For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ ഇറച്ചിയും മീനും കഴിക്കുമ്പോള്‍

|

ഗര്‍ഭകാലം ഏതൊരു സ്ത്രീയെ സംബന്ധിച്ചും വളരെയധികം സന്തോഷിക്കുന്ന ഒരു അവസ്ഥ തന്നെയാണ്. എന്നാല്‍ പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ കാണിക്കുന്ന പല ലക്ഷണങ്ങളും പല വിധത്തിലാണ് കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കുന്നത്. ഏറ്റവും അധികം സന്തോഷം തരുന്ന കാലമാണെങ്കില്‍ പോലും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ അല്‍പം മിനക്കെടേണ്ടത് തന്നെയാണ്. അമ്മയാവാന്‍ പോവുന്ന സ്ത്രീ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭകാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം. കാരണം അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമുള്ള ഒന്നാണ് ഭക്ഷണം. കുഞ്ഞിന്റെ വളര്‍ച്ചയും തൂക്കവും എല്ലാം അമ്മ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. ഗര്‍ഭകാലത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യം വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഇറച്ചിയും മീനും മറ്റും കഴിക്കുമ്പോള്‍ അത് കുഞ്ഞിന് എങ്ങനെ ബാധിക്കുന്നു എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്.

<strong>ഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണം</strong>ഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണം

ഇറച്ചിയും മീനും കഴിക്കുമ്പോള്‍ അല്ലെങ്കില്‍ മാംസാഹാരങ്ങള്‍ കഴിക്കുമ്പോള്‍ അത് ഗര്‍ഭാവസ്ഥയില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന് നോക്കാം. എന്തൊക്കെ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിക്കണം എന്ന് നോക്കാം. കുഞ്ഞിന്റെ ആരോഗ്യത്തിന് മാംസാഹാരവും മറ്റ് ഭക്ഷണങ്ങളും എന്തൊക്കെയാണ് സഹായിക്കുന്നത് എന്ന് നോക്കാം.

ഇറച്ചിയും മീനും

ഇറച്ചിയും മീനും

ഗര്‍ഭിണികള്‍ ഇറച്ചിയും മീനും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇതിലുള്ള പ്രോട്ടീനും, കൊഴുപ്പും, മിനറല്‍സും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചക്കും ഇത് സഹായിക്കുന്നു. അതുകൊണ്ട് ഗര്‍ഭിണികള്‍ ഭക്ഷണത്തില്‍ ധാരാളം മത്സ്യവും മാംസവും ഉള്‍പ്പെടുത്തണം. എന്നാല്‍ കഴിക്കുമ്പോള്‍ നല്ലതു പോലെ വേവിച്ച് മാത്രമേ ഇത് കഴിക്കാന്‍ പാടുകയുള്ളൂ. പക്ഷേ എന്തും കഴിക്കുമ്പോള്‍ അത് പാകത്തിന് മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

പകുതി വേവിച്ചത്

പകുതി വേവിച്ചത്

ഒരിക്കലും പകുതി വേവിച്ചതോ, പച്ചക്കോ ഉള്ള മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കരുത്. ഗര്‍ഭാവസ്ഥയില്‍ ഇത് പല വിധത്തില്‍ കുഞ്ഞിനും അമ്മക്കും പ്രശ്‌നമുണ്ടാക്കുന്നു. അല്ലെങ്കില്‍ ഇതിലുള്ള ബാക്ടീരിയ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് പല രോഗങ്ങളും പിടിപെടുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ വളരെയധികം ശ്രദ്ധിച്ച് മാത്രം കൈകാര്യം ചെയ്യുക.

ഗ്യാസ്ട്രബിള്‍ ശ്രദ്ധിക്കണം

ഗ്യാസ്ട്രബിള്‍ ശ്രദ്ധിക്കണം

ഗ്യാസ്ട്രബിള്‍ പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഗര്‍ഭിണികള്‍ ഇറച്ചി കഴിക്കുമ്പോള്‍ പല സ്ത്രീകളിലും ഗ്യാസ്ട്രബിള്‍ ഉണ്ടാവുന്നു. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് അപകടത്തിലേക്ക് പോവാതെ ശ്രദ്ധിക്കണം. എന്നാല്‍ ഇത്തരം ഗ്യാസ്ട്രബിള്‍ ഉണ്ടാവുമ്പോള്‍ അത് പതുക്കെ തന്നെ ഇല്ലാതായി മാറുന്നുണ്ട്. അതുകൊണ്ട് അതിന് വേണ്ടി പ്രത്യേകം മരുന്നുകള്‍ ഒന്നും കഴിക്കേണ്ടതായി വരില്ല. അതുകൊണ്ട് തന്നെ മാംസാഹാരം പേടിക്കാതെ കഴിക്കാവുന്നതാണ്.

തണുത്ത ആഹാരങ്ങള്‍

തണുത്ത ആഹാരങ്ങള്‍

തണുത്ത മാംസാഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് അമ്മക്കും കുഞ്ഞിനും പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല തണുത്ത ശേഷം അത് പാകം ചെയ്ത് കഴിക്കുന്ന രീതിയും നിര്‍ത്തണം. കാരണം ഇത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. തണുത്ത മാംസം പാകം ചെയ്യുമ്പോള്‍ അതില്‍ ധാരാളം ബാക്ടീരിയ ഉണ്ടാവുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുയാണ് ചെയ്യുന്നത്. ഫ്രിഡ്ജില്‍ വെച്ചാലും പുറത്തെടുത്ത് വച്ച് അന്തരീക്ഷ താപനിലയുമായു ചേരുമ്പോള്‍ മാത്രമേ അത് പാകം ചെയ്യാന്‍ പാടുകയുള്ളൂ.

ഫ്രിഡ്ജില്‍ വെച്ചുപയോഗിക്കുമ്പോള്‍

ഫ്രിഡ്ജില്‍ വെച്ചുപയോഗിക്കുമ്പോള്‍

ഫ്രിഡ്ജില്‍ വെച്ച് കറി ഉപയോഗിക്കുമ്പോള്‍ അത് പുറത്തെടുത്ത് വെച്ച് തണുപ്പ് പൂര്‍ണമായും മാറിയ ശേഷം മാത്രമേ കറി ചൂടാക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു ഇത്തരം ഭക്ഷണങ്ങളെ.

മീന്‍ കഴിക്കുമ്പോള്‍

മീന്‍ കഴിക്കുമ്പോള്‍

മീന്‍ കഴിക്കുമ്പോഴും അല്‍പം ശ്രദ്ധിക്കാം. ഒരിക്കലും പാതി വേവിച്ച മീന്‍ കഴിക്കരുത്. ഗര്‍ഭിണികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് സ്രാവ് പോലുള്ള മീനുകള്‍. ഇത് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അമ്മക്കും കുഞ്ഞിനും ഒരുപോലെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്.

വൃത്തിയാക്കുമ്പോള്‍

വൃത്തിയാക്കുമ്പോള്‍

മത്സ്യവും മാംസവും വൃത്തിയാക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ മത്സ്യവും മാംസവും എല്ലാം വൃത്തിയാക്കുക. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധ

ഗര്‍ഭാവസ്ഥയില്‍ പലരിലും രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ രോഗങ്ങള്‍ പെട്ടെന്ന് പിടികൂടുന്നതിനുള്ള സാധ്യതയും ഉണ്ട്. വയറിളക്കം, ഛര്‍ദ്ദി എന്നിവയെല്ലാം പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ നിങ്ങളില്‍ ഉണ്ടാക്കുന്നത് വളരെയധികം പ്രശ്‌നമുണ്ടാക്കുന്നു. കക്ക പോലുള്ളവ കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളും ചില്ലറയല്ല. ഇത് വൃത്തിയായി ക്ലീന്‍ ചെയ്തതിനു ശേഷം വളരെയധികം ശ്രദ്ധിക്കണം. ഗുണനിലവാരമുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.

English summary

Benefits to Eating meat During Pregnancy

here are some health benefits and side effects of during pregnancy, read on.
X
Desktop Bottom Promotion