For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷവന്ധ്യതയുടെ പുരുഷനറിയേണ്ട കാരണം ഇതാണ്

പുരുഷനിലെ വന്ധ്യതയ്ക്ക് പല കാരണങ്ങളും ഉണ്ട്. എന്നാല്‍ പലപ്പോഴും പുരുഷന്‍മാര്‍ക്ക് അറിയാത്ത കാരണങ്ങള്

|

ഭാര്യയും ഭര്‍ത്താവും പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും ഗര്‍ഭധാരണം സാധ്യമാക്കാത്ത അവസ്ഥയാണ് വന്ധ്യത. ഇത് സ്ത്രീയിലും പുരുഷനിലും ഉണ്ടാവാം. അതുകൊണ്ട് തന്നെ കാലങ്ങളോളം കാത്തിരുന്നിട്ടും മക്കളുണ്ടാവാത്തവര്‍ക്ക് എന്താണ് യഥാര്‍ത്ഥ കാരണം എന്ന് പലര്‍ക്കും അറിയില്ല. മുരിങ്ങക്കായയിലെ ഈ പെണ്‍രഹസ്യം ഇനി പരസ്യം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പുരുഷ വന്ധ്യത നിരക്ക് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ജീവിത ശൈലി തന്നെയാണ് പലപ്പോഴും വന്ധ്യതയുടെ പ്രധാന കാരണം എന്ന് നിങ്ങള്‍ക്കറിയുമോ? പുരുഷ വന്ധ്യതയുടെ പുരുഷന്‍മാര്‍ അറിഞ്ഞിരിയ്‌ക്കേണ്ട മറ്റ് പ്രധാന കാരണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ഡയറ്റിംഗ് വേണ്ട പ്രസവശേഷം തടി കുറയ്ക്കാന്‍ എളുപ്പം

ബീജസംഖ്യയുടെ കുറവ്

ബീജസംഖ്യയുടെ കുറവ്

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പുരുഷന് ഒരു സ്ഖലനത്തില്‍ രണ്ട് കോടി ബീജങ്ങള്‍ ആണ് പ്രത്യുത്പാദനത്തിന് ആവശ്യമുണ്ട്. ബീജത്തിന്റെ എണ്ണം കൃത്യമായില്ലെങ്കിലും ബീജത്തിന് ആരോഗ്യമില്ലെങ്കിലും ഗര്‍ഭധാരണം നടക്കില്ല എന്നതാണ് സത്യം. ഇതാണ് വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന്.

 ബീജത്തിന്റെ ചലനശേഷി

ബീജത്തിന്റെ ചലനശേഷി

വാല്‍ ചലിപ്പിച്ച് ചലനശേഷി ഉള്ള ബീജങ്ങളാണ് പ്രത്യുത്പാദനത്തിന് ആവശ്യമുള്ളത്. അതിവേഗത്തില്‍ ചലിയ്ക്കാന്‍ കഴിയുന്ന 25 ശതമാനം ബീജങ്ങളെങ്കിലും ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമേ ഗര്‍ഭധാരണം സാധ്യമാകുകയുള്ളൂ.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് മറ്റൊരു പ്രശ്‌നം. ജീവിതരീതിയിലെ മാറ്റമാണ് ഇതിന്റെ പ്രധാന കാരണം. ഇത് പലപ്പോഴും ബീജത്തിന്റെ എണ്ണത്തില്‍ വ്യതിയാനം ഉണ്ടാക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമാണ്.

 ബീജവാഹിനിക്കുഴലിലെ തടസ്സം

ബീജവാഹിനിക്കുഴലിലെ തടസ്സം

ബീജവാഹിനിക്കുഴലിലെ തടസ്സമാണ് മറ്റൊരു പ്രശ്‌നം. ഇത്തരം തടസ്സം കണ്ടെത്തിയാല്‍ ബീജം വൃഷണത്തില്‍ നിന്നോ ബീജസംഭരണിയില്‍ നിന്നോ കുത്തിയെടുത്ത് അണ്ഡത്തില്‍ നിക്ഷേപിച്ച് ഗര്‍ഭധാരണം നടത്താവു്ന്നതാണ്.

ആന്റിബോഡിയുടെ സാന്നിധ്യം

ആന്റിബോഡിയുടെ സാന്നിധ്യം

ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യമാണ് മറ്റൊന്ന്. ഇതും വന്ധ്യതയ്ക്ക് പ്രധാന കാരണമായി കണ്ക്കാക്കാവുന്നതാണ്. ബീജത്തെ നശിപ്പിക്കുന്ന ആന്റിബോഡി ഉള്ളവരില്‍ വന്ധ്യത ചികിത്സ അത്യാവശ്യമാണ്.

 ലൈംഗികാവയവത്തിന്റെ തകരാര്‍

ലൈംഗികാവയവത്തിന്റെ തകരാര്‍

ലൈംഗികാവയവത്തിന്റെ തകരാറാണ് മറ്റൊന്ന്. പുരുഷന്‍മാരിലുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ ചികിത്സ അത്യാവശ്യമാണ്.

മുണ്ടിനീര്

മുണ്ടിനീര്

മുണ്ടിനീരാണ് മറ്റൊന്ന്. ഇതിന്റെ ഫലമായുണ്ടാകുന്ന വൈറസുകള്‍ വൃഷണത്തിലേക്ക് വ്യാപിക്കുന്നത് മൂലം ബീജോത്പാദനം നടക്കാതെ വരുന്നു.

English summary

male infertility rises lifestyle changes are the main reason

Lifestyle Changes for Male Fertility, read on to know more about it.
Story first published: Monday, March 27, 2017, 17:58 [IST]
X
Desktop Bottom Promotion