Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഗർഭകാലത്ത് കോണി കയറുന്നത്
ഗർഭകാലം കരുതലുകളുടെ കാലമാണ്. സാധാരണയായി ഒരു സ്ത്രീ ചെയ്തു കൊണ്ടിരുന്ന പല കാര്യങ്ങൾക്കും വിലക്ക് കല്പ്പിക്കപ്പെടും. കോണി കയറുന്നത് അത്തരത്തിൽ ഒരു കാര്യമാണ്. ഗർഭിണിയാകുന്നതിനു മുൻപ് പടികൾ ഒാടിക്കയറിയിരുന്ന സ്ത്രീക്ക് ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ വിലക്ക് കല്പ്പിക്കപ്പെടുകയാണ്. ഇത്രയധികം ഇതിനെ ഭയപ്പെടേണ്ട കാര്യം ഉണ്ടോ ഗർഭിണിയായാൽ കോണി കയറുന്നത് പൂർണ്ണമായി ഒഴിവാക്കണോ .

ഗർഭത്തിന്റെ അവസാനനാളുകളിൽ ശരീരത്തിന്റെ ഭാരക്കൂടുതൽ മൂലം ശരീരത്തിന്റെ ഗുരുത്വാകർഷണ കേന്ദ്രം മാറുന്നു. ആ ഘട്ടത്തിൽ കോണി കയറുന്നതും ഇറങ്ങുന്നതും ആപത്ത് ഉണ്ടാക്കും. ഈ സമയത്ത് ഏറ്റവും ശ്രദ്ധയോടെ മാത്രം കോണി കയറുകയും ഇറങ്ങുകയും ചെയ്യുക. എന്തെങ്കിലും വീഴ്ച ഈ സമയത്തുണ്ടായാൽ ്അത് പ്രസവം നേരത്തെയാക്കുകയും അമ്മയുടെയും കുഞ്ഞിന്റെയും ജീവനു ആപത്തുണ്ടാക്കുകയും ചെയ്യും.

കുഞ്ഞിന്റെ ഭാരം
ഗർഭത്തിന്റെ മുപ്പത്തിയേഴാമത്തെ ആഴ്ചയിൽ കുഞ്ഞിന്റെ സ്ഥാനം അടിവയറിലേക്ക് മാറുന്നു. അതോടെ അമ്മക്ക് ശ്വസിക്കാൻ ഉണ്ടായിരുന്ന ബുദ്ധിമുട്ട് മാറുന്നു.
പക്ഷെ ഈ സമയത്ത് കോണി കയറുന്നത് തീർത്തും ശ്രമകരമാണ്. പൂർണ്ണവളർച്ചയെത്തിയ കുഞ്ഞിന്റെ ഭാരം വഹിച്ച് കോണി കയറുക ദുഷ്കരമായിരിക്കും. കോണി കയറിയേ തീരൂ എന്നൊരു ഘട്ടത്തിൽ ഒാരോ പടിയായി നിന്നു നിന്നു കയറുക. കോണിയുടെ അരികിലുള്ള കമ്പിയഴികളിൽ പിടിച്ചു കൊണ്ടു മാത്രം കയറുക. നിന്നു നിന്നു കയറുമ്പോൾ ശ്വാസം വലിച്ചു വിടാൻ ശ്രദ്ധിക്കണം. ഇത് ശ്വാസം മുട്ടൽ ഇല്ലാതെയാക്കും

ഗർഭത്തിന്റെ അവസാനനാളുകളിൽ കോണി കയറുന്നത് ഒഴിവാക്കുകയാണ്. അത് എന്തുകൊണ്ടാണെന്നു നോക്കാം.
കോണി കയറുമ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെടാം. ഇത് കുഞ്ഞിന് ദോഷം ചെയ്യും. കുഞ്ഞിനുള്ള ഒാക്സിജൻ വിതരണം തടസ്സപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് അപകടമുണ്ടാക്കും. മറ്റൊന്നു കോണിയിൽ നിന്നും വീഴാനുള്ള സാധ്യതയാണ്. ഇത് അമ്മക്കും കുഞ്ഞിനും കടുത്ത ദോഷം ചെയ്യും.
കുഞ്ഞിന്റെ ഭാരം കൂടുന്തോറും അമ്മയുടെ ശരീരത്തിന്റെ പുറം ഭാഗത്ത് ഭാരം അനുഭവപ്പെടാൻ തുടങ്ങും. ഇത് കോണി കയറുമ്പോൾ തലകറക്കം ഉണ്ടാക്കും. കൂടാതെ ഈ അധികഭാരം കോണി കയറുമ്പോൾ താഴേക്ക് വലിക്കുകയും വീഴാനുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്യും.
കാലിൽ നീരുണ്ടെങ്കിൽ കോണി കയറാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അത് നീരും വേദനയും വർദ്ധിപ്പിക്കും.
ഗർഭത്തിന്റെ ആദ്യനാളുകളിൽ കോണി കയറുന്നത് കൊണ്ടു താരതമ്യേന പ്രശ്നങ്ങൾ ഇല്ല.

പക്ഷെ ചില സാഹചര്യങ്ങളിൽ ഡോക്ടർ കോണി കയറുന്നത് വിലക്കാറുണ്ട്. അപ്പോൾ അത് ഒഴിവാക്കിയെ പറ്റൂ. ആ സാഹചര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
ചെറിയ തോതിലാണെങ്കിലും രക്തസ്രാവം ഉണ്ടെങ്കിൽ കോണി കയറുന്നത് പൂർണ്ണമായി ഒഴിവാക്കണം. വയറുവേദനയോ ഹോർമോൺ നിലയിൽ കുറവോ അനുഭവപ്പെട്ടാൽ കോണി കയറരുത്. ഗർഭകാലത്തെ പ്രമേഹമുണ്ടെങ്കിൽ അധികം ആയാസപ്പെടരുത്.
മുൻപ് ഗർഭമലസൽ ഉണ്ടായിട്ടുണ്ടെങ്കിലും കടുത്ത തലകറക്കം ഉണ്ടായാലും കോണി കയറരുത്. ഗർഭസ്ഥശിശു ഇരട്ടകളോ അതിൽ കൂടുതലോ ഉള്ളതാണെങ്കിൽ കോണി കയറുന്നത് തികച്ചും ദുഷ്കരമായിരിക്കും. രക്തസമ്മർദ്ദം കുറവോ കൂടുതലോ ആണെങ്കിലും ഡോക്ടർ വിശ്രമം വിധിച്ചിട്ടുണ്ടെങ്കിലും കോണി കയറാൻ ഉദ്യമിക്കരുത്.

ഇനി കോണി കയറുന്നത് കൊണ്ട് എന്തൊക്കെ മെച്ചം ഉണ്ടെന്നു ആലോചിക്കാം
കോണി കയറുന്നത് ഒരു ശാരീരിക അദ്ധ്വാനമുള്ള ഒരു ജോലിയാണ്.. ഇത് നടക്കാൻ പോകുന്നതു പോലെയോ വ്യായാമം ചെയ്യുന്നത് പോലെ ശരീരത്തിനു പ്രയോജനം ചെയ്യും. കോണി കയറുന്നത് കൊണ്ട് പ്രീക്ലാമ്പ്സിയ എന്ന അവസ്ഥ ഉണ്ടാകാതെയിരിക്കും.
പ്രീക്ലാമ്പ്സിയ എന്നു വെച്ചാൽ രക്തസമ്മർദ്ദം കൂടുന്ന അവസ്ഥയാണ്. ദിവസം നാലു പടി്ക്കെട്ടു കേറുന്നത് രക്തസമ്മർദ്ദം കുറക്കാൻ സഹായകമാകും എന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കോണി കയറുന്നത് ഗർഭകാല പ്രമേഹത്തിനുള്ള സാധ്യത കുറക്കുന്നു. ഗർഭത്തിന്റെ ആദ്യനാളുകളിൽ തന്നെ കോണി കയറുന്നത് ഒരു ശീലമാക്കിയാൽ പ്രമേഹം വരാനുള്ള സാധ്യത തുലോം കുറയുന്നു.

ഇനി സുരക്ഷിതമായി എങ്ങനെ കോണി കയറാമെന്നു നോക്കാം.
കോണി കയറുമ്പോഴും ഇറങ്ങുമ്പോഴും അരികിലുള്ള കമ്പിയഴികളിൽ പിടിച്ചു കൊണ്ട് മാത്രം കയറുകയും ഇറങ്ങുകയും ചെയ്യുക. കയ്യിൽ മറ്റു സാധനങ്ങൾ കരുതാതിരിക്കുക. ഇനി അഥവാ എന്തെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ തന്നെ ഒരു കയ്യ് ഒഴിവായിരിക്കാൻ ശ്രദ്ധിക്കണം. രണ്ടു കയ്യിലും സാധനം താങ്ങി പ്പിടിച്ചു കൊണ്ട് ഒരിക്കലും കോണി കയറരുത്.
കോണിയിൽ ആവശ്യത്തിനു വെളിച്ചമുണ്ടെന്നു ഉറപ്പ് വരുത്തുക. ഇരുട്ടത്ത് ഒരിക്കലും കോണി കയറാനോ ഇറങ്ങാനോ ശ്രമിക്കരുത്. നനഞ്ഞതോ എണ്ണമയം പരന്നതോ ആയ കോണി കയറാൻ ഒരിക്കലും ശ്രമിക്കരുത്. കോണിയിൽ കാർപ്പെറ്റ് വിരിച്ചതാണെങ്കിൽ അത് എവിടെയും ഇളകി കിടക്കുന്നില്ല എന്നുറപ്പ് വരുത്തണം. കാർപ്പെറ്റിൽ കാലുടക്കി വീഴാനെളുപ്പമാണ്. കോണി കയറുമ്പോൾ ഒരിക്കലും തിരക്ക് പിടിക്കരുത്. സാവധാനത്തിൽ ഇറങ്ങുകയും കയറുകയും ചെയ്യുക. ധരിച്ചിരിക്കുന്ന ഡ്രസ്സിൽ തട്ടി വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ഡ്രസ്സ് ഒതുക്കിപ്പിടിച്ചു കയറുക. വല്ലാതെ പറക്കുന്ന ഡ്രസ്സ് ആണെങ്കിൽ കോണി കയറാതിരിക്കുക.

ഡോക്ടറെ കാണുക.
ഇനി ഇത്രയൊക്കെ മുൻകരുതലുകൾക്ക് ശേഷം കോണിയിൽ വീഴാനിടയായാൽ ഒട്ടും താമസിക്കാതെ ഡോക്ടറെ കാണുക.
ഗർഭകാലത്ത് കോണിപ്പടികളെ പൂർണ്ണമായി ഒഴിവാക്കേണ്ട കാര്യം ഇല്ല. സുരക്ഷിതമായും സൗകര്യപ്രദമായും അതിനെ ഉപയോഗിക്കുക. സുരക്ഷക്ക് മുൻതൂക്കം കൊടുക്കുക.



Click it and Unblock the Notifications











