For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലപ്പാൽ വർദ്ധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

|

ഭൂമിയിലെ അമൃതാണ് മുലപ്പാൽ. ഒാരോ കുഞ്ഞിനും ജീവിതത്തിലേക്ക് പിച്ച വെക്കാൻ സഹായിക്കുന്ന അമൃത്. ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുത്താൽ മതി. ഇതിൽ നിന്നു തന്നെ മുലപ്പാലിന്റെ പ്രാധാന്യം ഊഹിക്കാവുന്നതാണ്.മുലപ്പാലിൽ ഒരു നവജാതശിശുവിന് വേണ്ട എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന്റെ ശരീരവളർച്ചക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്നു. പ്രസവം കഴിഞ്ഞ ഉടൻ തന്നെ കുഞ്ഞിന് മുലപ്പാൽ കൊടുത്തു തുടങ്ങണം. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ആദ്യമണിക്കൂറിൽ തന്നെ കുഞ്ഞിന് പാലു കൊടുത്ത് തുടങ്ങാം.

Sd

മുലപ്പാൽ വർദ്ധിപ്പിക്കാൻ ഏറ്റവും ലളിതമായി ചെയ്യാവുന്ന ഒരു കാര്യം കുഞ്ഞിന് മുല കൊടുത്ത് കൊണ്ടിരിക്കുക എന്നതാണ്. മുല കൊടുക്കുമ്പോൾ ഞരമ്പുകൾ കൂടുതൽ ഉത്തേജിപ്പിക്കപ്പെട്ട് കൂടുതൽ കൂടുതൽ പാലുൽപ്പാദനം നടക്കുന്നു. ഒാരോ തവണ കുഞ്ഞ് പാലു കുടിച്ച് കഴിയുമ്പോൾ ശരീരം വീണ്ടും പാൽ ഉൽപ്പാദിപ്പിക്കാൻ തുടങ്ങുന്നു. ഈ പ്രക്രിയ നിരന്തരം നടക്കുകയും കുഞ്ഞിന് ധാരാളം പാൽ കിട്ടുകയും ചെയ്യുന്നു. പാലുൽപ്പാദനം കൂട്ടാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം ഇതാണ്.ഈ പ്രക്രിയ കൊണ്ട് കുഞ്ഞിന് ആവശ്യമുള്ളത്ര പാലു കിട്ടുന്നില്ലെന്ന സംശയം അമ്മക്കുണ്ടായാൽ പാലുൽപ്പാദനം വർദ്ധിക്കാൻ സഹായിക്കുന്ന ഭക്ഷണം കഴിക്കാം. പാലുൽപ്പാദനം വർദ്ധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ ഗാലക്റ്റഗോഗ്സ് (galactagogues) എന്നു പറയുന്നു. ഈ ഭക്ഷണങ്ങൾ പാൽ വർദ്ധിപ്പിക്കുന്നതിനു പുറമെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഈ ലേഖനത്തിൽ മുലയൂട്ടുന്ന അമ്മമാർക്ക് കഴിക്കാവുന്ന ഭക്ഷണത്തെപ്പറ്റി വിവരിക്കുന്നു

ഒാട്ട്മീൽ

ഒാട്ട്മീൽ

പ്രസവശേഷം ഉണ്ടാകുന്ന പ്രമേഹം നിയന്ത്രിക്കാൻ ഒാട്ട്മീൽ ഉത്തമമാണ്. ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അവ ദഹനത്തിനു നല്ലതാണ്. ഒാട്ട്മീൽ അമ്മക്ക് ധാരാളം ഊർജ്ജം പ്രദാനം ചെയ്യുന്നു. പ്രഭാതഭക്ഷണമായി ഒരു ബൌൾ ഒാട്ട്മീൽ കഴിക്കുക.

ഒാട്ട്മീലിന്റെ രുചി ഇഷ്ടപ്പെട്ടില്ലെങ്കിൽ ൊട്ട്മീൽ കൊണ്ടുണ്ടാക്കിയ കുക്കീസ് കഴിക്കുക

പെരുഞ്ചീരകം

പെരുഞ്ചീരകം

ഇത് മുലപ്പാലിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പെരുഞ്ചീരകം ഒരു നല്ല ദഹനസഹായിയാണ്. ഇത് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വയറുവേദന കുറക്കുന്നു. ഇവ കറികളിൽ ചേർത്ത് കഴിക്കാം. ചായയിൽ ചേർക്കാം. ഒരു ടീസ്പൂൺ പെരുഞ്ചീരകം പാലിൽ ചേർത്ത് തിളപ്പിച്ച് കുടിക്കുക. ഭക്ഷണത്തിനു ശേഷം ഇത് വായിലിട്ട് ചവക്കാം. വായിലെ ദുർഗന്ധം മാറ്റും. പാൽ ഉൽപ്പാദനത്തിനു സഹായിക്കുകയും ചെയ്യും.

ഉലുവ

ഉലുവ

മുലപ്പാലുണ്ടാവാൻ ഏറ്റവും സഹായകമായ ഒരു ഭക്ഷണമാണ് ഉലുവ. മുളപ്പിച്ച ഉലുവ ചവച്ച് തിന്നു പാലു കുടിക്കുന്നത് പ്രസവശേഷമുണ്ടാകുന്ന മലബന്ധത്തിനു ഉത്തമമാണ്. കറികളിൽ കടുക് വറുത്തിടുമ്പോൾ ഉലുവ ചേർക്കാം. ദോശക്ക് അരക്കുമ്പോൾ ഉലുവ ചേർത്തരക്കുന്നത് നല്ലതാണ്.

പച്ചപപ്പായ

പച്ചപപ്പായ

പപ്പായ ഒരു പ്രകൃതിദത്ത ഉറക്കമരുന്ന് ആണ്. ഇത് അമ്മയെ നന്നായി റിലാക്സ് ചെയ്യാനും ഉറങ്ങാനും സഹായിക്കും. പച്ചപപ്പായ കറി വെച്ച് കഴിക്കാം.

പച്ചച്ചീരയും ബീറ്റ്റൂട്ട് ഇലകളും

പച്ചച്ചീരയും ബീറ്റ്റൂട്ട് ഇലകളും

ഇതിൽ ധാരാളം അയേൺ, കാൽസ്യം, ഫോളിക്ക് ആസിഡ് എന്നിവയടങ്ങിയിരിക്കുന്നു. രക്തക്കുറവുള്ള അമ്മമാർക്ക് ഇത് വളരെ നല്ലതാണ്. ഈ ഇലകൾക്ക് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനുള്ള കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾക്ക് ബ്രെസ്റ്റ് കാൻസർ തടയാൻ കഴിയും. ഈ ഇലകൾ സൂപ്പ് വെച്ച് കഴിക്കാം. ചപ്പാത്തി മാവിൽ ചേർത്ത് പറാത്ത ഉണ്ടാക്കി കഴിക്കാം. പച്ചച്ചീര മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.. അല്ലെങ്കിൽ കുഞ്ഞിന് വയറിളക്കം ഉണ്ടാകും.

വെളുത്തുള്ളി

വെളുത്തുള്ളി

മുലപ്പാൽ വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. ഇതിലടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ മുലപ്പാലുണ്ടാക്കാൻ സഹായിക്കുന്നു. വെളുത്തുള്ളി കാൻസറിനെ തടയുന്നു. ഇത് സൂപ്പിലും കറികളിലും ചേർത്ത് കഴിക്കാം. ഒരുപിടി വെളുത്തുള്ളി അല്ലിയെടുത്ത് നെയ്യിൽ വറുക്കുക. ഇത് ചോറിൽ ചേർത്ത് കഴിക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ.

കറുത്ത എള്ള്

കറുത്ത എള്ള്

കറുത്ത എള്ളിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു. എള്ള് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനുത്തമമാണ്. എള്ള്, പഞ്ചസാര, ബദാം എന്നിവ പാലിലടിച്ച് കഴിക്കുക. മിതമായ അളവിൽ കഴിക്കണം.

കാരറ്റ്

കാരറ്റ്

മുലപ്പാലുണ്ടാവാൻ കാരറ്റ് വളരെ നല്ലതാണ്. കാരട്ടിൽ ധാരാളം വൈറ്റമിൻ എ അടങ്ങിയിരിക്കുന്നു. ഇത് മുലപ്പാലിന്റെ ഗുണം വർദ്ധിപ്പിക്കുന്നു. പ്രഭാത ഭക്ഷണത്തിന്റെ കൂടെയോ ഉച്ച ഭക്ഷണത്തിന്റെ കൂടെയോ ഒരു ഗ്ലാസ്സ് കാരട്ട് ജ്യൂസ് കഴിക്കുക. കാരറ്റ് പച്ചക്ക് കഴിക്കാം. അല്ലെങ്കിൽ സൂപ്പ് ആക്കി കഴിക്കാം. തണുപ്പ് കാലത്ത് കാരട്ട് പ്യൂരി പാലും പഞ്ചസാരയും ചേർത്ത് കഴിക്കാം.

വെള്ളവും ജ്യൂസും

വെള്ളവും ജ്യൂസും

ഇവ മുലപ്പാലിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഒാരോ തവണയും കൊടുക്കുന്ന പാലിന്റെ അളവ് കൂടുതലായിരിക്കും. നിർജ്ജലീകരണം തടയുന്നു. കുഞ്ഞിന് പാലു കൊടുക്കുന്നതിനു മുൻപ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ ഒാർമ്മ വെക്കുക.

ബാർലി

ബാർലി

മുലപ്പാൽ വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ ജലാംശം കുറയാതെ സൂക്ഷിക്കുന്നു. ബാർലി വെള്ളം ദിവസം മുഴുവൻ കഴിക്കാം. പച്ചക്കറികളുടെ കൂടെ ബാർലി ചേർത്ത് കഴിക്കാം.

ആസ്പരാഗസ്

ആസ്പരാഗസ്

മുലപ്പാലൂട്ടുന്ന അമ്മമാർ നിർബന്ധമായും ആസ്പരാഗസ് കഴിച്ചിരിക്കണം. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ എയും കെയും ധാരാളമുണ്ട്. മുലപ്പാൽ വർദ്ധിക്കാൻ സഹായിക്കുന്ന ഹോർമോണുകളുടെ ഉൽപ്പാദനത്തിനു ആസ്പരാഗസ് സഹായിക്കുന്നു. ആസ്പരാഗസ് കഴുകി മുറിക്കുക. ഇത് പാലിലിട്ട് തിളപ്പിക്കുക. എന്നിട്ട അരിച്ചെടുത്ത് കഴിക്കാം.

ചുവന്ന അരി

ചുവന്ന അരി

ചുവന്ന അരി മുലപ്പാൽ വർദ്ധിപ്പിക്കാൻ നല്ലതാണ്. ഇത് മുലപ്പാൽ വർദ്ധിപ്പിക്കുന്ന ഹോർമോണുകളുടെ ഉൽപ്പാദനത്തെ ത്വരിതപ്പെടുത്തുന്നു. പ്രസവശേഷമുള്ള ക്ഷീണം മാറ്റാനും ഇത് നല്ലതാണ്. വിശപ്പ് വർദ്ധിപ്പിക്കുന്നു. ചുവന്ന അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെച്ചിട്ട് പ്രഷർകുക്കറിൽ വേവിക്കുക. പച്ചക്കറികൾ കൂട്ടി കഴിക്കാം.

ആപ്രിക്കോട്ട്

ആപ്രിക്കോട്ട്

പ്രസവത്തിനു മുൻപും പിൻപും ശരീരത്തിൽ ഹോർമോണുകളുടെ സന്തുലിതാവസ്ഥ താളം തെറ്റുന്നു. ആപ്രിക്കോട്ടിലടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ ഹോർമോൺ നില സമതുലിതാവസ്ഥയിലാക്കുന്നു. ആപ്രിക്കോട്ടിൽ ധാരാളം കാൽസ്യവും ഫൈബറും ഉണ്ട്. ഒാട്ട് മീൽ കഴിക്കുമ്പോൾ അതിൽ ധാരാളം ആപ്രിക്കോട്ടും വാൾനട്ടും ഉൾപ്പെടുത്തുക.

സാൽമൺ-

സാൽമൺ-

സാൽമൺ മൽസ്യത്തിൽ ധാരാളം എസൻഷ്യൽ ഫാറ്റി ആസിഡുകളും ഒമേഗ 3യും അടങ്ങിയിരിക്കുന്നു. സാൽമൺ ശരീരത്തിലെ മുലപ്പാൽ വർദ്ധിപ്പിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നു. മുലപ്പാൽ കൂടുതൽ പോഷകാംശമുള്ളതാക്കുന്നു. എണ്ണ ചേർക്കാതെ സാൽമൺ പാചകം ചെയ്തു കഴിക്കുക.

ജീരകം

ജീരകം

ജീരകം മുലപ്പാൽ വർദ്ധിക്കാൻ സഹായിക്കുന്നു. മിതമായ അളവിൽ മാത്രം കഴിക്കണം. ഇത് വിശപ്പ് വർദ്ധിപ്പിക്കുന്നു. കൊഴുപ്പിനെ എരിയിച്ചു കളയുന്നു. അസിഡിറ്റി ഇല്ലാതാക്കുന്നു. ഒരു നുള്ള് ജീരകപൊടി പാലിലൊ മോരിലോ ചേർത്ത് കഴിക്കുക.

ബാസിൽ ഇലകൾ

ബാസിൽ ഇലകൾ

ഇവയിൽ ധാരാളം ആന്റിഒാക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇതിനു മുലയൂട്ടുന്ന സമയത്തെ പിരിമുറുക്കം കുറച്ച് അമ്മയെ ശാന്തയാക്കാൻ കഴിയും. ഇത് കുഞ്ഞിന്റെ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ചായയിൽ ഈ ഇലകൾ ചേർത്ത് കുടിക്കാം. വെള്ളത്തിൽ ഈ ഇലകൾ ചേർത്തു തിളപ്പിക്കുക. ഈ വെള്ളം രാവിലെ എഴുന്നേറ്റയുടൻ കുടിക്കുക.

English summary

best-foods-to-increase-breast-milk

Lactating mothers should look after their food well. The food they eat will directly affect the baby,
X
Desktop Bottom Promotion