For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ പ്രസവം മതിയോ, സിസേറിയനെങ്കില്‍ ഫലം

ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇനി സിസേറിയന്‍ ഒഴിവാക്കി സാധാരണ പ്രസവം നടത്താം

|

സിസേറിയന്‍ എന്നത് ഇന്നത്തെ കാലത്ത് പുത്തരിയല്ല. എന്നാല്‍ പലരും ഡോക്ടറോട് സിസേറിയന്‍ എന്ന് അങ്ങോട്ട് ആവശ്യപ്പെടുന്ന ഒരു അവസ്ഥയാണ് ഉള്ളത്. കാരണം അത്രയേറെ സിസേറിയന്‍ പലരേയും സ്വാധീനിച്ച് കഴിഞ്ഞു. പണ്ട് കാലത്തെ സ്ത്രീകളുടെ ജീവിത ശൈലി അപേക്ഷിച്ച് ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് സിസേറിയന്‍ കൂടി വരുന്ന അവസ്ഥയുമാണ് നിലവിലുള്ളത്. പണ്ടത്തെ സ്ത്രീകളുടെ ഭക്ഷണ രീതിയും ജീവിത ശൈലിയും എല്ലാമാണ് പലപ്പോഴും സാധാരണ പ്രസവത്തിന് സഹായിച്ചിരുന്നത്. എന്നാല്‍ ഇന്ന് മാറിവരുന്ന ഭക്ഷണ രീതിയും ജീവിതശൈലിയും എല്ലാം സിസേറിയനാണ് കാരണമാകുന്നത്. പ്രസവസമയത്ത് പ്രശ്‌നമില്ലെങ്കിലും സിസേറിയന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നത് പലപ്പോഴും ഭാവിയിലാണ്. അതുകൊണ്ട് തന്നെയാണ് അമ്മമാരില്‍ പലരും സിസേറിയനെ പ്രോത്സാഹിപ്പിക്കാത്തതും.

എന്നാല്‍ നോര്‍മല്‍ ഡെലിവറി ആവശ്യമുള്ളവര്‍ക്ക് അതിന് സഹായിക്കുന്ന ചില ടിപ്‌സുകള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ അത് എല്ലാ വിധത്തിലും നോര്‍മല്‍ ഡെലിവറിയിലേക്ക് നിങ്ങളെ നയിക്കുന്നു. എന്നാല്‍ ഇതില്‍ ഗര്‍ഭിണിയുടെ ഗര്‍ഭാരംഭം മുതലുള്ള പങ്കാളിത്തം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഭക്ഷണ കാര്യത്തിലെ ശ്രദ്ധയും വ്യായാമവും എല്ലാം നോര്‍മല്‍ ഡെലിവറിക്ക് സഹായിക്കുന്ന കാര്യങ്ങളാണ്. ഇതെല്ലാം കൃത്യമായി ചെയ്താല്‍ അത് എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ശാരിരികമായി ഫിറ്റ് ആയി ഇരിക്കുക ഗര്‍ഭകാലത്തും എന്നത് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക മുന്‍തൂക്കം നല്‍കേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞ് ഓട്‌സ് ദിവസവും കഴിക്കുമ്പോള്‍കുഞ്ഞ് ഓട്‌സ് ദിവസവും കഴിക്കുമ്പോള്‍

സാധാരണ പ്രസവത്തിനായി എങ്ങനെ ഒരുങ്ങണമെന്ന് നോക്കാം. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അറിവില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ ഇതിനായി വേണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ചില തയ്യാറെടുപ്പുകള്‍ അത്യാവശ്യമാണ്. എന്തൊക്കെയാണവ എന്ന് നോക്കാം. ഇത് എങ്ങനെയാണ് നോര്‍മല്‍ ഡെലിവറിയിലേക്ക് നയിക്കുന്നത് എന്ന് നോക്കാം.

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക

ഗര്‍ഭാവസ്ഥയിലേക്ക് കൂടുതല്‍ അടുക്കുമ്പോള്‍ അത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ മാനസിക സമ്മര്‍ദ്ദം ഇല്ലാതിരിക്കാനാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഉത്കണഠയും സമ്മര്‍ദ്ദവും സിസേറിയന്‍ മതി എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഗര്‍ഭകാലം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കുക.

നല്ല ഭക്ഷണം കഴിക്കു

നല്ല ഭക്ഷണം കഴിക്കു

ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ കൊടുക്കുക. ആരോഗ്യമുള്ള ഭക്ഷണം ശീലമാക്കുക. പച്ചക്കറികളും ഫ്രൂട്‌സും ഇറച്ചിയും പാലുല്‍പ്പന്നങ്ങളും എല്ലാം അതിന്റേതായ അളവില്‍ കൃത്യമായി കഴിക്കുക. ഇതെല്ലാം ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും നോര്‍മല്‍ ഡെലിവറിക്കും സഹായിക്കുന്നു.

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് സാധാരണ പ്രസവത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ ചില സ്ത്രീകളില്‍ ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്.

ശ്വസന വ്യായാമം നടത്തുക

ശ്വസന വ്യായാമം നടത്തുക

ശ്വസന വ്യായാമം നടത്താന്‍ ശ്രദ്ധിക്കുക. ഇതും നോര്‍മല്‍ ഡെലിവറിക്ക് സഹായിക്കുന്ന ഒന്നാണ്. ശ്വസന വ്യായാമം സ്ഥിരമായി ചെയ്താല്‍ അത് എല്ലാ വിധത്തിലുള്ള ഗര്‍ഭകാല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കുന്നു. കൂടാതെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും നോര്‍മല്‍ ഡെലിവറിക്കും സഹായിക്കുന്നു.

ഡോക്ടറുടെ ഉപദേശം

ഡോക്ടറുടെ ഉപദേശം

ഡോക്ടറുടെ ഉപദേശപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. മാത്രമല്ല ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ തന്നെ നല്ല ഡോക്ടറെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. തനിക്ക് വേണ്ടത് നോര്‍മല്‍ ഡെലിവറിയാണെന്ന് ആദ്യം തന്നെ ഡോക്ടറെ അറിയിക്കണം. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സിസേറിയന്‍ ഒരു നല്ല ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയുള്ളൂ.

 ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കണം. ഒരിക്കലും ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കരുത്. ഇത്തരത്തില്‍ സംഭവിച്ച് കഴിഞ്ഞാല്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു. മാത്രമല്ല ഇത് പിന്നീട് സിസേറിയന്‍ വഴിയുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധ നല്‍കണം.

ഹൈഡ്രോ തെറാപ്പി

ഹൈഡ്രോ തെറാപ്പി

പ്രസവം മൂലമുണ്ടാകാന്‍ പോവുന്ന ആശങ്കക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഹൈഡ്രോ തെറാപ്പി. ഒരു ബാത്ത് ടബ്ബില്‍ നിറയെ വെള്ളം നിറച്ച് അതില്‍ കയറിയിരിക്കുക. ഇത് നോര്‍മല്‍ ഡെലിവറിക്ക് സഹായിക്കുന്നു. മാത്രമല്ല ഏത് ആരോഗ്യസംബന്ധമായി പ്രസവത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും സഹായിക്കുന്നു.

 ഭാരം വര്‍ദ്ധിക്കാതെ നോക്കുക

ഭാരം വര്‍ദ്ധിക്കാതെ നോക്കുക

ഗര്‍ഭകാലത്ത് പല സ്ത്രീകളിലും അമിത ഭാരം ഒരു പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ അമിതഭാരം എന്ന പ്രശ്‌നം ഇല്ലാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. കാരണം അമിതഭാരം ഉണ്ടാവുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും സിസേറിയന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പെട്ടെന്ന് ശ്രദ്ധിക്കണം.

പോസിറ്റീവ് കാര്യങ്ങള്‍

പോസിറ്റീവ് കാര്യങ്ങള്‍

ചിലരില്‍ പ്രസവം എന്ന് പറയുന്നത് പല വിധത്തിലുള്ള ആശങ്കകളുടെയും കൂടി കാലമാണ്. അതുകൊണ്ട് തന്നെ പ്രസവത്തിന് തയ്യാറെടുക്കുമ്പോള്‍ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചിന്തിക്കുകയും ചെയ്യുക. ഇത് മനസ്സില്‍ പോസിറ്റീവ് എനര്‍ജി നിറക്കാന്‍ സഹായിക്കുന്നു.

ചെറിയ വ്യായാമങ്ങള്‍

ചെറിയ വ്യായാമങ്ങള്‍

ചെറിയ ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നത് ശീലമാക്കുക. അതിനായി അല്‍പസമയം കണ്ടെത്തുക. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് എന്നതാണ് സത്യം. നോര്‍മല്‍ ഡെലിവറിക്ക് ഇത്തരം വ്യായാമങ്ങള്‍ സഹായിക്കുന്നു. ഇനി സിസേറിയനക്കുറിച്ച് ചിന്തിക്കാതിരിക്കൂ. നോര്‍മല്‍ ഡെലിവറിയ്ക്കായി തയ്യാറെടുക്കൂ.

English summary

tips for having a normal delivery

Certain factors determine your ability to have a normal delivery, read on.
Story first published: Tuesday, December 19, 2017, 11:21 [IST]
X
Desktop Bottom Promotion