For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

ഉറക്കത്തിന്റെ കാര്യത്തില്‍ ഇനി ഗര്‍ഭിണികള്‍ക്ക് പേടിക്കേണ്ട ആവശ്യമില്ല.

|

ഗര്‍ഭകാലത്ത് പലപ്പോഴും ഉറക്കവും ആരോഗ്യവും ഒന്നും ശരിയാവണമെന്നില്ല. പലപ്പോഴും ഭക്ഷണത്തിലും ഉറക്കത്തിലും ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പല വിധത്തിലാണ് ഗര്‍ഭിണികളേയും ഗര്‍ഭസ്ഥശിശുവിനേയും ബാധിക്കുന്നത്. ഗര്‍ഭകാലത്ത് ഉറങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മാത്രമല്ല നല്ല ഉറക്കം കിട്ടാന്‍ ഇത് കാരണമാകും.

ഗര്‍ഭിണികള്‍ ഈ അണുബാധ സൂക്ഷിക്കണംഗര്‍ഭിണികള്‍ ഈ അണുബാധ സൂക്ഷിക്കണം

പലപ്പോഴും ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അതെല്ലാം നല്ല ഉറക്കത്തിലേക്ക് നിങ്ങളെ എത്തിക്കും. ഗര്‍ഭകാലം മൂന്നാം മാസത്തിലേക്ക് എത്തുന്നതോടെ ഉറക്കത്തിന്റെ കാര്യത്തിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നു. എന്തൊക്കെ കാര്യങ്ങളാണ് നല്ല ഉറക്കം കിട്ടാന്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

തലയിണ ഉപയോഗിക്കുക

തലയിണ ഉപയോഗിക്കുക

തലയിണ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ തന്നെ ഉപയോഗിച്ച് കിടക്കാവുന്നതാണ്. കര്‍വ്വ് പോലെ വളഞ്ഞ തലയിണയാണെങ്കില്‍ അത് വളരെ ഉപയോഗപ്രദമായിരിക്കും.

 ഇടത് വശം തിരിഞ്ഞ് കിടക്കുക

ഇടത് വശം തിരിഞ്ഞ് കിടക്കുക

ഇടത് വശം തിരിഞ്ഞ് വേണം ഗര്‍ഭിണികള്‍ കിടക്കാന്‍. കാലിനിടയില്‍ തലയിണ വെച്ച് കിടക്കുന്നതും നല്ലതാണ്. കൂടുതല്‍ സപ്പോര്‍ട്ട് ലഭിക്കുന്നതിനായാണ് അത്തരത്തില്‍ ചെയ്യുന്നത്.

 രാത്രി വസ്ത്രം ധരിക്കുമ്പോള്‍

രാത്രി വസ്ത്രം ധരിക്കുമ്പോള്‍

രാത്രി വസ്ത്രം ധരിക്കുമ്പോള്‍ ശ്രദ്ധിക്കാം. അത് എപ്പോഴും ലൂസ് ആയിട്ടുള്ള വസ്ത്രങ്ങള്‍ ആയിരിക്കണം. ഒരിക്കലും ഇറുകിപ്പിടിച്ച വസ്ത്രങ്ങളുമായി ഉറങ്ങാന്‍ കിടക്കരുത്.

ബെഡില്‍ തന്നെ കിടക്കാം

ബെഡില്‍ തന്നെ കിടക്കാം

ബെഡില്‍ തന്നെ കിടക്കാന്‍ ശ്രദ്ധിക്കുക. ഒരിക്കലും വെറും നിലത്ത് കിടക്കരുത്. ഇരിക്കാന്‍ അനുയോജ്യമാണെങ്കില്‍ കസേരയിലോ മറ്റോ ഇരിക്കാന്‍ ശ്രദ്ധിക്കാം.

 രാത്രി ഭക്ഷണം

രാത്രി ഭക്ഷണം

രാത്രി ഭക്ഷണം മിതമായ രീതിയില്‍ മാത്രം കഴിക്കുക. എരിവ് കൂടുതലുള്ള ഭക്ഷണം കഴിക്കാതിരിക്കുക. ഇത് ഉറക്കത്തിന് തടസ്സം സൃഷ്ടിക്കും. നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങളൊന്നും തന്നെ കഴിക്കാതിരിക്കുക.

ചെറിയ വ്യായാമങ്ങള്‍

ചെറിയ വ്യായാമങ്ങള്‍

ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ശീലമാക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും നല്ല ഉറക്കത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യും.

 ഉറങ്ങുന്നതിന് മുന്‍പ്

ഉറങ്ങുന്നതിന് മുന്‍പ്

നല്ലതു പോലെ ഉറക്കം വന്നാല്‍ മാത്രം കിടന്നാല്‍ പോരാ, ഉറങ്ങാന്‍ തീരുമാനിക്കുന്നതിന്റെ ഒരു 15 മിനിട്ട് മുന്‍പ് തന്നെ ബെഡ്‌റൂമില്‍ എത്തുക. ഇത് നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.

English summary

Important Sleeping Tips During pregnancy

Understanding Best Sleeping Positions During pregnancy, read on...
Story first published: Wednesday, August 2, 2017, 17:04 [IST]
X
Desktop Bottom Promotion