For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജം കുറവെങ്കില്‍ നിങ്ങള്‍ക്കറിയാനാകും!!

|

പുരുഷവന്ധ്യതയ്ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് ബീജക്കുറവ്. പല ദമ്പതിമാര്‍ക്കും കുഞ്ഞുങ്ങളുണ്ടാകാതിരിയ്ക്കാന്‍ കാരണമാകുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണിത്.

സ്‌പേം കൗണ്ട് അഥവാ ബീജക്കുറവെങ്കില്‍ പുരുഷന്മാര്‍ക്കു തന്നെ അത് തിരിച്ചറിയാം, അതായത് ശരീരത്തില്‍ തന്നെ പല ലക്ഷണങ്ങളുമുണ്ടാകും. ഇത്തരം ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

മുഖരോമങ്ങള്‍

മുഖരോമങ്ങള്‍

ഹോര്‍മോണ്‍ കുറവ് ബീജക്കുറവിന് കാരണമാകും. മുഖരോമങ്ങള്‍ കുറയുന്നതും ഈ ഹോര്‍മോണ്‍, അതായത് ടെസ്‌റ്റോസ്റ്റിറോണ്‍ കുറയുന്നതു കൊണ്ടുതന്നെയാണ്.

മസിലുകള്‍

മസിലുകള്‍

മസിലുകള്‍ കുറവുള്ള പുരുഷനെങ്കില്‍ ചിലപ്പോള്‍ ബീജക്കുറവുമുണ്ടാകും. ജനിതിക പ്രശ്‌നങ്ങളോ പിറ്റിയൂറ്ററി ഗ്ലാന്റ് സംബന്ധമായ പ്രശ്‌നങ്ങളോ ആകാം, കാരണം.

സ്ഖലനസമയത്ത്

സ്ഖലനസമയത്ത്

സ്ഖലനസമയത്ത് കുറവു ബീജമാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതെങ്കില്‍ ഇത് ബീജക്കുറവിന്റെ, ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവിന്റെ ഒരു ലക്ഷണം തന്നെയാണ്.

 തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും

പല പുരുഷന്മാരിലും തളര്‍ച്ചയും ക്ഷീണവും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവാണ് സൂചിപ്പിയ്ക്കുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവെങ്കില്‍ ബീജക്കുറവും സ്വാഭാവികമാണ്.

കുഞ്ഞുണ്ടാകാത്തതെങ്കില്‍

കുഞ്ഞുണ്ടാകാത്തതെങ്കില്‍

കുഞ്ഞിനായി ശ്രമിച്ചിട്ടും സ്ത്രീയുടെ പ്രശ്‌നം കൊണ്ടല്ല കുഞ്ഞുണ്ടാകാത്തതെങ്കില്‍ ഇതിനുള്ള കാരണം പുരുഷന്റെ ബീജങ്ങളുടെ എണ്ണക്കുറവാകാം.

സ്‌പേം കൗണ്ട്

സ്‌പേം കൗണ്ട്

സ്‌പേം കൗണ്ട് കൂട്ടുന്നതിനുളള ചികിത്സകള്‍ ധാരാളമുണ്ട്. ഒരു പരിധി വരെ ഭക്ഷണങ്ങള്‍ക്കും ജീവിതശൈലിയ്ക്കും ഇതില്‍ പങ്കുമുണ്ട്.

English summary

Signs That Your Sperm Count Is Low

Signs That Your Sperm Count Is Low, read more to know about
Story first published: Wednesday, October 4, 2017, 15:47 [IST]
X
Desktop Bottom Promotion