For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദനയില്ലാത്ത പ്രസവത്തിന് ഈ യോഗ ശീലമാക്കാം

ഗര്‍ഭിണികള്‍ യോഗ പരിശീലിയ്ക്കുന്നത് പ്രസവം വേദനാരഹിതവും സുഖപ്രസവത്തിനും കാരണമാകുന്നു.

|

പ്രസവം എന്ന് പറയുമ്പോള്‍ സ്ത്രീകളില്‍ പലര്‍ക്കും ഉത്കണ്ഠയും ആശങ്കയും എല്ലാം ഉണ്ടാവും. പലരിലും ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ക്കും ഇത് കാരണമാകും. എന്നാല്‍ മാനസികമായ സമ്മര്‍ദ്ദം ഒഴിവാക്കി ആകുലതകള്‍ അകറ്റി പ്രസവം വേദനയില്ലാത്തതും എളുപ്പവുമാക്കാന്‍ സഹായിക്കുന്ന യോഗാസന മുറകള്‍ ഉണ്ട്. പുരുഷന്മാര്‍ക്കായി ഏറ്റവും പുതിയ ഗര്‍ഭനിരോധന മാര്‍ഗ്ഗം

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗാഭ്യാസം വളരെ നല്ലതാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ചെയ്യാന്‍ പറ്റിയ ചില യോഗാസനങ്ങള്‍ ഉണ്ട്. ഇത് പ്രസവം വളരെ ലഘൂകരിക്കപ്പെടുന്നു മാത്രമല്ല വേദനാരഹിതമായ പ്രസവത്തിനും ഇത് സഹായിക്കും. എങ്ങനെയൊക്കെയെന്ന് നോക്കാം. ആരോഗ്യവും അനാരോഗ്യവും നല്‍കും വഴുതനങ്ങ

 സുപ്തബന്ധ കോണാസനം

സുപ്തബന്ധ കോണാസനം

സുപ്തബന്ധ കോണാസനമാണ് ഇതില്‍ ആദ്യത്തേത്. ഇത് മസിലിന് ബലവും ക്ഷീണം ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല പെല്‍വിക് മസിലുകള്‍ ബലമുള്ളതാക്കി മാറ്റുന്നു. സിസേറിയന്‍ എന്ന് ഡോക്ടര്‍ വിധിയെഴുതുന്ന പ്രസവം പോലും ഈ യോഗാസനത്തിലൂടെ സുഖപ്രസവമാക്കി മാറ്റാം.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

നിലത്തിരുന്ന് കാല്‍ നീട്ടി വെയ്ക്കുക. മലര്‍ന്ന് കിടന്ന ശേഷം രണ്ട് കാലുകളുടേയും മുട്ട് മടക്കുക. രണ്ട് കാലും മുഖാമുഖം വരുന്ന രീതിയില്‍ ആയിരിക്കണം മുട്ട് മടക്കേണ്ടത്. ശേഷം കുനിഞ്ഞ് തല പാദത്തില്‍ വരുന്ന രീതിയില്‍ വെയ്ക്കണം. ഇങ്ങനെ അല്‍പസമയം ചെയ്യാം.

ഉത്തിത ത്രികോണാസനം

ഉത്തിത ത്രികോണാസനം

പ്രസവം വളരെ എളുപ്പത്തിലാക്കാന്‍ ഈ യോഗാസനം വളരെ നല്ലതാണ്. ഇത് യോനീഭാഗത്തെ മസിലുകള്‍ക്ക് അയവ് നല്‍കുന്നു. മാത്രമല്ല പ്രസവ വേദന പരമാവധി കുറയാനും ഈ യോഗാസനം സഹായിക്കും.

ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

നിന്നു കൊണ്ട് തന്നെ കാല്‍ രണ്ടും ഇരുവശത്തേക്കും നീട്ടി വെച്ച് കൈകളും അതുപോലെ തന്നെ ഇരുവശത്തേക്കും നീട്ടാം. ശേഷം വലതു ഭാഗത്തേക്ക് ചെരിഞ്ഞ് വലതു കൈ കൊണ്ട് കാലില്‍ തൊടാം. അതു പോലെ ഇടതു കൈ മുകളിലേക്കുയര്‍ത്തുകയും ചെയ്യാം. അതിനു ശേഷം പഴയ പൊസിഷനിലേക്ക് വരാം.

 ബദ്ധ കോണാസനം

ബദ്ധ കോണാസനം

ബദ്ധ കോണാസനമാണ് മറ്റൊന്ന്. ഇത് തുടയിടുക്കുകളിലെ പേശികള്‍ക്ക് ബലവും ഉറപ്പും നല്‍കുന്നു. മാത്രമല്ല അരക്കെട്ടിന് ഉറപ്പം നല്‍കുന്നു.

ചെയ്യേണ്ടതെങ്ങനെ

ചെയ്യേണ്ടതെങ്ങനെ

ബദ്ധ കോണാസനം ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം. ഇരുന്ന ശേഷം കാല്‍ രണ്ടും മടക്കി വെയ്ക്കാം. ദീര്‍ഘമായ ശ്വാസോച്ഛ്വാസത്തിനു ശേഷം കാല്‍ പാദങ്ങള്‍ രണ്ടും ചേര്‍ത്ത് വെച്ച് നിവര്‍ന്നിരിയ്ക്കുക. ഇത് പ്രസവത്തിനു മുന്‍പും പ്രസവത്തിനു ശേഷവും ചെയ്യാവുന്നതാണ്.

 മാര്‍ജാരാസനം

മാര്‍ജാരാസനം

മാര്‍ജാരാസനമാണ് മറ്റൊന്ന്. ഇത് സ്‌പൈനല്‍ കോഡിന് ബലം നല്‍കി പ്രസവസമയത്തുണ്ടാകുന്ന എല്ലാ വിധത്തിലുള്ള ബുദ്ധിമുട്ടുകളേയും ഇല്ലാതാക്കുന്നു.

ചെയ്യേണ്ടുന്ന വിധം

ചെയ്യേണ്ടുന്ന വിധം

മുട്ട് കുത്തിയിരുന്ന് ചിത്രത്തില്‍ കാണുന്ന പോലെ കൈയ്യിലും കാല്‍ മുട്ടിലും ബാലന്‍സ് ചെയ്ത് നില്‍ക്കുക. ഇത്തരത്തില്‍ ചെയ്യുന്നതാണ് മാര്‍ജാരാസനം.

English summary

Yoga to prepare your body for labour and ensure a comfortable delivery

These asanas will make your pelvic muscles and thigh muscles stronger to combat the stress of labour. - Yoga to prepare your body for labour and ensure a comfortable delivery.
X
Desktop Bottom Promotion