For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷവന്ധ്യത വരികയേയില്ല, ഈ വഴികള്‍

പുരുഷവന്ധ്യത വരുത്തുന്ന പല കാരണങ്ങളുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ സ്‌ട്രെസ് വരെ പെടും.

|

ദാമ്പത്യ ജീവിതത്തില്‍ ഒരു കുഞ്ഞിന്റെ സ്ഥാനം വളരെ പ്രധാനമാണ്. കുഞ്ഞുണ്ടാകുന്നതോടെ ജീവിതത്തില്‍ പുതിയൊരു അര്‍ത്ഥമുണ്ടാകുന്നതായി തോന്നും. എന്നാല്‍ ഇന്ന് വളരേയേറെ ദമ്പതിമാര്‍ ഒരു കുഞ്ഞിക്കാലു കാണാന്‍ കൊതിച്ചിരിയ്ക്കുന്നവരായുണ്ട്. പണ്ടത്തെ അപേക്ഷിച്ച് വന്ധ്യതാ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയും ചെയ്യുകയാണ്. വന്ധ്യത സ്ത്രീയ്ക്കും പുരുഷനുമുണ്ടാകാം.

സ്ത്രീ വന്ധ്യത പോലെത്തന്നെ പുരുഷവന്ധ്യതയും ഇപ്പോഴത്തെ കാലത്തെ പ്രധാന പ്രശ്‌നമാണ്. പുരുഷന്മാരില്‍ വന്ധ്യതയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. ലൈംഗികശേഷിക്കുറവ് മുതല്‍ ആരോഗ്യകരമായ ബീജങ്ങളുടെ കുറവു വരെ ഇതില്‍ കാരണങ്ങളാകും.

പുരുഷവന്ധ്യത വരുത്തുന്ന പല കാരണങ്ങളുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ സ്‌ട്രെസ് വരെ പെടും. പുരുഷവന്ധ്യതയ്ക്കു പ്രധാനപ്പെട്ട ചില കാരണങ്ങളുണ്ട്.

വൃഷണങ്ങളില്‍ ചൂടു കൂടുന്നത് പുരുഷവന്ധ്യതയ്ക്കു കാരണമാകുന്ന ഒന്നാണ്. ഇത് ബീജോല്‍പാദത്തെ ബാധിയ്ക്കും. ബീജങ്ങളെ കൊന്നൊടുക്കുകയും ചെയ്യും.അയഞ്ഞ അടിവസ്ത്രം ധരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇത് വൃഷണങ്ങളിലെ ചൂടു കുറയ്ക്കാന്‍ സഹായിക്കും. പുരുഷവന്ധ്യത ഒഴിവാക്കാനും സഹായിക്കും.എപ്പോഴും കോട്ടന്‍ അടിവസ്ത്രങ്ങള്‍ തന്നെ ഉപയോഗിയ്ക്കുക. ഇത് വൃഷണങ്ങളുടെ ആരോഗ്യത്തിനു വളരെ പ്രധാനമാണ്.

പുരുഷന്മാരില് ലൈംഗികശേഷിക്കുറവിന് പല കാരണങ്ങളും ഉണ്ടാവാറുണ്ട്. ചിലരില് ഇത് ശാരീരിക പ്രശ്നങ്ങള് കാരണമാണെങ്കില് മറ്റു ചിലരിലിത് മാനസിക പ്രശ്നങ്ങള് കൊണ്ടുമാകാം. ഡിപ്രഷന്, ഭയം, തുടങ്ങിയവയാണ് പ്രധാന മാനസിക കാരണങ്ങള്. ഇവ പുരുഷന്റെ ഉദ്ധാരണ ശേഷിയെ തളര്ത്തും.

ഹോര്മോണ് സംബന്ധമായ ചില പ്രശ്‌നങ്ങള്‍ പുരുഷലൈംഗിക ശേഷിയെ തകരാറിലാക്കാറുണ്ട്. ടെസ്റ്റോസ്റ്റിറോണ് ഉല്പാദനം കുറയുന്നത് ഒരു കാരണം.ഹോര്മോണ് പ്രശ്നമാണ് ലൈംഗികശേഷിക്കുറവിന് കാരണമെങ്കില് ചികിത്സയിലൂടെ പരിഹാരം തേടാം. ഹോര്മോണ് കുത്തിവയ്പാണ് ഒരു മാര്ഗം.

പ്രമേഹവും പുരുഷന്മാരില് ലൈംഗിക ശേഷിക്കുറവ് വരുത്താറുണ്ട്. പ്രമഹലക്ഷണങ്ങള് ഉണ്ടെങ്കില് ടെസ്റ്റ് ചെയ്ത് പ്രമേഹമുണ്ടോയെന്ന കാര്യം ഉറപ്പു വരുത്തണം. ഉണ്ടെങ്കില് ഇത് നിയന്ത്രിക്കാനുള്ള വഴികള് തേടണം. പ്രമേഹം ഒരിക്കലും ലൈംഗികജീവിതത്തിന് തടസമല്ല. ആരോഗ്യകരമായ ജീവിതശൈലി കൊണ്ട് ഇത് നിയന്ത്രിച്ചു നിര്ത്തണമെന്നു മാത്രം.

ഉദ്ധാരണശേഷിക്കുറവ് പലപ്പോഴും പുരുഷവന്ധ്യതയ്ക്കു കാരണമാകാറുണ്ട്. ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങള്‍ ഉണ്ടാകാം. ഇവ കണ്ടെത്തുക തന്നെ വേണം.

പങ്കാളിയുമായി ആരോഗ്യകരമായ മാനസിക ബന്ധമുണ്ടാകേണ്ടതും ലൈംഗികതക്ക് അത്യവശ്യമായ ഒരു കാര്യമാണ്. മാനസിക അടുപ്പം കുറയുന്നതും ലൈംഗികതയ്ക്കു തടസം നില്‍ക്കാറുണ്ട്.

ഏതെങ്കിലും അസുഖങ്ങള്ക്കുള്ള മരുന്നുകള് കഴിയ്ക്കുന്നവരാണെങ്കില് ഇവ ചിലപ്പോള് ഉദ്ധാരണ പ്രശ്നങ്ങളുണ്ടാക്കാം. ഇതിന് വൈദ്യസഹായം തേടുന്നതു തന്നെയാണ് ഉചിതം.

മടിയില്‍ മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ വയ്ക്കുന്നതും ഇതിനുള്ള പ്രധാന കാരണമാണ്. ഇതുപോലെ രാസവസ്തുക്കളുമായി സംസര്‍ഗത്തില്‍ വരുന്നതും കൊഴുപ്പധികമായ ഭക്ഷണങ്ങളുമെല്ലാം ഇതിനുള്ള പ്രധാന കാരണമാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പുരുഷന് ഒരു സ്ഖലനത്തില്‍ രണ്ട് കോടി ബീജങ്ങള്‍ ആണ് പ്രത്യുത്പാദനത്തിന് ആവശ്യമുണ്ട്. ബീജത്തിന്റെ എണ്ണം കൃത്യമായില്ലെങ്കിലും ബീജത്തിന് ആരോഗ്യമില്ലെങ്കിലും ഗര്‍ഭധാരണം നടക്കില്ല എന്നതാണ് സത്യം. ഇതാണ് വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന്.

വന്ധ്യത ഒഴിവാക്കാന്‍ ചില അടിസ്ഥാന കാര്യങ്ങളുണ്ട്, പുരുഷന്മാര്‍ ശ്രദ്ധിയ്‌ക്കേണ്ട ചില അടിസ്ഥാന കാര്യങ്ങള്‍. ഇതെക്കുറിച്ചറിയൂ.ഇവയില്‍ ശ്രദ്ധിച്ചാല്‍ വന്ധ്യതാപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും.

ലൂബ്രിക്കന്റുകള്‍

ലൂബ്രിക്കന്റുകള്‍

സെക്‌സിലേര്‍പ്പെടുമ്പോള്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമെങ്കില്‍ ഇവ ബീജോല്‍പാദത്തെ ബാധിയ്ക്കുന്നവയല്ലെന്ന് ഉറപ്പു വരുത്തുക. ഇവയില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തും.

പുകവലി

പുകവലി

പുകവലി പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തുന്ന ഒരു പ്രധാന ഘടകമാണ്. ഈ ശീലം ഉപേക്ഷിയ്ക്കുക.

വൃഷണങ്ങള്‍ക്ക്

വൃഷണങ്ങള്‍ക്ക്

സ്‌പോട്‌സിനിടയിലും കളികള്‍ക്കിടയിലും വൃഷണങ്ങള്‍ക്ക് മുറിവേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യത്തില്‍ ശ്രദ്ധിയ്ക്കുക.

മദ്യപിക്കുന്നത്

മദ്യപിക്കുന്നത്

സെക്സിനു മുന്പ് മദ്യപിക്കുന്നത് സെക്സിനെ സഹായിക്കുമെന്ന അബദ്ധധാരണ പലര്ക്കുമുണ്ട്. മദ്യം തലച്ചോറിനെ തളര്ത്തുകയാണ് ചെയ്യുന്നത്. മദ്യവും പുരുഷവന്ധ്യതയ്ക്കുള്ള കാരണമാകുന്നുണ്ട്.

ടെന്ഷനും സ്ട്രെസും

ടെന്ഷനും സ്ട്രെസും

ടെന്ഷനും സ്ട്രെസും പുരുഷവന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളാണ്. ഇവ ഒഴിവാക്കുക.

അമിതവണ്ണവും

അമിതവണ്ണവും

അമിതവണ്ണവും പുരുഷവന്ധ്യതയും ലൈംഗികപ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ഒഴിവാക്കുക.

മയക്കുമരുന്ന്

മയക്കുമരുന്ന്

മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും ലൈംഗികപ്രശ്‌നങ്ങള്‍ വരുന്നതായി കണ്ടുവരുന്നുണ്ട്. മയക്കുമരുന്ന് നാഡികളെ തളര്‍ത്തും.രക്തപ്രവാഹം കുറയ്ക്കും.

സ്റ്റിറോയ്ഡുകള്‍

സ്റ്റിറോയ്ഡുകള്‍

മസില്‍ വളര്‍ത്താന്‍ സ്റ്റിറോയ്ഡുകള്‍ കുത്തി വയ്ക്കുന്നവരുണ്ട്. സ്റ്റിറോയ്ഡുകള്‍ ലൈംഗികപ്രശ്‌നങ്ങളും വന്ധ്യതയും ചിലപ്പോഴെങ്കിലും ഉണ്ടാക്കുന്നുമുണ്ട്.

പുരുഷവന്ധ്യതയ്‌ക്ക്‌

പുരുഷവന്ധ്യതയ്‌ക്ക്‌

പുരുഷവന്ധ്യതയ്‌ക്ക്‌ ചികിത്സകളോടൊപ്പം പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്‌. ഇവയെന്തൊക്കെയെന്നു നോക്കൂ,

മത്തങ്ങക്കുരു

മത്തങ്ങക്കുരു

സിങ്ക്‌, ഫാറ്റി ആസിഡുകള്‍ എന്നിവയടങ്ങിയ മത്തങ്ങക്കുരു പുരുഷവന്ധ്യതയ്‌ക്കുള്ള ഒരു പ്രധാന പരിഹാരമാണ്‌.

പുരുഷവന്ധ്യത വരികയേയില്ല, ഈ വഴികള്‍

ബീജകക്കുറവിനുള്ള നല്ലൊരു പരിഹാരമാണ്‌ അശ്വഗന്ധ. ഇത്‌ ഒരു ടീസ്‌പൂണ്‍ ഒരു ഗ്ലാസ്‌ പാലില്‍ കലക്കി കുടിയ്‌ക്കുന്നത്‌ നല്ലതാണ്‌.

കാപ്പി

കാപ്പി

മിതവായ അളവില്‍ കാപ്പി പുരുഷബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിയ്‌ക്കും. ദിവസവും ഒന്നോ രണ്ടോ ഗ്ലാസ്‌ കാപ്പി കുടിയ്‌ക്കുന്നത്‌ ഗുണകരമാണ്‌.

സോയ

സോയ

സോയ ഉല്‍പന്നങ്ങള്‍ ബീജാരോഗ്യത്തിന്‌ ദോഷകരമാണ്‌. ഇവ കുറയ്‌ക്കുക.

വെളുത്തുള്ളി

വെളുത്തുള്ളി

ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി പച്ചയ്‌ക്കു തിന്നുക. ഇത്‌ ബീജാരോഗ്യത്തിന്‌ ഏറെ നല്ലതാണ്‌.

സിങ്ക്‌, ഫോളേറ്റ്‌, ആര്‍ജിനൈന്‍,

സിങ്ക്‌, ഫോളേറ്റ്‌, ആര്‍ജിനൈന്‍,

സിങ്ക്‌, ഫോളേറ്റ്‌, ആര്‍ജിനൈന്‍, ബി കോംപ്ലക്‌സ്‌ വൈറ്റമിന്‍ ഇ എന്നിവ ബീജാരോഗ്യത്തിനും പുരുഷവന്ധ്യതാ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ഗുണകരമാണ്‌. ഇവ പരീക്ഷിയ്‌ക്കാം.

പ്രഭാതത്തിലെ ലൈംഗികബന്ധം

പ്രഭാതത്തിലെ ലൈംഗികബന്ധം

പ്രഭാതത്തിലെ ലൈംഗികബന്ധം ബീജങ്ങളുടെ എണ്ണവും ഗുണവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന ദമ്പതികള്‍ ഇത്തരം സമയം നോക്കി സെക്‌സിലേര്‍പ്പെടുവാന്‍ ശ്രമിക്കുക.ഇത് ബീജപ്രശ്‌നമാണ് വന്ധ്യതാകാരണമെങ്കില്‍ ഇതിനുള്ള പരിഹാരമാര്‍ഗങ്ങളിലൊന്നാണ്.

English summary

Basic Tips To Avoid Male Infertility

Basic Tips To Avoid Male Infertility, Read more to know about,
X
Desktop Bottom Promotion