Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
പ്രസവിക്കും മുന്‍പറിയണം സ്വകാര്യഭാഗത്തെ സ്വകാര്യം
സ്വകാര്യഭാഗങ്ങള്‍ എപ്പോഴും വളരെയധികം വൃത്തിയായി സൂക്ഷിക്കേണ്ട ഒരു ഭാഗമാണ്. സ്ത്രീ ആയാലും പുരുഷനായാലും വൃത്തിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. വളരെയധികം സെന്‍സിറ്റീവ് ആയിട്ടുള്ള ഭാഗമാണ് സ്വകാര്യഭാഗങ്ങള്‍. അതുകൊണ്ട് തന്നെ അണുബാധക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഉള്ള സാധ്യത വളരെ കൂടുതല്‍ തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ഗൗരവത്തോടെ തന്നെ കാണേണ്ട ഒന്നാണ്. എന്നാല്‍ ഗര്‍ഭിണികളുടെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ഇത്തരം കാര്യങ്ങളില്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. കാരണം പ്രസവത്തോടെ പലരും സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യേണ്ടതായി വരുന്നു.
സാധാരണ പ്രസവമാണെങ്കിലും സിസേറിയന് ആണെങ്കിലും ഇങ്ങനെ ചെയ്യണം എന്നാണ് പറയുന്നത്. പല ആശുപത്രികളിലും ഇത് നഴ്സ്മാരാണ് ചെയ്ത് കൊടുക്കുന്നതും. എന്നാല്‍ എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ പലരും എതിര്‍പ്പ് പ്രകടിപ്പിക്കാറും ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് കൊണ്ട് ഗുണങ്ങളും ചെറിയ ചില ദോഷങ്ങളും ഉണ്ട്. എന്തുകൊണ്ടാണ് സ്വകാര്യഭാഗം ഷേവ് ചെയ്യണം എന്ന് പറയുന്നതെന്ന് നോക്കാം. അതിലുപരി എന്തൊക്കെയാണ് ഇതുകൊണ്ടുണ്ടാകുന്ന ചെറിയ ദോഷങ്ങള്‍ എന്നും നോക്കാം. ലേബര്‍ റൂമിലേക്ക് പോവുന്ന ഏതൊരു സ്ത്രീയും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇത്.

എന്തുകൊണ്ട് ചെയ്യണം
എന്തുകൊണ്ടാണ് ഇത്തരത്തില്‍ പ്രസവത്തിന് മുന്‍പ് സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യണം എന്ന് പറയുന്നതെന്ന് നോക്കാം. പ്രസവം വളരെയധികം ശ്രദ്ധയോടെ നടക്കേണ്ട ഒന്നാണ്. പലപ്പോഴും ചെറിയ അണുബാധ പോലും അമ്മക്കും കുഞ്ഞിനും വളരെയധികം ദോഷമായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ വൃത്തി വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇത്തരം കാര്യങ്ങള്‍ സുഗമമായി നടക്കുന്നതിന് വേണ്ടിയാണ് സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യണം എന്ന് പറയുന്നത്.

എന്തുകൊണ്ട് ചെയ്യണം
അണുബാധക്ക് പലപ്പോഴും സാധ്യതയുള്ള ഘട്ടങ്ങള്‍ പ്രസവത്തില്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് സാധാരണ പ്രസവത്തില്‍. അല്ും ബുദ്ധിമുട്ടുള്ള പ്രസവമാണെങ്കില്‍ വജൈനയിലുണ്ടാവുന്ന കട്ട് അല്പം വലുതായിരിക്കും. ഈ അവസ്ഥയില്‍ പ്രസവ ശേഷം മുറിവ് തുന്നിച്ചേര്‍ക്കുമ്പോള്‍ എളുപ്പമാക്കി മാറ്റുന്നതിനും ഈ ഷേവിംഗ് സഹായിക്കുന്നു. സിസേറിയന്റെ കാര്യത്തിലും ഇത് വളരെയധികം സഹായകമാണ്.

നിങ്ങള്‍ക്ക് തന്നെ ചെയ്യാവുന്നതാണ്
പ്രസവത്തോടെ ആശുപത്രികളില്‍ പലപ്പോഴും നഴ്സ്മാര് ഇത് ചെയ്യാറുണ്ട്. എന്നാല്‍ ഏറ്റവും എളുപ്പം എന്ന് പറയുന്നത് പ്രസവത്തിന് ഡേറ്റ് പറഞ്ഞിട്ടുള്ള സമയത്തിന് ഒരാഴ്ച മുന്‍പ് നിങ്ങള്‍ക്ക് തന്നെ സ്വയം ചെയ്യാവുന്നതാണ് ഇത്. എന്നാല്‍ എന്ത് സംശയമുണ്ടെങ്കിലും ഡോക്ടറെ കണ്ടതിനു ശേഷം മാത്രം ചെയ്യാന്‍ ശ്രമിക്കുക. എന്നാല്‍ അത് യാതൊരു വിധത്തിലുള്ള കുഴപ്പങ്ങളിലേക്കും നിങ്ങളെ നയിക്കുകയില്ല.

ഗുണങ്ങളും ദോഷങ്ങളും
പ്രസവത്തിന് മുന്‍പായി സ്വകാര്യഭാഗം ഷേവ് ചെയ്യുന്നതിന് മുന്‍പ് അറിയേണ്ട ചില ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇത്തരത്തില്‍ എല്ലാ ഗര്‍ഭിണികളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതെല്ലാം അറിഞ്ഞതിനു ശേഷം ഷേവ് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.

ഗുണങ്ങളും ദോഷങ്ങളും
നല്ല ബാക്ടീരിയകള്‍ ധാരാളം ഉള്ള സ്ഥലമാണ് പലപ്പോഴും സ്വകാര്യഭാഗങ്ങള്‍. എന്നാല്‍ വൃത്തിയില്ലായ്മയും അഴുക്കും വിയര്‍പ്പും സോപ്പിന്റെ ഉപയോഗവും എല്ലാം ഇവയെ നശിപ്പിക്കുന്നു. മാത്രമല്ല രോഗാണുക്കളായ ബാക്ടീരിയകള്‍ വളരുന്നതിനുള്ള ഇടമായി മാറുകയും ചെയ്യുന്നു. അതുകൊണ്ട് സ്വകാര്യഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളും അണുബാധയും പല വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുന്നു. ഗര്‍ഭകാലത്താണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭാഗങ്ങള്‍ ഷേവ് ചെയ്യേണ്ടത് ഒരു ആവശ്യകത ആയി മാറുന്നു.

ഗുണങ്ങളും ദോഷങ്ങളും
ഇന്ഫെക്ഷന് തടയുന്നതിനും ഇത് വളരെയധികം ശ്രദ്ധേയമാണ്. കുഞ്ഞിലേക്ക് വരെ ഇന്ഫെക്ഷന് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം ഇന്‍ഫെക്ഷനുള്ള സാധ്യതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ ഷേവിംങ്. പല വിധത്തിലുള്ള അണുബാധകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇതിനെയെല്ലാം പ്രതിരോധിക്കേണ്ടത് ഗര്‍ഭകാലത്ത് വളരെ അത്യാവശ്യമാണ്.

ഗുണങ്ങളും ദോഷങ്ങളും
പരിശോധനകള്‍ക്കിടയില്‍ വ്യക്തത വരുത്തുന്നതിനും ഇത് സഹായിക്കുന്നു. അനാവശ്യ രോമവളര്‍ച്ച പലപ്പോഴും ഇത്തരം പരിശോധനകളെ അല്പം പുറകിലേക്കാന്നു. അതുകൊണ്ട് തന്നെ ഷേവ് ചെയ്ത് ക്ലീന്‍ ചെയ്ത സ്വകാര്യഭാഗമാണെങ്കില് അത് പരിശോധനകള്‍ വ്യക്തമാക്കുന്നതിനും സുഗമമായ പ്രസവത്തിനും സഹായിക്കുന്നു.

ഗുണങ്ങളും ദോഷങ്ങളും
ശരീരത്തിന് വളരെയധികം വിയര്പ്പുള്ളവരാണെങ്കില് നിര്‍ബന്ധമായും ഇത്തരം ഭാഗങ്ങള്‍ ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം വിയര്‍പ്പും അഴുക്കും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പലപ്പോഴും സ്വകാര്യഭാഗങ്ങളിലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പ്രസവകാലഘട്ടത്തില് ഷേവ് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

ഗുണങ്ങളും ദോഷങ്ങളും
ഗര്‍ഭകാലത്ത് ചെറുതായും വലുതായും എല്ലാം രക്തസ്രാവം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രസവശേഷം ഇത് ക്ലീന്‍ ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും ഏറ്റവും എളുപ്പവും ഷേവ് ചെയ്യുന്നതാണ്. രോമഭാഗമുണ്ടെങ്കില് ക്ലീന്‍ ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. എന്നാല്‍ ഇതെല്ലാം ഗുണങ്ങളാണെങ്കിലും അറിയേണ്ട ചില ദോഷങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

ശ്രദ്ധിക്കേണ്ടത് ഇവയാണ്
എന്നാല്‍ ഷേവ് ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പുറകേ നടക്കേണ്ട അവസ്ഥയാണ് പലപ്പോഴും ഉണ്ടാവുന്നത്. ഷേവ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന റേസര്‍ നല്ലതു പോലെ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പ് വരുത്തണം. പുതിയതാണെങ്കില്‍ പോലും അണുവിമുക്തമാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അണുബാധ തന്നെയാണ് ഏറ്റവും വലിയ പ്രതിസന്ധി.

ശ്രദ്ധിക്കേണ്ടത് ഇവയാണ്
ഷേവ് ചെയ്തതിനു ശേഷം വീണ്ടും വളരുന്ന രോമഭാഗങ്ങള്‍ ചൊറിച്ചിലിനും ചര്‍മ്മത്തില്‍ അസ്വസ്ഥതയും ഉണ്ടാക്കുന്നതിന് പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് അതും അല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥയാണ് എന്ന കാര്യം മനസ്സിലുണ്ടായിരിക്കണം.

ശ്രദ്ധിക്കേണ്ടത് ഇവയാണ്
കൃത്യമായി അല്ല ചെയ്യുന്നതെങ്കില്‍ അത് ഇന്‍ഗ്രോണ്‍ ഹെയര്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. ചര്‍മ്മത്തിന് അകത്തേക്ക് രോമം വളരുന്നതിന് ഇത് കാരണമാകുന്നു. മാത്രമല്ല ഈ രോമവളര്ച്ചയോടൊപ്പം തന്നെ ചെറിയ ചില കുരു ഉണ്ടാവുന്നതിനും കാരണമാകുന്നു.

ശ്രദ്ധിക്കേണ്ടത് ഇവയാണ്
ഇതിനെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കാരണം സംശയങ്ങളും പ്രതിസന്ധികളും മനസ്സില്‍ വെച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതുകൊണ്ട് ഡോക്ടറോട്് ചോദിച്ചിട്ട് വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്.



Click it and Unblock the Notifications