For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയുടെ വയറ്റിലെ കുഞ്ഞ് വികൃതികള്‍....

ഗര്‍ഭസ്ഥശിശുവിന്റെ ഓരോ ചലനങ്ങളും ഗര്‍ഭപാത്രത്തില്‍ എങ്ങനെ നടക്കുന്നു എന്ന് നോക്കാം.

|

ഗര്‍ഭപാത്രത്തിനകത്ത് വെച്ച് കുഞ്ഞിന് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നു എന്ന് അറിയാന്‍ ഏതൊരും അമ്മയ്ക്കും അച്ഛനും ആഗ്രഹമുണ്ടായിരിക്കും. ഗര്‍ഭിണിയാണെന്ന അറിയുന്ന നിമിഷം മുതലുള്ള ഓരോ നിമിഷവും കുഞ്ഞിന്റെ ചലനവും വളര്‍ച്ചയും അമ്മമാരുടെ ആകാംഷ വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭധാരണം ഒഴിവാക്കാന്‍ 100% സുരക്ഷിത മാര്‍ഗ്ഗം

കുഞ്ഞിന് ഗര്‍ഭപാത്രത്തില്‍ സംഭവിയ്ക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം. കുഞ്ഞിന്‌റെ അനക്കം ഓരോ മാസത്തിലും എങ്ങനെയൊക്കെ അനുഭവിക്കാം എന്ന് നോക്കാം. മുരിങ്ങക്കായയിലെ ഈ പെണ്‍രഹസ്യം ഇനി പരസ്യം

 കുഞ്ഞിന്റെ ആദ്യ അനക്കം

കുഞ്ഞിന്റെ ആദ്യ അനക്കം

ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്‌റെ ആദ്യ അനക്കം ഒരിക്കലും അമ്മയ്ക്ക് അറിയാന്‍ കഴിയില്ല. ഗര്‍ഭകാലഘട്ടത്തിന്റെ ഒന്‍പതാമത്തെ ആഴ്ചയിലാണ് കുഞ്ഞിന്റെ അനക്കം ആദ്യമായി ഉണ്ടാവുന്നത്. അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ മാത്രമേ ഇത് മനസ്സിലാവൂ.

 അമ്മയ്ക്ക് മനസ്സിലാവുന്നത്

അമ്മയ്ക്ക് മനസ്സിലാവുന്നത്

ഗര്‍ഭിണകാലഘട്ടത്തിന്റെ പതിനാറാമത്തെ ആഴ്ചയിലാണ് അമ്മയ്ക്ക് കുഞ്ഞിന്റെ അനക്കം മനസ്സിലാവുന്നത്. ഈ സമയത്താണ് അമ്മമാര്‍ക്ക് വയറ്റില്‍ സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാവുന്നതും.

 ഒരു തവണ എത്ര അനക്കം

ഒരു തവണ എത്ര അനക്കം

പതിനാറാഴ്ചയ്ക്ക് ശേഷം മണിക്കൂറില്‍ അമ്പത് തവണയെങ്കിലും കുഞ്ഞിന്റെ അനക്കം ഉണ്ടാവും. ഗര്‍ഭസ്ഥശിശു പലപ്പോഴും മുഖത്ത് തൊടാന്‍ ശ്രമിക്കുന്നതും ഞെളിപിരി കൊള്ളുന്നതും എല്ലാം അമ്മയ്ക്ക് മനസ്സിലാവും.

മൂത്രം കുടിയ്ക്കുന്നു

മൂത്രം കുടിയ്ക്കുന്നു

സ്വന്തം മൂത്രം തന്നെ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ വെച്ച് കുടിയ്ക്കുന്നു. മാത്രമല്ല ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ ആഞ്ഞ് ചവിട്ടാനും കുഞ്ഞ് ശ്രമിക്കും.

 അമ്മയുടെ പ്രഭാത ഭക്ഷണം

അമ്മയുടെ പ്രഭാത ഭക്ഷണം

ഭക്ഷണ കാര്യത്തില്‍ ഒരിക്കലും ഗര്‍ഭിണികള്‍ അലസത കാണിയ്ക്കരുത്. മാത്രമല്ല അമ്മമാര്‍ പ്രഭാത ഭക്ഷണം കഴിയ്ക്കുമ്പോള്‍ തന്നെ കുഞ്ഞിന്റെ ചവിട്ട് അമ്മമാര്‍ക്ക് മനസ്സിലാക്കാം.

കിടക്കുമ്പോള്‍

കിടക്കുമ്പോള്‍

അമ്മമാര്‍ കിടക്കുമ്പോഴും ഇരിയ്ക്കുമ്പോഴും കുഞ്ഞിന് സൗകര്യപ്രദമായ അവസ്ഥ അല്ലെങ്കില്‍ ഗര്‍ഭസ്ഥ ശിശു പ്രതികരിയ്ക്കുന്നു. കുഞ്ഞ് അനങ്ങാന്‍ വളരെയധികം ശ്രമിക്കേണ്ടതായി വരും.

 കുഞ്ഞിന്റെ ഉറക്കം

കുഞ്ഞിന്റെ ഉറക്കം

ഗര്‍ഭസ്ഥ ശിശു ദിവസവും 95 ശതമാനവും ഉറക്കത്തിലായിരിക്കും. ഗര്‍ഭകാലത്തിന്റെ അവസാന ഘട്ടങ്ങളില്‍ ആണ് കുഞ്ഞിന്റെ ഉറക്കം വര്‍ദ്ധിയ്ക്കുന്നത്. എന്നാല്‍ ഉറങ്ങുമ്പോഴും കുഞ്ഞിന് കണ്ണുകള്‍ ചലിപ്പിക്കാന്‍ കഴിയും.

 കുഞ്ഞിന്‌റെ ചവിട്ട്

കുഞ്ഞിന്‌റെ ചവിട്ട്

ചില കുഞ്ഞുങ്ങളാകട്ടെ അമ്മയുടെ ഗര്‍ഭപാത്രത്തില് കിടന്ന് വളരെ ശക്തിയായ രീതിയില് ചവിട്ടും. പ്ലാസന്റ ഗര്‍ഭപാത്രത്തില്‍ മുന്നിലായി വരുമ്പോഴാണ് ഇത്തരം അവസ്ഥ അനുഭവപ്പെടുന്നത്.

 ഉറങ്ങുന്നത്

ഉറങ്ങുന്നത്

പല അമ്മമാര്‍ക്കും ഇടതുവശം ചേര്‍ന്ന് കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും ഉത്തമമായി തോന്നുന്നത്. അത് തന്നെയാണ് ശരിയും. കാരണം ഇത് വഴി കുഞ്ഞിന്റെ ചലനങ്ങള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു. അതിലുപരി രക്തയോട്ടം വര്‍ദ്ധിയ്ക്കുന്നതും ഇത് സഹായിക്കുന്നു.

English summary

Secrets Of Baby Behavior In The Womb

Those movements that you feel inside your womb when you are pregnant are one of the most beautiful experiences you have.
Story first published: Monday, April 3, 2017, 13:01 [IST]
X
Desktop Bottom Promotion