For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ കുഞ്ഞിനു നിറത്തിന് ആയുര്‍വേദം

|

ഗര്‍ഭവും പ്രസവവുമെല്ലാം തന്നെ സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടങ്ങളാണെന്നു തന്നെ പറയാം. ഗര്‍ഭധാരണം മുതലുള്ള ഒന്‍പതു മാസങ്ങള്‍ വയറ്റിലെ കുഞ്ഞിനെയോര്‍ത്തായിരിയ്ക്കും അമ്മമാര്‍ കഴിയുന്നത്. തങ്ങള്‍ കഴിയ്ക്കുന്നതും കുടിയ്ക്കുന്നതുമെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടിയാകണമെന്ന ഓര്‍മയോടെയാണ് ഓരോ അമ്മമാരും കഴിയുന്നതും.

ആരോഗ്യവും സൗന്ദര്യവുമുള്ള കുഞ്ഞിനെ ലഭിയ്ക്കുകയെന്നതായിരിയ്ക്കും ഗര്‍ഭത്തിന്റെ ഓരോ ഘട്ടങ്ങളിലും മാതാപിതാക്കള്‍ ആഗ്രഹിയ്ക്കുക. ഇതിനായി ഭക്ഷണത്തിലും ആരോഗ്യപരിപാലനത്തിലുമെല്ലാം ഏറെ ശ്രദ്ധിയ്‌ക്കേണ്ടതുമുണ്ട്.

നമ്മുടെ പരമ്പരാഗത ആരോഗ്യശാഖയായ ആയുര്‍വേദവും നല്ല സന്താനത്തിനെ, അതായത് ആരോഗ്യവും സൗന്ദര്യവും ബുദ്ധിയുമെല്ലാം ഒത്തിണങ്ങിയ സന്താനത്തിനെ ലഭിയ്ക്കാന്‍ ചില പ്രത്യേക കാര്യങ്ങള്‍ നിര്‍ദേശിയ്ക്കുന്നുണ്ട്. ആയുര്‍വേദം നല്ല സന്താനത്തിനെ ലഭിയ്ക്കാന്‍ വിവരിയ്ക്കുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

മൂന്നു സ്വാദുകളും

മൂന്നു സ്വാദുകളും

ഗര്‍ഭകാലത്ത് മൂന്നു സ്വാദുകളും അതായത് മധുരം, പുളി, ഉപ്പ് എന്നീ രുചികള്‍ രുചിച്ചിരിയ്ക്കണമെന്ന് ആയുര്‍വേദം പറയുന്നു. ഇതില്‍ തന്നെ കൂടുതല്‍ ഉപയോഗിയക്കേണ്ടത് മധുരമാണ്. കാരണം ഇത് നല്ല കുഞ്ഞിനുള്ള, അതായത് കുഞ്ഞിന് നല്ല പ്രകൃതത്തിനുള്ള നല്ലൊരു വഴിയാണ്. ആരോഗ്യകരമായ മധുരം ഉപയോഗിയ്ക്കുക.

പാലില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുക

പാലില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുക

ദിവസവും രണ്ടുതവണ ചെറുചൂടുളള പാലില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുക. ഇത് കുഞ്ഞിന് പ്രതിരോധശേഷി നല്‍കാനും കുഞ്ഞിന് ഓജസും നിറവും നല്‍കാനും സഹായിക്കും.

ഗര്‍ഭത്തിന്റെ ആദ്യ മൂന്നുമാസക്കാലം

ഗര്‍ഭത്തിന്റെ ആദ്യ മൂന്നുമാസക്കാലം

ഗര്‍ഭത്തിന്റെ ആദ്യ മൂന്നുമാസക്കാലം പ്രത്യേക ശ്രദ്ധ വേണം. ആദ്യ രണ്ടുമാസം അബോര്‍ഷന്‍ സാധ്യത കൂടുതലാണ്. അതുപോലെ മൂന്നാംമാസം ഉണ്ടെങ്കിലും കുറവും. അബോര്‍ഷനൊഴിവാക്കാന്‍ ദിവസവും മൂന്നുനേരം ജാതിയ്ക്കയിട്ട ചായ കുടിയ്ക്കാന്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നു. ഇതുപോലെ ഒരു സ്പൂണ്‍ നെല്ലിക്കാജ്യൂസും ഒരു സ്പൂണ്‍ തേനും കലര്‍ത്തി കഴിയ്ക്കുന്നതും ഏറെ ഗുണം നല്‍കും.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് അമ്മ അനുഭവിയ്ക്കുന്നതും കാണുന്നതും കേള്‍ക്കുന്നതും ചിന്തിയ്ക്കുന്നതും പറയുന്നതുമെല്ലാം വയറ്റിലെ കുട്ടിയേയും ബാധിയ്ക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ഇതുകൊണ്ടുതന്നെ നല്ലതു മാത്രം പറയുക, പ്രവര്‍ത്തിയ്ക്കുക. ചിന്തിയ്ക്കുക. കാണുക. മണമുള്ള പൂക്കളും മെഴുതിരികളുമെല്ലാം വീട്ടില്‍ സൂക്ഷിയ്ക്കുക. പാട്ടുകള്‍ക്കുന്നതും ഏറെ നല്ലതാണ്.

വയറ്റില്‍ തലോടുന്നതും തഴുകുന്നതുമെല്ലാം

വയറ്റില്‍ തലോടുന്നതും തഴുകുന്നതുമെല്ലാം

വയറ്റില്‍ തലോടുന്നതും തഴുകുന്നതുമെല്ലാം അമ്മയും കുഞ്ഞുമായുള്ള അടുപ്പത്തെ സഹായിക്കുന്നുവെന്നു വേണം, പറയാന്‍. ഇത് ചെയ്യാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണവും ശീലമാക്കുക.

ആയുര്‍വേദ എണ്ണ

ആയുര്‍വേദ എണ്ണ

ആയുര്‍വേദ എണ്ണ തലയിലും ദേഹത്തും തേച്ചുകുളിയ്ക്കുന്നത്, അല്ലെങ്കില്‍ എണ്ണതേച്ചുകുളി ഗര്‍ഭകാലത്ത് ശരീരത്തിനും ഒപ്പം മനസിനും ഏറെ ആരോഗ്യം നല്‍കുന്ന ഒന്നാണ്. ഇത്തരം ആയുര്‍വേദ എണ്ണകള്‍ വാതദോഷങ്ങളെ ശമിപ്പിയ്ക്കും. അമ്മയുടെ സ്‌ട്രെസ്, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സഹായിക്കും.

ഗര്‍ഭിണി

ഗര്‍ഭിണി

ഗര്‍ഭിണി ഭക്ഷണം, ജീവിതചര്യ, ചിന്തകള്‍ എന്നിവ നല്ലതാക്കി വയ്ക്കണമെന്ന് ആയുര്‍വേദം പറയുന്നു. അമ്മ ഗര്‍ഭകാലത്ത് സന്തോഷവതിയായിരിയ്ക്കണം. ഇത് കുഞ്ഞിലേയ്ക്കും പകരുന്നു. ജീവിതകാലം മുഴുവന്‍ ആ കുട്ടിക്ക് ഇതിന്റേതായ ഗുണങ്ങളുമുണ്ടാകും.

ചെറിയ വ്യായാമങ്ങള്‍

ചെറിയ വ്യായാമങ്ങള്‍

ഗര്‍ഭകാലത്ത് അമ്മ ചെറിയ വ്യായാമങ്ങള്‍, ശ്വസന ക്രിയകള്‍ ച്യെയുന്നതും വയറ്റിലെ കുഞ്ഞിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ്.

ആരോഗ്യമുളള ഭ്രൂണം

ആരോഗ്യമുളള ഭ്രൂണം

നല്ല അണ്ഡത്തില്‍ നിന്നും ബീജത്തില്‍ നിന്നുമാണ് ആരോഗ്യമുളള ഭ്രൂണം രൂപപ്പെടുകയെന്നും ആയുര്‍വേദം വിവിരിയ്ക്കുന്നു. ഇതുകൊണ്ടു തന്നെ ഗര്‍ഭധാരണത്തിന് മുന്‍പുള്ള സ്ത്രീ പുരുഷന്മാരുടെ ചിട്ടകളും ഭക്ഷണവുമെല്ലാം പ്രധാനം തന്നെയാണ്.

English summary

Ayurveda Tips To Get Fair And Healthy Baby

Ayurveda Tips To Get Fair And Healthy Baby, read more to know about
Story first published: Monday, March 5, 2018, 15:58 [IST]
X
Desktop Bottom Promotion