For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷനായവരോടു പറയരുത്‌

ഗര്‍ഭച്ഛിദ്രം ഉണ്ടായ ഒരു സ്ത്രീയോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

By Lekhaka
|

ചിലപ്പോള്‍ നമ്മുടെ പല വാക്കുകളും മറ്റുള്ളവരെ വേദനിപ്പിക്കാന്‍ കാരണമാകാറുണ്ട്. ഏതെങ്കിലും തരത്തില്‍ നഷ്ടം സംഭവിച്ചിരിക്കുന്ന ഒരാളെ ആശ്വസിപ്പിക്കുന്നതിന് വാക്കുകള്‍ സൂക്ഷിച്ചു വേണം തിരഞ്ഞെടുക്കാന്‍. അറിയാതെ പോലും അവര്‍ക്ക് കൂടുതല്‍ വേദന നല്‍കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

സ്‌നേഹിക്കുന്നവരുടെ വേര്‍പാടില്‍ വിഷമിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ എളുപ്പമാണ് , എന്നാല്‍ ഗര്‍ഭം അലസി കുഞ്ഞ് നഷ്ടപ്പെട്ട ഒരു സ്ത്രീയെ ആശ്വസിപ്പിക്കുക എന്നത് വളരെ പ്രയാസകരമാണ്. ചിലപ്പോള്‍ ആശ്വസിപ്പിക്കാനായിട്ടാണെങ്കിലും നിങ്ങള്‍ പറയുന്ന പല വാക്കുകളും അവരെ വേദനിപ്പിച്ചേക്കാം.

ഗര്‍ഭച്ഛിദ്രം ഉണ്ടായ ഒരു സ്ത്രീയോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

നിങ്ങള്‍ക്ക് ഇനിയും കുട്ടികള്‍ ഉണ്ടാവും

നിങ്ങള്‍ക്ക് ഇനിയും കുട്ടികള്‍ ഉണ്ടാവും

ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ വേദന അനുഭവിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് അടുത്ത കുഞ്ഞിനെ വീണ്ടും ഗര്‍ഭം ധരിക്കുന്ന കാര്യം ഉടന്‍ ചിന്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും.ഇങ്ങനെ പറയുമ്പോള്‍ നഷ്ടപ്പെട്ട കുഞ്ഞിന്റെ വില കുറച്ച് കാണുന്നത് പോലെ അനുഭവപ്പെടും അവര്‍ക്ക്. നഷ്ടപ്പെട്ടതിന് പകരമാകില്ല പുതിയ കുഞ്ഞ്. ഗര്‍ഭധാരണത്തെ കുറിച്ചോ കുഞ്ഞുങ്ങളെ കുറിച്ചോ അവരുടെ അടുത്ത് നിന്ന് അധികം പറയാതിരിക്കുക.

എന്ത് സംഭവിച്ചാലും നല്ലതിന് എന്ന് കരുതുക

എന്ത് സംഭവിച്ചാലും നല്ലതിന് എന്ന് കരുതുക

നഷ്ടത്തിന്റെ വേദന കുറയ്ക്കാന്‍ അവര്‍ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ശരിക്കും വിചാരിക്കുന്നുണ്ടാവും. ജനിക്കാനിരുന്ന സ്വന്തം കുഞ്ഞിനെയാണ് അവര്‍ക്ക് നഷ്ടമായത്, ഈ സഹചര്യത്തില്‍ ഇതില്‍ എന്താണ് അവര്‍ നല്ലതായി കാണേണ്ടത്. ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല എങ്കില്‍ ഒന്നും പറയാതിരിക്കുന്നതായിരിക്കും ഇതിലും ഭേദം.

പലര്‍ക്കും ഇങ്ങനെ സംഭവിക്കുന്നുണ്ട്

പലര്‍ക്കും ഇങ്ങനെ സംഭവിക്കുന്നുണ്ട്

അതുകൊണ്ട്? ഇതൊരു മത്സരം അല്ലല്ലോ? പലര്‍ക്കും സമാനമായ അനുഭവം ഉണ്ടായി എന്നതു കൊണ്ട് ആരുടെയും വേദനയില്‍ കുറവുണ്ടാവില്ല. ഇത് സാധാരണ സംഭവം ആണെങ്കിലും അല്ലെങ്കിലും കുഞ്ഞിനെ നഷ്ടപ്പെടുക എന്നത് എല്ലായ്‌പ്പോഴും ദുഖകരമാണ്.

അടുത്തതവണ ശ്രദ്ധയോടിരിക്കുക

അടുത്തതവണ ശ്രദ്ധയോടിരിക്കുക

അവര്‍ വീണ്ടും ഉടന്‍ ഗര്‍ഭം ധരിക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇങ്ങനെ പറയുന്നതിലൂടെ അവരുടെ ശ്രദ്ധക്കുറവാണ് കുഞ്ഞ് നഷ്ടപ്പെടാന്‍ കാരണമെന്ന് പരോക്ഷമായി സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. എവിടെയാണ് തെറ്റ് തനിക്ക് സംഭവിച്ചത് , എങ്ങനെയാണിത് സംഭവിച്ചത് എന്നീ ആശങ്കകളിലായിരിക്കും അവര്‍. അപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ അവരുടെ മുറിവില്‍ ഉപ്പ് കോരിയിടുന്നതിന് തുല്യമായിരിക്കും.

ഗര്‍ഭം അലസാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാമായിരുന്നു

ഗര്‍ഭം അലസാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാമായിരുന്നു

ഗര്‍ഭം അലസാതിരിക്കാന്‍ അവര്‍ അറിയമായിരുന്ന ഒന്നും തന്നെ ചെയ്തില്ല എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ആരും സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ട് പോകണം എന്ന് ആഗ്രഹിക്കുന്നവരല്ല , അതിനാല്‍ ഇത്തരം വാക്കുകള്‍ പറയുന്നത് വിഡ്ഢിത്തമാണ്.


Read more about: abortion pregnancy
English summary

What Not To Say To A Women Who Miscarried A Pregnancy

What Not To Say To A Women Who Miscarried A Pregnancy, read more to know about,
Story first published: Wednesday, July 5, 2017, 19:15 [IST]
X
Desktop Bottom Promotion