Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇവര്‍ ഗര്‍ഭകാല സെക്സ് ഒഴിവാക്കുക
എന്നാല്‍ എല്ലാ ഗര്‍ഭിണികള്‍ക്കും ഗര്‍ഭകാല സെക്സ് അനുവദനീയമല്ല.
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വളരെയേറെ വിലക്കുകയും കരുതലുകളുമുണ്ടാകും. ഇത് പ്രധാനമായും കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തെ കണക്കാക്കിയുമാകും.
ഗര്‍ഭകാലത്ത് ഭക്ഷണത്തിലും കിടക്കുന്ന രീതിയിലുമെല്ലാം ശ്രദ്ധ വേണമെന്നു പറയും. ഇതുപോലെത്തന്നെയാണ് ഗര്‍ഭകാല സെക്സിന്റെ കാര്യത്തിനും.
സെക്സ് ഗര്‍ഭകാലത്ത് നിഷിദ്ധമല്ല. ഗര്‍ഭകാല സെക്സിന് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ടുതാനും. ഗര്‍ഭിണിയ്ക്കു ശരീരത്തിനുണ്ടാകുന്ന പല അസ്വസ്ഥതകളും ഒഴിവാക്കാനും ഗര്‍ഭകാല സെക്സ് ആരോഗ്യകരമാണെന്നു തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ എല്ലാ ഗര്‍ഭിണികള്‍ക്കും ഗര്‍ഭകാല സെക്സ് അനുവദനീയമല്ല. ചില പ്രത്യേക ആരോഗ്യാവസ്ഥകളിലുള്ളവര് ഗര്‍ഭകാല സെക്സ് ഒഴിവാക്കുന്നതു തന്നെയാണ് ആരോഗ്യകരം. ഇത്തരം ചില ആരോഗ്യാവസ്ഥകളെക്കുറിച്ചറിയൂ,

ആദ്യത്തെ രണ്ടുമൂന്നു മാസം
പൊതുവെ ആദ്യത്തെ രണ്ടുമൂന്നു മാസം സെക്സ് ഒഴിവാക്കുന്നതു നല്ലതാണ്. കാരണം ആദ്യ മൂന്നുൂ മാസങ്ങളില്‍ അബോര്ഷന് സാധ്യത കൂടുതലാണെന്നതു തന്നെ കാരണം. സെക്സ് നടത്തുകയാണെങ്കില്‍ തന്നെ ഗര്‍ഭിണിയ്ക്ക് ആയാസമുണ്ടാക്കാത്ത പൊസിഷനുമാകണം.

അബോര്ഷന്
മുന്‍പ് അബോര്ഷന് നടന്ന സാഹചര്യമോ അതുപോലെ മാസം തികയാതെ പ്രസവിച്ച സാഹചര്യമോ ഉണ്ടെങ്കില്‍ സെക്സ് ഒഴിവാക്കുന്നതാകും നല്ലത്.

പ്ലാസന്റ
പ്ലാസന്റ് അഥവാ മറുപിള്ള താഴ്ന്നു കിടക്കുന്ന ഒരു അവസ്ഥയുണ്ട്. പ്ലാസന്റ് പെര്‍വിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ലോ ലെയിംഗ് പ്ലാസന്റ എന്നും പറയും. ഇത്തരം അവസ്ഥ കുഞ്ഞിന് ആരോഗ്യകരമല്ല. ഈ അവസ്ഥയില്‍ സെക്സ് ഒഴിവാക്കുന്നതാണ് നല്ലത്.

ബ്ലീഡിംഗ്
ഗര്‍ഭകാലത്ത് ചില സ്ത്രീകള്‍ക്ക് ബ്ലീഡിംഗുണ്ടാകാറുണ്ട. ഇത്തരം അവസ്ഥയില്‍ സെക്സ് ഒഴിവാക്കുന്നത് അഭികാമ്യമാകും.

അണുബാധ
ഗര്‍ഭകാലത്തു ചില സ്ത്രീകള്‍ക്ക് അടിക്കടി അണുബാധകളുണ്ടാകാറുണ്ട്. പ്രത്യേകിച്ചും യൂറിനറി അണുബാധ. ഇതല്ലാതെയും അടിക്കടി അണുബാധയുണ്ടാകുന്ന സ്ത്രീകള്‍ ഗര്‍ഭകാല സെക്സ് ഒഴിവാക്കുന്നതാണ് നല്ലത്.

പുരുഷന്മാര്ക്കും
ചില പുരുഷന്മാര്ക്കും ലൈംഗിജന്യ രോഗങ്ങളും ഇതെത്തുടര്‍ന്നുള്ള അണുബാധകളും സാധാരണമാണ്. ഇത്തരം ഘട്ടത്തിലും ഗര്ഭിണിയുമായുള്ള സെക്സ് ഒഴിവാക്കുക. കാരണം ഇത് അണുബാധകള്‍ മറ്റു പല പ്രശ്നങ്ങള്‍ക്കും കാരണമാകും.

സെര്‍വിക്സ്
ചില സ്ത്രീകളില്‍ സെര്‍വിക്സ് പെട്ടെന്നു തന്നെ തുറക്കുന്ന തരമാകും. ഇത് മാസം തികയാതെയുള്ള പ്രസവത്തിന് വഴിയൊരുക്കും. ഇത്തരം ഘട്ടത്തിലും ഗര്‍ഭകാല സെക്സ് ഒഴിവാക്കുന്നതാണ് നല്ലത്.

മാനസിക അവസ്ഥ
ഗര്‍ഭകാല സെക്സില്‍ ഗര്‍ഭിണിയുടെ മാനസിക അവസ്ഥയും ഏറെ പ്രധാനം. പൂര്‍ണമായും സെക്സിന് താല്പര്യമെങ്കില് മാത്രമേ സെക്സ് ആകാവൂ. അല്ലാത്തത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. മാനസിക സമ്മര്‍ദ്ധവും.



Click it and Unblock the Notifications
