Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗര്‍ഭകാലത്തെ 'അതി'മോഹങ്ങള്‍
ചില ആഗ്രഹങ്ങൾ ശരീരത്തിന് വേണ്ട ഭക്ഷണത്തെ സൂചിപ്പിക്കുന്നു .അതിന് പിന്നിൽ ചില കാര്യങ്ങളുണ്ട് .
ആദ്യ മൂന്ന് മാസം പല സ്ത്രീകൾക്കും ഭക്ഷണത്തോട് ആർത്തിയോ ,വെറുപ്പോ മാറി മാറി വരാറുണ്ട് .ഛർദ്ദിയോ ,മോർണിംഗ് സിക്ക് നെസൊ ഉള്ളവർക്ക് ചോറ് ,മാംസം ,മീൻ ,ബീൻസ് ,മുട്ട എന്നിവയോടെല്ലാം വെറുപ്പുണ്ടാകും .
അവർക്ക് പുളിയോടും ,മസാലകളോടും ആർത്തിയുണ്ടാകും .ഇത് ഓക്കാനത്തെ ശമിപ്പിക്കാൻ സഹായിക്കും .ചിലർക്ക് ചോക്ക് ,പെയിന്റ് ,പെട്രോൾ എന്നിവയോട് താല്പര്യമുണ്ടാകും .ഈ അവസ്ഥയെ പിക്കാ എന്നാണ് പറയുന്നത് .ഭക്ഷണമല്ലാത്ത സാധനങ്ങൾ കഴിക്കാൻ തോന്നുന്നുവെങ്കിൽ തീർച്ചയായും വൈദ്യപരിശോധന തേടേണ്ടതാണ് .
ചില ആഗ്രഹങ്ങൾ ശരീരത്തിന് വേണ്ട ഭക്ഷണത്തെ സൂചിപ്പിക്കുന്നു .അതിന് പിന്നിൽ ചില കാര്യങ്ങളുണ്ട് .അതിൽ ചിലത് ചുവടെ ചേർക്കുന്നു .

മധുരം ,ചോക്കളേറ്റ് ,ഐസ്‌ക്രീം
ഇവയുടെ ആഗ്രഹം നിങ്ങൾക്ക് കൂടുതൽ ഊർജ്‌ജം വേണമെന്നാണ് സൂചിപ്പിക്കുന്നത് .ഗർഭകാലത്തു ചില മൂഡ് മാറ്റവും ,രക്തത്തിലെ പഞ്ചസാരയുടെ അളവ് അൽപം താഴുകയോ ചെയ്യാം .ഇരുണ്ട ചോക്കളേറ്റിനോടുള്ള ആഗ്രഹം വളർച്ചയുടെ സൂചനയാണ് .
നിങ്ങൾ ധാരാളം പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക .ദിവസം 3 മുതൽ 5 പഴങ്ങൾ വരെ കഴിച്ചാൽ മധുരത്തോടുള്ള ആർത്തി ഒഴിവാക്കാം .

അച്ചാറും മറ്റു മസാല വിഭവങ്ങളും
നിങ്ങളിലെ ഹോർമോൺ വ്യതിയാനം മൂലം നിങ്ങൾ വ്യത്യസ്ത ഭക്ഷണങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നു
ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തുക .ജീരകം ,ഗരം മസാല എന്നിവയ്ക്ക് പുറമെ ജയ്‌പാൽ ,അനിസീഡ് ,മറ്റു മസാലകൾ എന്നിവ ഉപയോഗിക്കുക .കൂടുതലായാൽ അസിഡിറ്റി ഉണ്ടാകും ,അതിനാൽ മിതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക .

ചിപ്‌സ് ,സമൂസ ,പാനി പുരി
സോഡിയത്തിന്റെയും ,മറ്റു ഫ്ലൂയിഡുകളുടെയും കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നത് .സോഡിയം വെള്ളം നിലനിർത്താൻ സഹായിക്കുന്ന ഒരു ധാതുവാണ് .ആദ്യ മൂന്ന് മാസം ധാരാളം സോഡിയം മൂത്രത്തിലൂടെ നഷ്ടപ്പെടും .

മത്സ്യം .മാംസം ,മുട്ട
നിങ്ങൾക്ക് പ്രോട്ടീൻ ,കാൽസ്യം ,ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ ആവശ്യമാണ് എന്നതിന്റെ സൂചനയാണ് .
ഭക്ഷണത്തിൽ ധാരാളം പ്രോട്ടീൻ ഉൾപ്പെടുത്തുക .പയറുവർഗങ്ങൾ ,പച്ചക്കറികൾ .സോയ ,അല്ലെങ്കിൽ ഗ്രിൽഡ് ചിക്കൻ ,മുട്ട ,മത്സ്യം എന്നിവ കഴിക്കുക .ഗർഭകാലത്തു ശരീരത്തിന് ദിവസവും 60 മുതൽ 70 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമാണ് .

ചോക്ക് ,പെട്രോൾ ,പെയിന്റ്
ത് പിക്ക എന്ന ഒരു അവസ്ഥയാണ് .വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇത് ഇരുമ്പിന്റെ കുറവ് കൊണ്ടാണ് സംഭവിക്കുന്നത് .ഇത് മാനസിക പിരിമുറുക്കത്തിന്റെയും ,സ്‌ട്രെസ്സിന്റെയും ലക്ഷണം കൂടിയാണ് .
ഡോക്ടറെ സമീപിച്ചു ചികിത്സ തേടുക .

ഐസ് ക്യൂബ്
ഐസ് ക്യൂബ് ഒരു ഭക്ഷണ സാധനമല്ലാത്തതുകൊണ്ടു ഇത് കഴിക്കുന്നത് അത്ര നല്ലതല്ല .നിർജ്ജലീകരണം ,ശരീരത്തിലെ ദ്രാവകങ്ങളുടെ കുറവ് എന്നിവയാണിതിന് കാരണം
വേനൽക്കാലത്തു ഐസ് നുണയുന്നത് കുഴപ്പമില്ല .എന്നാൽ ഗർഭകാലത്തു തൊണ്ടവേദന പ്രശ്നമാകാതിരിക്കുന്നതാണ് നല്ലത് .



Click it and Unblock the Notifications
