For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷബീജം പെട്ടെന്നു കൂട്ടാം

|

പുരുഷന്മാര്‍ക്കുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനമാണ്‌ ബീജങ്ങളുടെ എണ്ണക്കുറവ്‌. പുരുഷവന്ധ്യതയ്‌ക്കു കാരണാകുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണിത്‌.. ഒരു നിശ്ചിത എണ്ണം ബീജങ്ങള്‍ പുരുഷവന്ധ്യത ഒഴിവാക്കാന്‍ ഏറെ പ്രധാനമാണ്. ബീജോദ്പാദനത്തകരാറുകൾ അവയുടെ എണ്ണത്തെ കുറക്കയുയും ഗുണത്തെയും ചലനത്തെയും ബാധിക്കുകയും ചെയ്യും.

ഇതിന്‌ കാരണമാകുന്ന ധാരാളം ഘടകങ്ങളുണ്ട്‌. ഇതില്‍ ജീവിതചര്യകള്‍ വരെ ചില അസുഖങ്ങള്‍ വരെ കാരണമാകും.

ബീജക്കുറവ് പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണമാണ്. ബീജങ്ങളുടെ എണ്ണം ശരിയായതുകൊണ്ടു മാത്രമായില്ല, ബീജങ്ങള്‍ക്കു ചലനശേഷിയും പ്രധാനപ്പെട്ട ഒന്നാണ്. അതായത് വേഗത്തില്‍ സഞ്ചരിച്ചു സ്ത്രീ ശരീരത്തില്‍ ആയുസോടെ എത്താനും അണ്ഡവുമായി ചേര്‍ന്നു ഭ്രൂണം രൂപീകരിയ്ക്കാനും വേണ്ട കഴിവ്. സ്‌പേം മോട്ടിലിറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്.

നല്ല ഭക്ഷണവും പ്രധാനം. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ബീജാരോഗ്യത്തിന് സഹായിക്കും. ബദാം, കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവയും നല്ലതാണ്. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവയും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. റിയാക്ടീവ് ഓക്‌സിജന്‍ സ്പീഷീസ് എന്നൊരു ഘടകം ബീജങ്ങളിലുണ്ട്. ഇവയുടെ അളവ് കൂടുന്നത് ബീജക്കുറവുണ്ടാക്കും. വൈറ്റമിനുകള്‍ ആര്‍ഒഎസ് അളവ് കുറയ്ക്കും.

ബീജക്കുറവിന്‌ ചികിത്സകള്‍ ലഭ്യമാണ്‌. എന്നാല്‍ ഇതിനു മുന്‍പ്‌ ഈ പ്രശ്‌നത്തിന്‌ ചില സിംപിള്‍ പരിഹാരങ്ങളും ലഭ്യമാണ്‌.

വ്യായാമക്കുറവും അമിതവണ്ണവുമെല്ലാം

വ്യായാമക്കുറവും അമിതവണ്ണവുമെല്ലാം

വ്യായാമക്കുറവും അമിതവണ്ണവുമെല്ലാം ശരീരത്തിന്റെ ആരോഗ്യത്തിനെന്ന പോലെ ബീജങ്ങളുടെ ആരോഗ്യത്തിനും നല്ലതല്ല. ഇവയില്‍ നിന്നും വിടുതല്‍ നേടുക.വ്യായാമം ചെയ്യുന്നതും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, ബീജങ്ങളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. എന്നാല്‍ അമിത വ്യായാമം ഒഴിവാക്കണം.

ഫോളിക്‌ ആസിഡ്‌

ഫോളിക്‌ ആസിഡ്‌

ഫോളിക്‌ ആസിഡ്‌ സാധാരണയായി ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കും ഗര്‍ഭധാരണത്തിന്‌ തയ്യാറെടുക്കുന്നവര്‍ക്കുമാണെന്നാണ്‌ പൊതുവെയുള്ള ധാരണ. ഇത്‌ വാസ്‌തവവുമാണ്‌. എന്നാല്‍ ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്‌ക്കുന്നതിലും ഇത്‌ പ്രധാന പങ്കു വഹിയ്‌ക്കുന്നുണ്ട്‌. ഇവയടങ്ങിയ ചീര പോലുള്ള ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ കഴിയ്‌ക്കുക.

സ്‌ട്രെസ്‌

സ്‌ട്രെസ്‌

സ്‌ട്രെസ്‌ ബീജക്കുറവിനുള്ള ഒരു പ്രധാന കാരണമാണ്‌. റിലാക്‌സ്‌ ചെയ്യാനുള്ള വഴികള്‍ കണ്ടെത്തുക.സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവ കുറയ്ക്കാന്‍ യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നത് നല്ലതായിരിക്കും.

ആരോഗ്യകരമായ ലൈംഗികബന്ധവും

ആരോഗ്യകരമായ ലൈംഗികബന്ധവും

ആരോഗ്യകരമായ ലൈംഗികബന്ധവും ബീജങ്ങളുടെ എണ്ണക്കൂടുതലിന് കാരണമാകും. ബന്ധപ്പെടുന്നതിന്റെ ഇടവേള കൂടുന്നത് ബീജാരോഗ്യത്തെയും എണ്ണത്തെയും ബാധിക്കുമെന്നറിയുക.

സ്ത്രീകള്‍ ഉപയോഗിക്കുന്ന വജൈനല്‍ ഗുളികകള്‍, ലൂബ്രിക്കന്റുകള്‍

സ്ത്രീകള്‍ ഉപയോഗിക്കുന്ന വജൈനല്‍ ഗുളികകള്‍, ലൂബ്രിക്കന്റുകള്‍

സ്ത്രീകള്‍ ഉപയോഗിക്കുന്ന വജൈനല്‍ ഗുളികകള്‍, ലൂബ്രിക്കന്റുകള്‍ എന്നിവയും ബീജങ്ങളുടെ എണ്ണത്തെയും ഗുണത്തെയും വിപരീതമായി ബാധിക്കുന്ന ഘടകം തന്നെയാണ്.

കെമിക്കലുകള്‍, റേഡിയേഷന്‍

കെമിക്കലുകള്‍, റേഡിയേഷന്‍

കെമിക്കലുകള്‍, റേഡിയേഷന്‍ തുടങ്ങിയവ പലപ്പോഴും ബീജക്കുറവിനുള്ള ഒരു പ്രധാന കാരണമാകാറുണ്ട്‌. മൊബൈല്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിയ്‌ക്കുന്നതു പോലും ചിലപ്പോള്‍ വിനയാകും. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്‌ക്കുക.

ചൂട്‌

ചൂട്‌

ചൂട്‌ ബീജങ്ങളുടെ എണ്ണക്കുറവിനുള്ള ഒരു പ്രധാന കാരണമാണ്‌. വൃഷണങ്ങള്‍ ചൂടാകാതെ സൂക്ഷിയ്‌ക്കുക. ചൂടു കൂടിയ കാലാവസ്ഥ, ചൂടുവെള്ളത്തിലുള്ള കുളി, വല്ലാതെ ഇറുകിയ അടിവസ്‌ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കേണ്ടവ തന്നെ. ചൂട് ബീജങ്ങളെ നശിപ്പിക്കും. മൊബൈല്‍ ഫോണ്‍ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കുക. ലാപ്‌ടോപ്പ് മടിയില്‍ വച്ച് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പുരുഷന്മാര്‍ക്ക് എടുക്കാവുന്ന മുന്‍കരുതലുകളാണ്.

ശീലങ്ങള്‍

ശീലങ്ങള്‍

ശീലങ്ങള്‍ ബീജാരോഗ്യത്തിന്‌ വളരെ പ്രധാനം. പുകവലി, മദ്യപാന ശീലങ്ങള്‍ ബീജാരോഗ്യത്തെ ബാധിയ്‌ക്കുന്നവയാണ്‌. പുകവലി ബീജങ്ങളുടെ ചലനശേഷിയെ വരെ ബാധിയ്‌ക്കും.

ജിന്‍സെങ്

ജിന്‍സെങ്

ജിന്‍സെങ് എന്നൊരു സസ്യമുണ്ട്. ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് ചായയിലിട്ടു കുടിയ്ക്കുന്നത് ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് നല്ലതാണ്.

വൈറ്റമിന്‍ ഇയ്ക്ക്

വൈറ്റമിന്‍ ഇയ്ക്ക്

ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ വൈറ്റമിന്‍ ഇയ്ക്ക് വളരെ പ്രധാനമായ ഒരു സ്ഥാനമുണ്ട്. ഇതിന് ഭക്ഷണങ്ങളില്‍ ബദാം, നട്‌സ് എന്നിവ ചേര്‍ത്തു കഴിയ്ക്കാം. ഓട്‌സ് കുറുക്കിയതില്‍ ബദാം ചേര്‍ത്തു കഴിയ്ക്കുന്നജത് നല്ലൊന്നാന്തരം ഭക്ഷണമാണ്.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കാം. ഇതിലെ കൊക്കോ ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാനും ലൈംഗിക താല്‍പര്യങ്ങള്‍ ഉണര്‍ത്താനും ഏറെ നല്ലതാണ്.

ശരീരഭാരം

ശരീരഭാരം

അമിതവണ്ണവും ചിലപ്പോഴെങ്കിലും ബീജങ്ങളുടെ എണ്ണക്കുറവിനു കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം നില നിര്‍ത്തുകയാണ് ഏറ്റവും നല്ലത്. എന്നാല്‍ ഒരു പരിധി വിട്ട് ശരീരഭാരം കുറയുന്നതും ബീജങ്ങളുടെ എണ്ണത്തെ ബാധിക്കും. ആരോഗ്യകരമായ ഭാരം ശരീരത്തിന് ഉണ്ടായിരിക്കണം.

അശ്വഗന്ധ

അശ്വഗന്ധ

ആയുര്‍വേദ സസ്യമായ അശ്വഗന്ധ പുരുഷലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്.

Read more about: sperm health
English summary

Basic Tips To Increase Sperm Count In Men

Basic Tips To Increase Sperm Count In Men
X
Desktop Bottom Promotion