For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്റെ പ്രത്യുത്പാദന ശേഷിക്ക് തക്കാളി ദിവസവും

ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഗര്‍ഭിണിയാവുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍

|

പ്രത്യുത്പാദന ശേഷി കുറഞ്ഞ് വരുന്ന ഒരു അവസ്ഥയിലാണ് പലരും ജീവിക്കുന്നത്. ഇത് പലപ്പോഴും പല വിധത്തില്‍ നമ്മുടെ ജീവിതത്തിലെ ഓരോ അവസ്ഥയേയും ബാധിക്കുന്നു. വന്ധ്യത പലപ്പോഴും പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. പലപ്പോഴും ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ ഇത്തരത്തില്‍ നമുക്ക് നഷ്ടപ്പെട്ട് പോവുന്നു. വന്ധ്യതക്ക് ചികിത്സയും മരുന്നുമായി സമയം കഴിക്കുമ്പോള്‍ നമ്മുടെ ഭക്ഷണശീലവുമായി ബന്ധപ്പെട്ട് അല്‍പം ശ്രദ്ധിച്ചാല്‍ അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

കറുവപ്പട്ടവെള്ളം ഒരുമാസം;വന്ധ്യതക്ക് പരിഹാരംഉറപ്പ്കറുവപ്പട്ടവെള്ളം ഒരുമാസം;വന്ധ്യതക്ക് പരിഹാരംഉറപ്പ്

ഇത്തരത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ വന്ധ്യതയെ പോലും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പോഷകങ്ങളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ക്ക് വന്ധ്യതയെ വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ആരോഗ്യത്തിന്റ കാര്യത്തിലും പുരുഷനില്‍ നിന്ന് വന്ധ്യതയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നത് എന്ന് നോക്കാം.

 മുളപ്പിച്ച ധാന്യങ്ങള്‍

മുളപ്പിച്ച ധാന്യങ്ങള്‍

മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നത് പല വിധത്തിലാണ് ആരോഗ്യത്തിനെ ബാധിക്കുന്നത്. ഇതില്‍ വളരെ ഉയര്‍ന്ന അളവില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ബീജത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു.

 ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികളായ ചീര, മുരിങ്ങ എന്നിവയെല്ലാം ധാരാളം കഴിക്കുക. ഇതിലും ധാരാളം കൂടിയ അളവില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല അബോര്‍ഷന്‍ പോലുള്ള അപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കാബേജ്

കാബേജ്

കാബേജ് ധാരാളം കഴിക്കുന്നവര്‍ക്കും ഇത്തരത്തില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. വന്ധ്യതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഇതിലൂടെ ഇല്ലാതാവുന്നു. ഇതില്‍ ഡി ഇന്‍ഡോള്‍ മീഥേന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫൈബ്രോയ്ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. നിങ്ങളുടെ ഫെര്‍ട്ടിലിറ്റി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് ഉരുളക്കിഴങ്ങ്. ഇതിലുള്ള വിറ്റാമിന്‍ സി ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.

തക്കാളി

തക്കാളി

തക്കാളി സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്. ഇതിലുള്ള ലിക്കോപ്പൈന്‍ സ്‌പേം കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് പെട്ടെന്ന് ഗര്‍ഭപാത്രത്തില്‍ എത്തുന്നതിനുള്ള സ്പീഡും വര്‍ദ്ധിപ്പിക്കുന്നു.

ചേന

ചേന

ചേന നമ്മുടെ നാട്ടില്‍ ധാരാളം ലഭിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചേന കഴിക്കുന്നത് ഇത്തരത്തില്‍ എല്ലാ വിധത്തിലുള്ള വന്ധ്യതാ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. സ്ത്രീകളില്‍ അണ്ഡവിസര്‍ജനം കൃത്യമാക്കാനും വന്ധ്യതാ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ചേന സഹായിക്കുന്നു.

 മാതള നാരങ്ങ

മാതള നാരങ്ങ

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല മാതള നാരങ്ങ. മാതളനാരങ്ങ കഴിക്കുന്നത് ഇത് പല വിധത്തിലാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നത്. ഇത് ബീജത്തിന്റെ ചലന ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

പഴം

പഴം

വിറ്റാമിന്‍ ബി6, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് പഴം. ഇതും വന്ധ്യത നിരക്ക് കുറക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ ഇത് എല്ലാ വിധത്തിലും പരിഹരിച്ച് ബീജത്തിന്റെ ഗുണം വര്‍ദ്ധിപ്പിക്കുന്നു.

 മുട്ട

മുട്ട

മുട്ട ധാരാളം കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മുട്ടക്ക് വന്ധ്യതയെ വരെ ഇല്ലാതാക്കുന്നതിനുള്ള കഴിവുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ വിധത്തലും ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്.

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍

ഭക്ഷണത്തില്‍ ധാരാളം കടല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുക. ഇതിലുള്ള വിറ്റാമിന്‍ ബി 12 ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഇത് ബീജത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നു.

ഇറച്ചി

ഇറച്ചി

മത്സ്യ-മാംസങ്ങള്‍ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായിട്ട് നാളുകള്‍ ഏറെയായി. ഇതെല്ലാം വളരെയധികം സഹായിക്കുന്നു പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് ഇറച്ചിവിഭവങ്ങള്‍ സഹായിക്കുന്നത്.

കാരറ്റ്

കാരറ്റ്

ബീറ്റാ കരോട്ടിന്റെ പ്രധാന ഉറവിടം എന്ന് പറയാം കാരറ്റിനെ. ഭക്ഷണത്തിന്റെ കൂട്ടത്തില്‍ കാരറ്റ് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പച്ചക്കും കറി വെച്ചും ജ്യൂസ് ആക്കിയും എല്ലാം നമുക്ക് കാരറ്റ് കഴിക്കാവുന്നതാണ്. ഇത് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു.

English summary

best foods to improve the chances of getting pregnant

Want to increase your chances of conception? Here we listed some foods to increase the chances of conception, read on.
Story first published: Wednesday, March 28, 2018, 10:53 [IST]
X
Desktop Bottom Promotion