്ളപ്പോൾ ചിക്കൻ സൂപ്പ് കഴിക്കാം. ഗർഭിണിക്ക് ചിക്കൻ സൂപ്പ് ഇഷ്ടമാണെങ്കിൽ അത് ഒരു നല്ല ഭക്ഷണമാണ്. ഇത് മൂക്കടപ്പ് മാറ്റുന്നു. കഫം തുപ്പിക്കളയാൻ സഹായിക്കുന്നു.

ചൂടുചായ മറ്റൊരു നല്ല പാനീയമാണ്. ഗ്രീൻ ടീയിലും ബ്ലാക്ക് ടീയിലും ധാരാളം ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശക്തിയുള്ള ആന്റി ഒാക്സിഡന്റുകളാണ്. ഇവ ശരീരത്തിന്റ പ്രതിരോധ ശക്തി വർദ്ധിപ്പിക്കും.

വൈറ്റമിൻ സി ധാരാളമടങ്ങിയ നാരങ്ങാവെള്ളവും ഇടക്ക് കഴിക്കുന്നത് നല്ലതാണ്.

•വെള്ളം ധാരാളം കുടിക്കണം. ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയാതെ നോക്കണം. മൂക്കൊലിപ്പിൽ കൂടിയും വിയർപ്പിൽ കൂടിയും ശരീരത്തിൽ നിന്നും നഷ്ടമാകുന്ന വെള്ളം ഇങ്ങനെ തിരിച്ചെത്തിക്കണം. ഒരു ഗർഭിണി ദിവസം പത്തു ഗ്ലാസ് വെള്ളം കുടിക്കണം. ജലദോഷമുണ്ടെങ്കിൽ അത് പന്ത്രണ്ടോ പതിമൂന്നോ ആക്കുന്നത് നന്നായിരിക്കും. ശരീരത്തിലെ കഫം നിയന്ത്രിക്കാനും വെള്ളം കുടിക്കുന്നത് കൊണ്ടു സാധിക്കും.

•പോഷകാഹാരങ്ങൾ നന്നായി കഴിക്കണം. പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ ശരീരത്തിനു നല്ല ഭക്ഷണം വേണം. നിറമുള്ള പച്ചക്കറികൾ അതായത് തക്കാളി, വഴുതനങ്ങ, ചീര, പലതരം പഴങ്ങൾ എന്നിവ ധാരാളം കഴിക്കുക. ഇവയിൽ ധാരാളം ആന്റി ഒാക്സിഡന്റുകളായ ഫ്ളേവനോയിഡുകളും കരോട്ടിനോയിഡുകളും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.

English summary

cold-during-pregnancy-causes-symptoms-treatments

A pregnant women should have protein content food, both for her health and babies health ,
Story first published: Wednesday, August 1, 2018, 14:38 [IST]
X
Desktop Bottom Promotion