For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ, രക്തസമ്മര്‍ദ്ദം പറയും

അമ്മയുടെ രക്തസമ്മര്‍ദ്ദം നോക്കി ജനിയ്ക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ?

|

ഗര്‍ഭിണിയായിരിക്കുമ്പോള്‍ എല്ലാവര്‍ക്കും ആശങ്കയാണ് പിറക്കാന്‍ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നത്. അതിനായി പല സാങ്കേതിക വിദ്യകളും ഇന്ന് നിലവിലുണ്ടെങ്കിലും പലപ്പോഴും അതെല്ലാം ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞിന് ദോഷകരമായി ബാധിയ്ക്കാവുന്നവയാണ്.

എന്നാല്‍ യാതൊരു പാര്‍ശ്വഫലങ്ങളും ദോഷങ്ങളും ഇല്ലാതെ തന്നെ നമുക്ക് ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്നറിയാം. പെണ്‍ഭ്രൂണഹത്യ കുറ്റകരമാണ് എന്നത് കൊണ്ട് തന്നെ ലിംഗ നിര്‍ണയം എന്ന അവസ്ഥ നമ്മുടെ രാജ്യത്ത് കുറ്റകരമാണ്. പ്രസവിച്ച് 48 മണിക്കൂറില്‍ സംഭവിയ്ക്കുന്ന അത്ഭുതം

എന്നാല്‍ പല പോസിറ്റീവ് ഘടകങ്ങള്‍ ഇവയിലുള്ളതിനാല്‍ ലിംഗ നിര്‍ണയം എന്ന് പറയുന്നത് നടത്താവുന്നതാണ്. അമ്മയുടെ രക്തസമ്മര്‍ദ്ദം എങ്ങനെ കുഞ്ഞിന്റെ ലിംഗ നിര്‍ണയം സാധ്യമാക്കും എന്ന് നോക്കാം.

ഫാക്റ്റ് 1

ഫാക്റ്റ് 1

ഡോ. രവി രത്‌നാകരന്റെ നേതൃത്വത്തില്‍ ടൊറന്റോയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ലിംഗ നിര്‍ണയം രക്തസമ്മര്‍ദ്ദം പരിശോധിയ്ക്കുക വഴി മനസ്സിലാക്കാം എന്ന് കണ്ടെത്തിയത്.

 ഫാക്റ്റ് 2

ഫാക്റ്റ് 2

1400-ലധികം ഗര്‍ഭിണികളില്‍ നടത്തിയ പരിശോധനയുടെ ഫലമായാണ് ഇത്തരമൊരു കണ്ടു പിടുത്തത്തില്‍ ഡോ. രവി രത്‌നാകരനും സംഘവും എത്തിയത്.

ഫാക്റ്റ് 3

ഫാക്റ്റ് 3

ഗര്‍ഭം ധരിയ്ക്കുന്നതിന്റെ 26 ആഴ്ച മുന്‍പ് തന്നെ ഈ സംഘം പരീക്ഷണത്തിനായി സമീപിച്ച സ്ത്രീകളുടെ രക്തസമ്മര്‍ദ്ദം പരിശോധിച്ചിരുന്നു.

ഫാക്റ്റ് 4

ഫാക്റ്റ് 4

എന്നാല്‍ പ്രസവത്തിനു ശേഷം ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ച സ്ത്രീകളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലും പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച സ്ത്രീകളുടെ രക്തസമ്മര്‍ദ്ദം താരതമ്യേന കുറവും ആയിരുന്നു.

 ഫാക്റ്റ് 5

ഫാക്റ്റ് 5

സ്ത്രീകളുടെ ശരീരശാസ്ത്രപരമായ കാര്യങ്ങള്‍ ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ശാരീരിക മാറ്റത്തില്‍ രക്തസമ്മര്‍ദ്ദത്തിനും അതിന്റേതായ പങ്കുണ്ടെന്ന് ഡോ. രവി രത്‌നാകരന്‍ വിശദീകരിച്ചു.

ഫാക്റ്റ് 6

ഫാക്റ്റ് 6

അമേരിക്കന്‍ ജേണല്‍ ഹൈപ്പര്‍ടെന്‍ഷനില്‍ ഇതിന്റെ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ രക്തസമ്മര്‍ദ്ദം കൂടെ ഉള്ളവര്‍ക്ക് ഇതൊരിക്കലും പ്രയോജനകരമാവില്ല എന്നതും പഠനത്തില്‍ പറയുന്നു.

ഫാക്റ്റ് 7

ഫാക്റ്റ് 7

അമ്മയുടെ രക്തസമ്മര്‍ദ്ദവും കുഞ്ഞിന്റെ ലിംഗ നിര്‍ണയവും പരസ്പര പൂരകങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary

woman bp can predicts baby's gender

Let us see how the blood pressure of the mother before pregnancy can predict the baby's gender. Here are a few facts.
Story first published: Wednesday, January 25, 2017, 10:22 [IST]
X
Desktop Bottom Promotion