For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ ഇതെല്ലാം ഒഴിവാക്കണം, കുഞ്ഞിന് വേണ്ടി

എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ ശ്രദ്ധ കൊടുക്കേണ്ടത് എന്ന് നോക്കാം

|

ഗര്‍ഭകാലത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അതീവശ്രദ്ധയുണ്ടെങ്കില്‍ മാത്രമേ നമുക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞ് ഉണ്ടാവുകയുള്ളൂ. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഗര്‍ഭകാലത്തെ ഓരോ ഘട്ടത്തിലും നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് അമ്മയാവുക എന്നത്.

നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് ഇതിനെ എന്തെങ്കിലും തരത്തിലുള്ള കോട്ടങ്ങള്‍ സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയിലാണ് ഏറ്റവും കൂടുതല്‍ പരിചരണവും ശ്രദ്ധയും നല്‍കേണ്ടത്. പക്ഷേ എന്തൊക്കെ കാര്യങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒഴിവാക്കണം എന്നത് പലര്‍ക്കും അറിയില്ല.

ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവയാണ് ചില ഭക്ഷണങ്ങള്‍, ചില ശീലങ്ങള്‍ എന്നിവയെല്ലാം. കാരണം അമ്മയുടെ മാത്രം ആരോഗ്യമല്ല ഗര്‍ഭകാലത്ത് കണക്കാക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ വളരെയധികം അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഏത് വിധത്തിലും ആരോഗ്യത്തിന് പരമാവധി ശ്രദ്ധ നല്‍കണം.

കുഞ്ഞിന്റെ ബുദ്ധിശക്തിക്ക് പശുവിന്‍പാല്‍ ഇങ്ങനെകുഞ്ഞിന്റെ ബുദ്ധിശക്തിക്ക് പശുവിന്‍പാല്‍ ഇങ്ങനെ

എന്നാല്‍ ഗര്‍ഭം എന്ന് പറയുന്നത് ഒരിക്കലും ഒരു രോഗാവസ്ഥയല്ല അതൊരു സ്ത്രീയുടെ ജീവിതത്തില്‍ വരുന്ന മാറ്റമാണ്. ഗര്‍ഭിണികളെ പലരും രോഗികളെ ശുശ്രൂഷിക്കുന്നതു പോലെയാണ് കണക്കാക്കുന്നത്. എന്നാല്‍ ഗര്‍ഭാവസ്ഥ ഒരിക്കലും രോഗാവസ്ഥ അല്ല. ഇത് ഗര്‍ഭിണിയും കൂടെ നില്‍ക്കുന്നവരും കൃത്യമായി അറിഞ്ഞെങ്കില്‍ മാത്രമേ കുഞ്ഞിന്റെ ആരോഗ്യത്തിനും അമ്മയുടെ ആരോഗ്യത്തിനും സഹായിക്കുകയുള്ളൂ. എന്തൊക്കെ കാര്യങ്ങളാണ് ഗര്‍ഭിണികള്‍ ചെയ്യാന്‍ പാടില്ലാത്തത് എന്നു നോക്കാം.

റേഡിയേഷന്‍

റേഡിയേഷന്‍

ഉയര്‍ന്ന അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് ഗര്‍ഭാവസ്ഥയില്‍ മോശമാണ്. എക്‌സറേയും സിടി സ്‌കാനും എല്ലാം ഗര്‍ഭാവസ്ഥയില്‍ ചെയ്യുന്നത് റേഡിയേഷന്‍ ഉണ്ടാക്കുന്നു. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കളി ഇപ്പോള്‍ ഇല്ല. ഏത് അവസ്ഥയിലാണെങ്കില്‍ പോലും മൊബൈല്‍ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരം അവസ്ഥകളെല്ലം തന്നെ പലപ്പോഴും ആരോഗ്യത്തിന് കുഞ്ഞിന്റേയും അമ്മയുടേയും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് മുകളില്‍ പറഞ്ഞ വസ്തുക്കളെല്ലാം അല്‍പം ശ്രദ്ധിക്കുക.

അക്യുപങ്ചര്‍

അക്യുപങ്ചര്‍

പല തരത്തിലുള്ള തെറാപ്പികളും നമ്മള്‍ ചെയ്യാറുണ്ട്. ആരോഗ്യത്തിനും സൗഖ്യത്തിനും വേണ്ടി ചെയ്യുന്ന ഇത്തരത്തിലുള്ള തെറാപ്പികള്‍ പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള കുഞ്ഞിനായി തയ്യാറെടുക്കുമ്പോള്‍ അക്യുപങ്ചര്‍ പോലുള്ള പ്രവൃത്തികള്‍ പരമാവധി ഒഴിവാക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ഒരിക്കലും ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ അനാവശ്യ മസ്സാജുകളും മറ്റും ചെയ്യുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക.

 റേഡിയേഷന്റെ ദോഷങ്ങള്‍

റേഡിയേഷന്റെ ദോഷങ്ങള്‍

പല വിധത്തിലാണ് റേഡിയേഷന്‍ ഗര്‍ഭസ്ഥശിശുവിനേയും അമ്മയേയും ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ സാഹചര്യങ്ങള്‍ പരമാവധി ഇല്ലാതാക്കാന്‍ ശ്രമിക്കുക. ഉയര്‍ന്ന അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് ഗര്‍ഭസ്ഥശിശുവിനും അമ്മയ്ക്കും ലുക്കീമിയ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. മാത്രമല്ല പല ജനിതക തകരാറിനും ഇത് കാരണമാകുന്നു. ജനിതക തകരാറുകള്‍ പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് കുഞ്ഞിനുണ്ടാക്കുന് ദോഷം ചില്ലറയല്ല.

 മദ്യപാനം

മദ്യപാനം

പൊതുവേ നമ്മുടെ നാട്ടില്‍ മദ്യപിക്കുന്ന സ്ത്രീകള്‍ കുറവാണ്. എന്നാലും ചിലരെങ്കിലും ഗര്‍ഭാവസ്ഥയിലെങ്കിലും മദ്യപിക്കാറുണ്ട്. എന്നാല്‍ മദ്യം എത്ര ചെറിയ തോതിലായാലും ഇത് കുഞ്ഞിനെ ബാധിയ്ക്കും. മദ്യത്തിലെ രാസ വസ്തുക്കള്‍ കുഞ്ഞിനെ പലപ്പോഴും നിത്യരോഗിയാക്കുന്നു. അതുകൊണ്ട് മദ്യപാനമെന്ന അവസ്ഥയെ പരമവാധി ഒഴിവാക്കി വിടുക. അതിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും ആരോഗ്യമുള്ള കുഞ്ഞിനെ നല്‍കുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് മികച്ചതാണ്.

പുകവലിയ്ക്കുന്നത്

പുകവലിയ്ക്കുന്നത്

പുകവലി ഒരു ശീലമാക്കി പല സ്ത്രീകളും മാറ്റിയിട്ടുണ്ട്. ഇന്നത്തെ സമൂഹത്തില്‍ അല്‍പം മൂന്നോക്ക ചിന്താഗതിയുള്ളവരാണ് എന്ന് പറയുന്നതിന് വേണ്ടി പല സ്ത്രീകളും ഇത്തരം ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നുമുണ്ട്. പക്ഷേ ഇത് ഗര്‍ഭകാലത്താണെങ്കില്‍ അതുണ്ടാക്കുന്ന ദോഷം എത്രത്തോളം വലുതാണ് എന്ന് പറയാന്‍ സാധിക്കില്ല. അത്രക്കധികം പ്രശ്‌നങ്ങളാണ് അത് ഉണ്ടാക്കുന്നത്. പലപ്പോഴും പുകവലിയ്ക്കുന്നതിനേക്കാള്‍ ദോഷകരമാണ് പുകവലിയ്ക്കുന്നവരുടെ കൂടെയുള്ള ജീവിതം. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കും.

മൃഗങ്ങള്‍ ഉണ്ടാക്കുന്ന അലര്‍ജി

മൃഗങ്ങള്‍ ഉണ്ടാക്കുന്ന അലര്‍ജി

മൃഗങ്ങള്‍ പലപ്പോഴും നിങ്ങളില്‍ അലര്‍ജി ഉണ്ടാക്കുന്നു. പലപ്പോഴും വളര്‍ത്തു മൃഗങ്ങളുടെ സാന്നിധ്യം ഗര്‍ഭിണികള്‍ക്ക് മാനസിക സന്തോഷം ഉണ്ടാക്കുമെങ്കിലും ഇവയുടെ വിസര്‍ജ്ജനത്തില്‍ നിന്നോ മറ്റോ ഉണ്ടാവുന്ന അണുബാധ പലപ്പോഴും അമ്മയെ ബാധിച്ചില്ലെങ്കിലും കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു. മാത്രമല്ല ഇവയുടെ രോമങ്ങളും മറ്റും പല വിധത്തില്‍ ഗര്‍ഭിണിയുടെ അകത്ത് പോയാല്‍ അത് അലര്‍ജിയുണ്ടാക്കുന്നു. ഇതെല്ലാം കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.

 വൃത്തി പ്രധാനം

വൃത്തി പ്രധാനം

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് വൃത്തി. വ്യക്തിശുചിത്വം പാലിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. നന്നായി പാകം ചെയ്ത ആഹാരം മാത്രം കഴിയ്ക്കുക, വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ അത് കുഞ്ഞിന്റെ കാര്യത്തിന് വളരെയധികം സഹായിക്കുന്നു. ഗര്‍ഭകാലത്ത് മാത്രമല്ല അല്ലാത്ത അവസരങ്ങളിലും വൃത്തി വളരെ പ്രധാനപ്പെട്ടതാണ്. വ്യക്തിശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

കീടനാശിനിയുടെ ഉപയോഗം

കീടനാശിനിയുടെ ഉപയോഗം

കീടനാശിനി ഏതെങ്കിലും തരത്തില്‍ ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ അതിന്റെ ഏഴയലത്ത് പോകരുതെന്നതാണ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല കീടനാശിനി ഉപയോഗിച്ച് ഭക്ഷ്യ വസ്തുക്കള്‍ കഴിവതും ഒഴിവാക്കുക. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളിലും അല്‍പം ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും കുഞ്ഞിനും അമ്മക്കും വളരെധികം സഹായിക്കുന്നു. കീടനാശിനിയുടെ ഉപയോഗം പരമാവധി വീടുകളില്‍ ഒഴിവാക്കണം.

ഭക്ഷണത്തിന്റെ കാര്യം

ഭക്ഷണത്തിന്റെ കാര്യം

ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ മാത്രമേ അത് കുഞ്ഞിനും ആരോഗ്യം നല്‍കുകയുള്ളൂ. എന്നാല്‍ ജങ്ക്ഫുഡുകള്‍ പോലുള്ള ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. മാത്രമല്ല ചില ഭക്ഷണങ്ങള്‍ പഴങ്ങള്‍ എന്നിവയൊന്നും ഗര്‍ഭാവസ്ഥയില്‍ കഴിക്കാന്‍ പാടില്ല. ഇത്തരം കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനായി മാറുന്നു. എല്ലാ വിധത്തിലും ആരോഗ്യ കാര്യത്തില്‍ ഗര്‍ഭിണികള്‍ വളരെയധികം ശ്രദ്ധിക്കണം.

കാപ്പി കുടിയ്ക്കുന്നതില്‍ ശ്രദ്ധ

കാപ്പി കുടിയ്ക്കുന്നതില്‍ ശ്രദ്ധ

കഴിവതും ഗര്‍ഭിണികള്‍ കാപ്പി കുടിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതിലെ കഫീന്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ മോശമായി തന്നെയാണ് ബാധിയ്ക്കുക. അതുകൊണ്ട് തന്നെ കാപ്പിയും ചായയും എല്ലാ വിധത്തിലും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാപ്പിയും ചായയും നമുക്ക് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

English summary

avoiding risks during pregnancy

There are number of things a pregnant woman should be cautious, read on.
Story first published: Thursday, May 17, 2018, 17:18 [IST]
X
Desktop Bottom Promotion