For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ ഏത് വലിയ ഛര്‍ദ്ദിക്കും പരിഹാരം ഇതാ

|

ആരോഗ്യസംരക്ഷണം ഗര്‍ഭാവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അമ്മക്കും കുഞ്ഞിനും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഛര്‍ദ്ദി. പലപ്പോഴും ഛര്‍ദ്ദിയില്‍ തുടങ്ങി അത് ഭീകരാവസ്ഥ സൃഷ്ടിക്കുന്ന തലത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളും ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ഗര്‍ഭകാല ഛര്‍ദ്ദിയ്ക്ക് പരിഹാരമായി ഡോക്ടര്‍മാരേയും ഒറ്റമൂലിയേയും ആശ്രയിക്കുന്നവര്‍ ഒട്ടും കുറവല്ല. ഗര്‍ഭിണിയാവാന്‍ പറ്റിയ സമയം അറിയുമോ? എന്നാല്‍ ഇനി ഈ ഒന്‍പത് പാനീയങ്ങളിലൂടെ ഗര്‍ഭകാല ഛര്‍ദ്ദിയ്ക്ക് വിട പറയാം. മാത്രമല്ല ഗര്‍ഭകാലത്ത് ആരോഗ്യകരമാണ് എന്നതും ഈ പാനീയങ്ങളുടെ പ്രത്യേകതയാണ്.അതുകൊണ്ട് തന്നെ ഛര്‍ദ്ദിയെ അകറ്റാന്‍ ഇത്തരം പാനീയങ്ങള്‍ നിങ്ങളെ സഹായിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യവും ഗര്‍ഭാവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഗര്‍ഭകാലത്തെ ഛര്‍ദ്ദി ഒഴിവാക്കുന്നതിന് ഏതൊക്കെ പാനീയങ്ങള്‍ സഹായിക്കുന്നു എന്ന് നോക്കാം.

 നാരങ്ങ

നാരങ്ങ

ആരോഗ്യത്തിനും സൗന്ദര്യത്തിനും മാത്രമല്ല ഗര്‍ഭകാലത്തെ ഛര്‍ദ്ദിയെ തടുത്തു നിര്‍ത്തുന്നതിനും നാരങ്ങ ഉത്തമമാണ്. നാരങ്ങ ഏത് തരത്തിലുള്ള ഛര്‍ദ്ദിയേയും ഇല്ലാതാക്കും. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദി അല്‍പം പ്രത്യേകതയുള്ളതാണല്ലോ. നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ഛര്‍ദ്ദിയെ ഇല്ലാതാക്കുന്നു. എന്നാല്‍ എന്തും പുതിയതായി കഴിക്കുന്നതിനു മുന്‍പ് ഡോക്ടറെ സമീപിക്കണം.

 വെള്ളം കുറവുള്ള ജ്യൂസുകള്‍

വെള്ളം കുറവുള്ള ജ്യൂസുകള്‍

പഴം വെള്ളം ചേര്‍ക്കാതെ അടിച്ച് കുടിക്കുന്നത് നല്ലതാണ്. അതായത് കട്ടിയേറിയ പഴച്ചാറുകള്‍ കഴിയ്ക്കുന്നതും നല്ലതാണ്. കാരണം ഗര്‍ഭ കാലങ്ങളില്‍ ഭക്ഷണത്തോട് താല്‍പ്പര്യം പൊതുവേ കുറവായിരിക്കും. അതുകൊണ്ട് തന്നെ കട്ടിയേറിയ തരത്തിലുള്ള പഴച്ചാറുകള്‍ കഴിയ്ക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

 ഇഞ്ചി

ഇഞ്ചി

ഏത് ആരോഗ്യ പ്രശ്‌നത്തിനും നല്ലൊരു ഒറ്റമൂലിയാണ് ഇഞ്ചി. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇഞ്ചി വെള്ളവും ഛര്‍ദ്ദിക്ക് നല്ലൊരു പ്രതിരോധമാണ്. അല്‍പം ഇഞ്ചി ചതച്ച് ആ വെള്ളം അല്‍പം അല്‍പമായി കുടിയ്ക്കുന്നതാണ് നല്ലത്.

ചീര ജ്യൂസ്

ചീര ജ്യൂസ്

ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയമൊന്നും കൂടാതെ ഉപയോഗിക്കുവുന്ന ഒന്നാണ് ചീര. ഗര്‍ഭകാല പ്രശ്നങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഒരു പാനീയമാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചീര, കാരറ്റ് തുടങ്ങിയവയെല്ലാം ജ്യൂസ് ആക്കി കഴിയ്ക്കാവുന്നതാണ്.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീയും ഇത്തരത്തില്‍ ഗര്‍ഭകാല ഛര്‍ദ്ദിയെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് രാവിലെ തന്നെയുണ്ടാകുന്ന ഗര്‍ഭകാല അസ്വസ്ഥതകള്‍ ഇല്ലാതാക്കും.

വ്യത്യസ്തമായ പഴങ്ങള്‍

വ്യത്യസ്തമായ പഴങ്ങള്‍

പലപ്പോഴും ഗര്‍ഭകാലത്ത് പാലിന്റെ മണം ഗര്‍ഭിണികള്‍ ഛര്‍ദ്ദിക്കാനുള്ള പ്രവണത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ വ്യത്യസ്തമായ പഴങ്ങള്‍ മിക്സ് ചെയ്ത് ജ്യൂസ് ആക്കി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

സംഭാരം

സംഭാരം

ശരീരത്തിനും മനസ്സിനുും ഊര്‍ജ്ജം നല്‍കാന്‍ ഇത്രയും പറ്റിയ ഒരു പാനീയം വേറെ ഇല്ലെന്നു തന്നെ പറയാം. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് സംഭാരം ഗര്‍ഭിണികള്‍ക്ക് നല്‍കുന്നത്.

നാരങ്ങ മധുരം

നാരങ്ങ മധുരം

നാരങ്ങ മധുരം ചേര്‍ത്ത് മാത്രമല്ല ഉപ്പിട്ട നാരങ്ങ വെള്ളവും ഇത്തരത്തില്‍ ഗര്‍ഭകാല ഛര്‍ദ്ദിയെ പ്രതിരോധിയ്ക്കും. എന്നാല്‍ ഇതല്‍പം തണുപ്പിച്ച ശേഷം കഴിയ്ക്കുന്നതാണ് നല്ലത്. ഇതിലാകട്ടെ അല്‍പം കര്‍പ്പൂര തുളസി കൂടെ ചേര്‍ത്താല്‍ മതി.

തേങ്ങാ വെള്ളം

തേങ്ങാ വെള്ളം

ഗര്‍ഭിണികള്‍ തേങ്ങാ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നും കുടിയ്ക്കാമെന്നും പറയുന്നവരുണ്ട്. എന്നാല്‍ ഗര്‍ഭകാല ഛര്‍ദ്ദിയ്ക്ക് ഏറ്റവും അനുയോജ്യമാണ് തേങ്ങാ വെള്ളം എന്നതാണ് സത്യം.

English summary

Best Drinks For vomiting During Pregnancy

Best Drinks For vomiting During Pregnancy, take a look.
Story first published: Monday, June 25, 2018, 15:28 [IST]
X
Desktop Bottom Promotion