For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യമുള്ള സ്മാർട്ട് കുഞ്ഞാവക്ക് 25 വയസ്സിൽ ഗർഭം

|

ഗര്‍ഭിണിയാവുക അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും ആഗ്രഹമാണ്. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാതിരിക്കുന്നു. പക്ഷേ വൈകി വിവാഹം കഴിക്കുന്നതും പ്രായമേറി ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതുമാണ് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നത്. ഇത് ഗര്‍ഭധാരണത്തിനുള്ള സാധ്യത പലപ്പോഴും കുറക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് കൃത്യമായ ഗര്‍ഭധാരണത്തിനും സഹായിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലവും എല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികളെ കൂടെക്കൂട്ടുകയാണ് ചെയ്യുന്നത്. ഓരോ പ്രായത്തിലും നടക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇല്ലെങ്കില്‍ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഗര്‍ഭധാരണത്തിനും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു.

കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍

അമ്മയാവാന്‍ പറ്റിയ പ്രായത്തെക്കുറിച്ച് പല പെണ്‍കുട്ടികള്‍ക്കും നിരവധി ആശങ്കകളാണ് നിലനില്‍ക്കുന്നത്. ഇത് പലപ്പോഴും പല വിധത്തിലുള്ള് കോംപ്ലിക്കേഷനുകളും ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഏത് പ്രായമാണ് അമ്മയാവാന്‍ ഏറ്റവും യോജിച്ചത് എന്നത് അറിയേണ്ടത് അത്യാവശ്യമാണ്. ഇത് പെണ്‍കുട്ടികളില്‍ കൃത്യമായ പ്ലാനിംഗും ജീവിതത്തിന്റെ കെട്ടുറപ്പിനും സഹായിക്കുന്നു. പെണ്‍കുട്ടികളില്‍ ഗര്‍ഭധാരണത്തിന് പറ്റിയ പ്രായമേതെന്ന് നോക്കാം.

അമ്മയാവാന്‍ പ്രായം

അമ്മയാവാന്‍ പ്രായം

15 വയസ്സ് മുതല്‍ തന്നെ പെണ്‍കുട്ടികളില്‍ അണ്ഡവളര്‍ച്ച ഉണ്ടാവുന്നു. ഇതിനു ശേഷം 20 വര്‍ഷത്തോളം നല്ല രീതിയില്‍ അണ്ഡവളര്‍ച്ച നടക്കുന്നു. 20-25 വയസ്സാണ് സ്ത്രീകളില്‍ അമ്മയാവാന്‍ പറ്റിയ ഏറ്റവും നല്ല പ്രായം. 25 വയസ്സിനു ശേഷവും ഗര്‍ഭം ധരിക്കാമെങ്കിലും അത് ചെറിയ ചില കോംപ്ലിക്കേഷനുകള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഇതെല്ലാം പല വിധത്തില്‍ പ്രതിസന്ധികള്‍ കുറക്കുന്നതിന് കാരണമാകുന്നു.

സ്വാഭാവികമായ ഗര്‍ഭധാരണം

സ്വാഭാവികമായ ഗര്‍ഭധാരണം

സ്വാഭാവികമായ ഗര്‍ഭധാരണമാണ് ഏറ്റവും നല്ലത്. 30 വയസ്സിനു ശേഷം സ്വാഭാവിക ഗര്‍ഭധാരണം നടക്കുന്നതിന് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ മുപ്പത് വയസ്സിനു മുന്‍പ് ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതുമാണ് നല്ലത്. മുപ്പത് വയസ്സിനു ശേഷമുള്ള ഗര്‍ഭധാരണം അമ്മക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് വിവാഹശേഷം വളരെയധികം പ്ലാനിംഗോടു കൂടി കാര്യങ്ങള്‍ തീരുമാനിക്കാം.

പ്രായം കൂടുമ്പോള്‍

പ്രായം കൂടുമ്പോള്‍

പ്രായം കൂടുന്തോറും അണ്ഡങ്ങളുടെ ഗുണനിലവാരം കുറഞ്ഞു കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ജനിയ്ക്കുന്ന കുട്ടികളില്‍ ജനിതക തകരാറുകള്‍ വളരെ കൂടുതലായിരിക്കും. സ്ത്രീകളില്‍ ആണെങ്കിലും പുരുഷന്‍മാരിലാണെങ്കിലും ബീജങ്ങളുടെ കരുത്തും കുറഞ്ഞ് കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ മുപ്പത് വയസ്സിനു ശേഷം ഉള്ള ഗര്‍ഭധാരണം പല വിധത്തിലാണ് സ്ത്രീകളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കും.

 പുരുഷന്‍മാരുടെ പ്രായം

പുരുഷന്‍മാരുടെ പ്രായം

അമ്മയാവാന്‍ മാത്രമല്ല അച്ഛനാവുന്ന കാര്യത്തിലും ശ്രദ്ധ കൂടുതല്‍ തന്നെ വേണം. എന്നാല്‍ ഇന്നത്തെ കാലത്ത് എത്ര വൈകി കുട്ടികളുണ്ടാകുന്നുവോ അത്രയും വൈകിയാക്കാനാണ് പുരുഷന്‍മാര്‍ ശ്രമിക്കേണ്ടത്. കാരണം പുരുഷന്‍മാര്‍ക്ക് മുപ്പതിനു ശേഷം കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നതാണ് നല്ലത്.

 അച്ഛനാകാന്‍ പ്രായം

അച്ഛനാകാന്‍ പ്രായം

മുപ്പത്തഞ്ച് വയസ്സിനുള്ളില്‍ അച്ഛനാകുന്നതാണ് ഏറ്റവും നല്ലത്. മാത്രമല്ല നാല്‍പ്പത് വയസ്സിനു ശേഷം ജനിയ്ക്കുന്ന കുട്ടികളിലും ജനിതക തകരാറിന് വളരെയധികം സാധ്യതയുണ്ട്. അതുകൊണ്ട് മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിലുള്ള പ്രായമാണ് പുരുഷന്‍മാര്‍ക്ക് അച്ഛനാവാന്‍ നല്ലത്. സ്ത്രീകളില്‍ ഇത് 25നും മുപ്പതിനും ഇടയിലാണ് നല്ലത്.

ഗര്‍ഭാശയത്തിലെ വ്യതിയാനങ്ങള്‍

ഗര്‍ഭാശയത്തിലെ വ്യതിയാനങ്ങള്‍

പ്രായം കൂടുന്തോറും ഗര്‍ഭാശയങ്ങളില്‍ വ്യതിയാനങ്ങള്‍ സംഭവിയ്ക്കും. ചിലപ്പോള്‍ ഗര്‍ഭപാത്രത്തില്‍ മുഴകളും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഇതെല്ലാം ഗര്‍ഭധാരണത്തിന് പ്രശ്‌നമാവും. പ്രായം കൂടുന്തോറും ഇത്തരം പ്രശ്‌നങ്ങളില്‍ സ്ത്രീകളില്‍ ഉണ്ടാവുന്നു. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ പ്രസവ കാര്യത്തിലും ഉണ്ടാക്കുന്നു.

ആമിതമായ ആര്‍ത്തവ വേദന

ആമിതമായ ആര്‍ത്തവ വേദന

അമിതമായ ആര്‍ത്തവ വേദന ഉള്ളവരിലും ഗര്‍ഭധാരണം പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഗര്‍ഭപാത്രത്തിന്റെ ഭിത്തിയുടെ വലിപ്പം കൂടുതന്നതാണ് കാരണം. ആര്‍ത്തവ വേദന വര്‍ദ്ധിക്കുന്നത് ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചികിത്സ വളരെ അത്യാവശ്യമാണ്.

ചികിത്സ രണ്ടു പേര്‍ക്കും

ചികിത്സ രണ്ടു പേര്‍ക്കും

ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ ചികിത്സ തേടേണ്ടത് സ്ത്രീക്ക് അല്ലെങ്കില്‍ പുരുഷന് മാത്രമല്ല. ഇരുവരും ഒരുമിച്ചാണ് ചികിത്സയ്ക്ക് വിധേയരാവേണ്ടത്. എന്നാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കുകയുള്ളൂ. ചികിത്സ നടത്തിയാല്‍ കൃത്യമായ ഫലം ഉണ്ടാവുന്നത് വരെ ചികിത്സ തുടരണം.

 ചില കാരണങ്ങള്‍

ചില കാരണങ്ങള്‍

എന്നാല്‍ ഗര്‍ഭധാരണത്തിന് പല വിധത്തില്‍ തടസ്സം നില്‍ക്കുന്ന ചില കാരണങ്ങള്‍ ഉണ്ട്. ഇത് എന്തൊക്കെ കാരണങ്ങള്‍ ആണെന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ കാരണങ്ങള്‍ ആണെന്ന് നോക്കാം.

അമിതവണ്ണം

അമിതവണ്ണം

ഇന്നത്തെ കാലത്ത് അമിത വണ്ണം രോഗങ്ങള്‍ക്ക് മാത്രമല്ല പ്രത്യുത്പാദന ശേഷിയെ വരെ ഇല്ലാതാക്കും. അമിതവണ്ണം മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ തകരാറുകള്‍ പലപ്പോഴും പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്നു. ഇത് ജനിയ്ക്കാനിരിയ്ക്കുന്ന കുട്ടിയ്ക്ക് വരെ ദോഷകരമായി ബാധിയ്ക്കുന്നു.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസികസമ്മര്‍ദ്ദം ഇന്നത്തെ തലമുറയുടെ കൂടപ്പിറപ്പാണ്. ജോലി പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും എല്ലാം മാനസിക സമ്മര്‍ദ്ദം പലരിലും ഉച്ഛസ്ഥായിയില്‍ എത്തിയ്ക്കുന്നു. ഇതും വന്ധ്യത പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

അമിത വ്യായാമം

അമിത വ്യായാമം

വ്യായാമം ചെയ്ത് ശരീരം എങ്ങനെയെങ്കിലും ഫിറ്റ് ആക്കിയാല്‍ മതി എന്ന് കരുതുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ അമിത വ്യായാമം പലപ്പോഴും സ്ത്രീകളെ വന്ധ്യതയെന്ന് ദുരുതത്തിലേക്ക് തള്ളിവിടുന്നു.

പ്രായം

പ്രായം

പലരിലും പ്രായം ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിയ്ക്കുന്ന ഒന്നാണ്. പ്രായം കൂടുന്തോറും ഗര്‍ഭധാരണ സാധ്യത കുറഞ്ഞ് വരുന്ന അവസ്ഥയാണ് ഉള്ളത്. 20നും 30നും ഇടയിലുള്ള പ്രായമാണ് ഗര്‍ഭധാരണത്തിന് ഏറ്റവും പറ്റിയ പ്രായം.

English summary

best time to get pregnant

when you are trying to have a baby. Here is the best time to get pregnant.
X
Desktop Bottom Promotion