For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയരം കുറഞ്ഞവര്‍ മാസംതികയാതെ പ്രസവിക്കും

ഉയരം കുറഞ്ഞ സ്ത്രീകള്‍ക്ക് മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല

|

പ്രസവം സാധാരണ സ്ത്രീകള്‍ക്കിടയില്‍ നടക്കുന്ന ഒരു കാര്യമാണ്. ആരോഗ്യമുള്ള ബുദ്ധിയുള്ള കുഞ്ഞിനെ വേണം എന്ന് തന്നെയാണ് ഏതൊരു അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും അമ്മയുടെ ആരോഗ്യ സ്ഥിതി പല തരത്തില്‍ കുഞ്ഞിനേയും ബാധിക്കുന്നുണ്ട്. ആരോഗ്യമുള്ള അമ്മക്ക് ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞ് ഉണ്ടാവുന്നു. എന്നാല്‍ ആരോഗ്യക്കുറവുള്ള സ്ത്രീകളില്‍ പലപ്പോഴും കുഞ്ഞിനും എന്തെങ്കിലും പ്രശ്‌നം ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

സ്ത്രീകളുടെ ഉയരവും പ്രസവത്തിന്റെ കാര്യത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. കാരണം ഉയരം കുറഞ്ഞ സ്ത്രീകള്‍ക്ക് മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല പ്രസവസമയത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ് എന്നാണ് പറയുന്നത്. ഇത് കൂടാതെ ഉയരം കുറഞ്ഞ സ്ത്രീകള്‍ പ്രസവിക്കുന്ന കുഞ്ഞിന് ഉയരം കുറയാനും തൂക്കം കുറയാനുമുള്ള സാധ്യത വളരെ കൂടുതലാണ്.

ഗർഭിണികളുടെ സ്തനങ്ങളിൽ നിറവ്യത്യാസം കാണുന്നതിന്റെ കാരണങ്ങൾ ഗർഭിണികളുടെ സ്തനങ്ങളിൽ നിറവ്യത്യാസം കാണുന്നതിന്റെ കാരണങ്ങൾ

Short women more likely to have short pregnancies and premature birth

ഉയരമുള്ളവരെ അപേക്ഷിച്ച് രണ്ടിരട്ടിയാണ് മാസം തികയാതെ പ്രസവിക്കാനുള്ള ഉയരക്കുറവുള്ളവരുടെ സാധ്യത. സ്വീഡനിലെ ഒരു യൂണിവേഴ്‌സിറ്റി ഓക്ലാന്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. മാത്രമല്ല ഇത് കുഞ്ഞിന് ഭാവിയില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നുണ്ട്. 155 സെന്റിമീറ്റര്‍ ഉയരമില്ലാത്ത സ്ത്രീകളില്‍ 9.4 ശതമാനം പേരും മാസം തികയാതെയാണ് പ്രസവിക്കുന്നത്.

അതായത് മുപ്പത്തിയേഴ് ആഴ്ചയില്‍ താഴെ പ്രായത്തില്‍ ആണ് ഇത്തരത്തിലുള്ള സ്ത്രീകളുടെ പ്രസവ കാലാവധി. ഇവരില്‍ തന്നെ 1.1 ശതമാനം പേരും 32 ആഴ്ചയില്‍ കുറവാണ് പ്രസവ കാലാവധിയായി കണക്കാക്കുന്നത്. 179 സെന്റി മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള സ്ത്രീകളില്‍ വളരെ നേരിയ ഒരു ശതമാനത്തില്‍ താഴെ സ്ത്രീകള്‍ മാത്രമേ മാസം തികയാതെ പ്രസവിക്കുന്നുള്ളൂ. 179 സെന്റി മീറ്ററില്‍ കുറവുള്ള സ്ത്രീകളാണെങ്കില്‍ 4.7 ശതമാനം പേരാണ് മാസം തികയാതെ പ്രസവിക്കുന്നത്.
18 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ ഗവേഷണ സംഘം എത്തിയത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെയാണ് വളരെയധികം ദോഷകരമായി ബാധിക്കുന്നത്. ശിശുമരണ നിരക്ക് വര്‍ദ്ധിക്കാനും ഇത് കാരണമാകുന്നു. മാത്രമല്ല കുഞ്ഞിന്റെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്ക് പലപ്പോഴും കാര്യങ്ങള്‍ എത്തുന്നു.

Short women more likely to have short pregnancies and premature birth

ശിശുവിന്റെ പിന്നീടുള്ള ആരോഗ്യത്തിനും മാസം തികയാതെയുള്ള പ്രസവം പ്രതിസന്ധി ഉണ്ടാക്കുന്നു. ഉയരം കുറഞ്ഞവര്‍ എന്തുകൊണ്ടാണ് മാസം തികയാതെ പ്രസവിക്കുന്നത് എന്നതിന് ഇതുവരെ കൃത്യമായ വിശദീകരണം നല്‍കാന്‍ ആയിട്ടില്ല. എന്നാല്‍ ശരീരഘടനയുടെ പ്രശ്‌നങ്ങളാവാം ഇത്തരത്തില്‍ മാസം തികയാതെ പ്രസവിക്കാന്‍ ഉള്ള പ്രധാന കാരണം എന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ഗര്‍ഭസ്ഥ ശിശുവിന് വളരാനുള്ള സ്ഥലം ഗര്‍ഭപാത്രത്തില്‍ ഇല്ല എന്നതാണ് പലപ്പോഴും കണ്ടെത്തിയിട്ടുള്ള കാരണം. ലോകത്തിലാകമാനം 15 മില്ല്യണ്‍ കുട്ടികള്‍ ആണ് മാസം തികയാതെയുള്ള പ്രസവത്തിന് ഇരയാകുന്നത്. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ പരമാവധി ഉപദേശങ്ങളും ചികിത്സകളും ഡോക്ടര്‍മാര്‍ നല്‍കാറുണ്ട്. എന്നാല്‍ പലരും ഇത് അവഗണിക്കുന്നതാണ് പലപ്പോഴും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

Short women more likely to have short pregnancies and premature birth

ആരോഗ്യകരമായ ഭക്ഷണശീലം ഗര്‍ഭകാലത്ത് സ്ത്രീകള്‍ വളര്‍ത്തിയെടുക്കണം. കാരണം ഭക്ഷണത്തിലൂടെ ലഭിക്കുന്ന ആരോഗ്യം കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുക. മാത്രമല്ല ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഗര്‍ഭാവസ്ഥയില്‍ വെള്ളം ധാരാളം കുടിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കുകയുള്ളൂ.

മാസം തികയാതെയുള്ള പ്രസവത്തിന്റെ സാധ്യത മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ഇത്തരം സ്ത്രീകള്‍ ഗര്‍ഭകാലത്ത് അല്‍പം കൂടുതല്‍ ശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്. വ്യായാമവും ഇത്തരത്തില്‍ അത്യാവശ്യമുള്ള ഒന്നാണ്. ഗര്‍ഭകാലത്ത് ചെറിയ ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ വ്യായാമം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. ഉയരക്കുറവുള്ള സ്ത്രീകള്‍ ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ബിപിയും ഷുഗറും എല്ലാം ഉയരം കൂടിയ സ്ത്രീകളേക്കാള്‍ ഉയരക്കുറവുള്ള സ്ത്രീകള്‍ക്കാണ് ഗര്‍ഭകാലത്ത് പ്രശ്‌നമുണ്ടാക്കുന്നത്.

English summary

Short women more likely to have short pregnancies

Short women more likely to have short pregnancies and premature births read on
X
Desktop Bottom Promotion