Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ
ഗര്‍ഭധാരണം ഉടനേ വേണോ, മാര്‍ഗ്ഗമിതാ
എന്തൊക്കെയാണ് ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം
വിവാഹം കഴിഞ്ഞ് ഉടനേയുള്ള ചോദ്യമാണ് വിശേഷമുണ്ടോ എന്നത്. പല ദമ്പതിമാരും ഈ ചോദ്യത്തിന് ഉത്തരം കൊടുത്ത് മടുത്തിട്ടുണ്ടാവും. എന്നാല്‍ ചിലരാകട്ടെ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഗര്‍ഭം ധരിക്കുന്നില്ല. ഇത്തരത്തിലാണെങ്കില്‍ കൃത്യമായി ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്യണം. എന്തൊക്കെയാണ് പെട്ടെന്ന് ഗര്‍ഭം ധരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മതി. ഇന്നത്തെ കാലത്താകട്ടെ ഗര്‍ഭധാരണം വളരെയധികം പ്രശ്നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു സമയമാണ്. വന്ധ്യതാ നിരക്ക് വളരെയധികം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടം.
അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് താമസം നേരിടുമ്പോള്‍ തന്നെ പല വിധത്തിലുള്ള ആശങ്കകള്‍ കൊണ്ട് നിറയുന്നു നമ്മുടെ ജീവിതം. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. കൃത്യമായ ചികിത്സയിലൂടേയും നിഷ്ഠകളോട് കൂടിയുള്ള ജീവിതത്തിലൂടേയും ഏത് പ്രതിസന്ധിയേയും നമുക്ക് മറികടക്കാം.
ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നെ മറ്റ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല. കുഞ്ഞിക്കാല് കാണണമെന്ന് ആഗ്രഹമുള്ളവര്‍ ഇനി പറയുന്ന കാര്യങ്ങളില്‍ അല്പം ശ്രദ്ധ കൂടുതല്‍ നലല്‍കുക. ഇത് ശ്രദ്ധയോട് കൂടി ചെയ്താല്‍ വന്ധ്യതയെന്ന പ്രശ്നത്തെ നമുക്ക് വളരെ എളുപ്പത്തില്‍ തന്നെ പരിഹരിക്കാവുന്നതാണ്. ഇത്തരം പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം
ഫോളിക് ആസിഡ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഫോളിക് ആസിഡും ഇരുമ്പും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് കുഞ്ഞിന്റെ ജനിതകവെകല്യങ്ങള്‍ ഇവ കുറയ്ക്കുകയും ചെയ്യും. ഗര്‍ഭധാരണം എളുപ്പത്തിലാക്കാനും സഹായിക്കുന്നു.

ഓവുലേഷന് സമയം
ഓവുലേഷന് സമയം അനുസരിച്ച് ബന്ധപ്പെടുകയാണ് മറ്റൊരു വഴി. ആര്‍ത്തവത്തിന് ശേഷമുള്ള അഞ്ച് മുതല്‍ പതിനഞ്ച് വരെയുള്ള ദിവസങ്ങള്‍ എണ്ണി കണക്കാക്കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ കാലയളവാണിത്.

ലൈംഗിക തൃഷ്ണ ഉയര്‍ത്തുന്ന ഭക്ഷണങ്ങള്‍
ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗിക തൃഷ്ണ ഉയര്‍ത്തുന്നവ കൂടിയായിരിക്കും. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളെ ഉത്തേജിപ്പിക്കും. ഈന്തപ്പഴം, ബ്രോക്കോളി തുടങ്ങിയവയൊക്കെ ധാരാളം കഴിക്കണം.

ഡോക്ടറെ കൃത്യമായി കാണുക
ഡോക്ടറുടെ നിര്‍ദ്ദേശം ആവശ്യമുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തുക. വേഗത്തില്‍ ഗര്‍ഭധാരണം നടക്കുന്നതിന് സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തെ സംബന്ധിച്ചുള്ള ആത്മവിശ്വാസം ആവശ്യമാണ്.

ലൈംഗിക ബന്ധരീതി
ബീജം വളരെ എളുപ്പത്തില്‍ അണ്ഡത്തില് എത്തിച്ചേരുന്ന തരത്തിലായിരിക്കണം പരസ്പരം ലൈംഗികമായി ബന്ധപ്പെടുമ്പോഴുള്ള ശാരീരിക സ്ഥിതികള്‍. അരയ്ക്ക് താഴെ ഒരു തലയിണ വച്ച് കാലുകള്‍ ഇടുപ്പിന് മുകളിലേക്ക് അല്പം ഉയര്‍ത്തി കുറഞ്ഞത് അരമണിക്കൂര്‍ നേരം കിടക്കുക.

പാല് കഴിക്കുക
ഉത്പാദനക്ഷമത ഉയര്‍ത്തുന്ന എഫ്എസ്എച്ച്, എല്‍എച്ച് തുടങ്ങിയ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പാല് ഉത്പന്നങ്ങള്‍ ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ സഹായിക്കും. ദിവസവും കിടക്കാന്‍ പോകുന്നതിനു മുന്‍പ് പാല് കഴിക്കാം.

ധാരാളം വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇത് പലപ്പോഴും വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാവാന്‍ കാരണമാകുന്നു.

മരുന്ന് കഴിക്കുമ്പോള്‍
ആവശ്യത്തിനും അനാവശ്യത്തിനുമായി ധാരാളം മരുന്ന് കഴിക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ മരുന്ന് കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നു.

വിറ്റാമിന്‍ സി
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഗര്‍ഭധാരണം എളുപ്പത്തിലാക്കും. ഇവ സ്ത്രീകളുടെ ഉത്പാദനക്ഷമത ഉയര്‍ത്താന്‍ സഹായിക്കും. അതുകൊണ്ട് തന്നെ നാരങ്ങ, മോസമ്പി, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുക.

ഇറുകിയ അടിവസ്ത്രങ്ങള്‍
സ്ത്രീ ആയാലും പുരുഷനായാലും ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ സ്വകാര്യഭാഗങ്ങള്‍ക്ക് കൂടുതല്‍ ക്ഷതം സംഭവിക്കാനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാനും കാരണമാകുന്നു. ഇത് ഗര്‍ഭധാരണ സാധ്യത കുറക്കാനാണ് കാരണമാകുന്നത്.



Click it and Unblock the Notifications











