നല്ല കുഞ്ഞിനായി ആയുര്‍വേദ സെക്‌സ് ടിപ്‌സ്

നല്ല കുഞ്ഞിനായി ആയുര്‍വേദ സെക്‌സ് ടിപ്‌സ്

നല്ല കുഞ്ഞിനെ വേണമെന്നാകും, എല്ലാ മാതാപിതാക്കളുടേയും സ്വപ്നം. ഗര്‍ഭധാരണത്തിനു മുന്‍പു തന്നെ ഇതിനായി പല തരത്തിലും മുന്‍കരുതലുകള്‍ എടുക്കുന്നവരുണ്ട്.

നല്ല കുഞ്ഞ് എന്നു വച്ചാല്‍ സൗന്ദര്യവും ആരോഗ്യവും ബുദ്ധിശക്തിയുമെല്ലാമുള്ള, യാതൊരു വൈകല്യങ്ങളുമില്ലാത്ത കുഞ്ഞ് എന്നു പറയാം.

നല്ല കുഞ്ഞിനെ സ്വാധീനിയ്ക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതില്‍ അമ്മ കഴിയ്ക്കുന്ന ഭക്ഷണം വരെ അമ്മയുടെ മാനസിക നില വരെ പ്രധാന ഘടകങ്ങളാണ്.

ആയുര്‍വേദം പൊതുവേ കലര്‍പ്പില്ലാത്ത വൈദ്യമെന്നാണ് പൊതുവേയുള്ള വിശ്വാസം. ഇതു കൊണ്ടു തന്നെ ആയുര്‍വേദ പ്രകാരം നല്ല സന്താനത്തിനായി പറയുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ പ്രത്യുല്‍പാദനത്തിനായുള്ള സെക്‌സ് മുതല്‍ ഭക്ഷണം വരെ പെടുന്നു.

ആയുര്‍വേദ പ്രകാരം സെക്‌സെന്നാല്‍ രണ്ടു പങ്കാൡകള്‍ തമ്മില്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള ഇഴുകിച്ചേരലാണ്. ഇത് റിലാക്‌സായി, പരസ്പരം ആനന്ദത്തോടെ താല്‍പര്യത്തോടെ ശാന്തമായി വേണം. ഇത് നല്ല സന്താനത്തിന്റെ രൂപീകരണത്തിന് ഏറെ പ്രധാനമാണ്.

ആയുര്‍വേദത്തില്‍ നല്ല കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍ ചില പ്രത്യേക സെക്‌സ് ടിപ്‌സ്, ചില പ്രത്യേക സെക്‌സ് നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഇവയെക്കുറിച്ചറിയൂ.

അഞ്ചു സെന്‍സുകളും

അഞ്ചു സെന്‍സുകളും

അഞ്ചു സെന്‍സുകളും സെക്‌സിന്റെ സമയത്തു പ്രവര്‍ത്തിയ്ക്കണം. എന്നാലാണ് നല്ല സന്താനോല്‍പാദനം നടക്കുകയെന്ന് ആയുര്‍വേദം പറയുന്നു. കാഴ്ച, കേള്‍വി, സ്പര്‍ശനം, മണം, രുചി എന്നിങ്ങനെയുള്ള അലിഞ്ഞു ചേരലിലാണ് നല്ല സന്താനോല്‍പാദനമെന്നും ആയുര്‍വേദം നിര്‍ദേശം നല്‍കുന്നു. ഈ അഞ്ചു ഘടകങ്ങളും അലിഞ്ഞു ചേര്‍ന്നാല്‍ നല്ല സന്തതിയാണ് ഫലം.

ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍

ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍

ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ സെക്‌സ് ഒഴിവാക്കാനും ആയുര്‍വേദം ആവശ്യപ്പെടുന്നു. ഇത് നല്ല സന്താനോല്‍പാദനത്തിന് ഏറെ അത്യാവശ്യമാണ്.

ആര്‍ത്തവം, ഗര്‍ഭം, അസുഖം, കനപ്പെട്ട ഡിന്നര്‍ എന്നിങ്ങനെയുള്ള അവസരങ്ങളില്‍ സെക്‌സൊഴിവാക്കാനാണ് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലെ സെക്‌സിലൂടെ സന്താനോല്‍പാദനം ആയുര്‍വേദം നിഷ്‌കര്‍ഷിയ്ക്കുന്നില്ല. സെക്‌സാകാം, എന്നാല്‍ ഈ സമയത്തെ സെക്‌സിലൂടെ പ്രത്യുല്‍പാദനം വേണ്ട.

പങ്കാളികളുടെ മാനസിക നിലയും

പങ്കാളികളുടെ മാനസിക നിലയും

സെക്‌സ് സമയത്തെ പങ്കാളികളുടെ മാനസിക നിലയും ഏറെ പ്രധാനമാണ്. പരസ്പരം സന്തോഷിച്ചും ആഗ്രഹിച്ചും ആസ്വദിച്ചും ഇഴുകിച്ചേര്‍ന്നുമുള്ള സെക്‌സ് നല്ല സന്താനോല്‍പാദനത്തിന് ഏറെ പ്രധാനപ്പെട്ടതാണ്.സെക്‌സിന്റെ സമയത്ത് ദേഷ്യമോ ടെന്‍ഷനോ വഴക്കുകയോ പരസ്പരം കീഴടക്കാനുള്ള ശ്രമമോ പങ്കാളിയ്ക്ക് അലോസരമുണ്ടാക്കാനുള്ള സാഹചര്യമോ ഉണ്ടാക്കരുത്.

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം അര്‍ദ്ധരാത്രി അല്ലെങ്കില്‍ ഡിന്നറിന് രണ്ടു മണിക്കൂര്‍ ശേഷമാണ് സെക്‌സിനായി നിര്‍ദേശിയ്ക്കപ്പെടുന്ന സമയം. ഈ സമയത്തെ സെക്‌സിലൂടെ നല്ല സന്താനോല്‍പാദനമാണ് ഫലമെന്ന് ആയുര്‍വേദം പറയുന്നു. അതായത് ഈ സമയമാണ് പ്രത്യുല്‍പാദനത്തിനായി തെരഞ്ഞെടുക്കേണ്ട സമയം. ഈ സമയത്തുണ്ടാകുന്ന ഭ്രൂണത്തിന് ഗുണം വര്‍ദ്ധിയ്ക്കും.

ആര്‍ത്തവത്തിന്റെ ആദ്യ നാലു ദിനങ്ങളില്‍

ആര്‍ത്തവത്തിന്റെ ആദ്യ നാലു ദിനങ്ങളില്‍

ആര്‍ത്തവത്തിന്റെ ആദ്യ നാലു ദിനങ്ങളില്‍ സെക്‌സ് ഒഴിവാക്കാനാണ് ആയുര്‍വേദം പറയുന്നത്. ഇതാണ് സ്ത്രീയുടെ ആരോഗ്യത്തിനും നല്ലത്. ആണ്‍കുഞ്ഞു വേണമെങ്കില്‍ മാസമുറയുടെ 8, 10, 12, 14, 16 ദിവസങ്ങളില്‍ രാത്രി സെക്‌സാണ് ആയുര്‍വേദ പ്രകാരം നിര്‍ദേശിയ്ക്കുന്നത്.

ശുദ്ധമായ ശരീരവും ശാന്തമായ മനസും

ശുദ്ധമായ ശരീരവും ശാന്തമായ മനസും

ശുദ്ധമായ ശരീരവും ശാന്തമായ മനസും സെക്‌സ് സമയത്തു പ്രധാനം. ഇരു പങ്കാളികള്‍ക്കും ഇതു ബാധകമാണ്. ഇത് നല്ല സന്താനത്തിനു വഴിയൊരുക്കുന്നു. ഇതിനായി ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുക. നല്ല ജീവിതചര്യകള്‍ പാലിയ്ക്കുക. മനസിന്റ ആരോഗ്യത്തിന് ധ്യാനം പോലുള്ളവ ഗുണം നല്‍കും. കലുഷിതമായ, ദേഷ്യപ്പെട്ടിരിയ്ക്കുന്ന നേരത്തുണ്ടാകുന്ന സെക്‌സ് സുഖം നല്‍കില്ല. നല്ല സന്താനത്തേയും നല്‍കില്ല.

നല്ല സന്താനത്തിന്

നല്ല സന്താനത്തിന്

നല്ല സന്താനത്തിന് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുകയാണ് ആദ്യം വേണ്ടതെന്നും ആയുര്‍വേദം പറയുന്നു. കാപ്പി, പുകവലി, മദ്യം, സോഡ, വല്ലാതെ പുളിച്ച, എരിവുള്ള, എണ്ണയുള്ള, ഉപ്പുള്ള, പുളിയുളള ഭക്ഷണം, ഫാസ്റ്റ് ഫുഡ്, രാത്രിയിലെ ജോലി, സ്‌ട്രെസ്, ശരിയല്ലാത്ത ഭക്ഷണരീതികള്‍ എന്നിവയാണ് നല്ല സന്താനോല്‍പാദനത്തിനു ദോഷം വരുത്തുന്ന ചില ഘടകങ്ങള്‍.ഇവ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദോഷം വരുത്തുന്ന ഒന്നാണ്.

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം ഗര്‍ഭധാരണത്തിനു മുന്‍പേ തന്നെ സ്ത്രീയും പുരുഷനും നല്ല സന്തതിയ്ക്കായി ചിട്ടകള്‍ തുടങ്ങണം. ഇതില്‍ ഭക്ഷണ ചിട്ടകളും പ്രധാനമാണ്. നല്ല ബീജോല്‍പാദനത്തിനായി പുരുഷന്മാര്‍ പാല്‍, നെയ്യ്, ഉഴുന്നു പരിപ്പ്, ബദാം, ഈന്തപ്പഴം, നെല്ലിക്ക, മുരിങ്ങാക്കുരു എന്നിവ കഴിയ്ക്കുന്നതു നല്ലതാണ്.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്ത്രീകളില്‍ അണ്ഡ ഗുണം വര്‍ദ്ധിപ്പിയ്ക്കാനും ആയുര്‍വേദം ചില കാര്യങ്ങള്‍ പറയുന്നു. ഒരു പിടി എള്ളു കുതിര്‍ത്തി ഇതില്‍ തേങ്ങയും ശര്‍ക്കരയും ചേര്‍ത്തു കഴിയ്ക്കുന്നത് അണ്ഡത്തിന്റെ ഗുണം വര്‍ദ്ധിപ്പിയ്ക്കും. ത്രിഫല പോലുള്ള ആയുര്‍വേദ മരുന്നുകളും നല്ലതാണ്. ഇതെല്ലാം നല്ല കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

Story first published: Friday, October 5, 2018, 22:55 [IST]
X
Desktop Bottom Promotion