For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ പച്ചപപ്പായ കഴിച്ചാല്‍

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിന് പപ്പായ കാരണമാകുന്നത് എന്ന് നോക്കാം.

|

മാലാഖമാരുടെ ഫലം എന്നാണ് പപ്പായ അറിയപ്പെടുന്നത്. പൂര്‍ണമായും ആരോഗ്യസംരക്ഷണം തന്നെയാണ് പപ്പായയുടെ ഗുണങ്ങള്‍. പഴുത്ത് കഴിയുമ്പോള്‍ ബീറ്റാ കരോട്ടിന്‍, പൊട്ടാസ്യം, വൈറ്റമിന്‍ എ, ബി എന്നിവയുടെയെല്ലാം കലവറയാണ് പപ്പായ. എന്നാല്‍ ഗര്‍ഭിണികളുടെ ആരോഗ്യ കാര്യത്തില്‍ പപ്പായ ഉണ്ടാക്കുന്ന ദോഷവശങ്ങള്‍ വളരെ കൂടുതലാണ്. ജനിതക വൈകല്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും പപ്പായയുടെ ഉപയോഗം മൂലമായിരിക്കും. അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും പപ്പായ കാരണമാകാറുണ്ട്.

ഗര്‍ഭകാലത്ത് പപ്പായ കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതിനെല്ലാം ശാസ്ത്രീയമായ വിശദീകരണം ഉണ്ട്. എന്തൊക്കെ കാരണങ്ങളാണ് ഗര്‍ഭിണകളെ പപ്പായ കഴിക്കുന്നതില്‍ നിന്ന് വിലക്കുന്നതെന്ന് നോക്കാം. ഇത്തരം കാരണങ്ങള്‍ കൊണ്ട് പലപ്പോഴും പപ്പായയുടെ കാര്യത്തില്‍ ശ്രദ്ധ അല്‍പം കൂടുതല്‍ കൊടുക്കുന്നത് നല്ലതാണ്.

അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പപ്പായ മാത്രമല്ല കറുത്ത മുന്തിരി, പൈനാപ്പിള്‍, തുടങ്ങിയ പഴങ്ങളും ഗര്‍ഭകാലത്ത് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ പപ്പായ കഴിവതും ഒഴിവാക്കുക. എന്തൊക്കെയാണ് പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ എന്ന് നോക്കാം.

പച്ചപപ്പായ

പച്ചപപ്പായ

പഴുത്തത് മാത്രമല്ല നിയന്ത്രം പച്ചയില്‍ നിന്ന് തന്നെ തുടങ്ങാവുന്നതാണ്. പച്ചപപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപെയ്ന്‍ ഗര്‍ഭപാത്രത്തിന്റെ സങ്കോചത്തിന് കാരണമാകുന്നു. ഇത് പലപ്പോഴും അബോര്‍ഷന്‍ എന്ന പ്രശ്‌നത്തിലേക്ക് നയിച്ചേക്കാം. ദഹനക്കുറവിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. ഗര്‍ഭകാലത്തുണ്ടാവുന്ന ദഹനക്കുറവ് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. അതുകൊണ്ട് തന്നെ പച്ചപപ്പായ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 പ്രസവവേദനയുടെ ലക്ഷണങ്ങള്‍

പ്രസവവേദനയുടെ ലക്ഷണങ്ങള്‍

പച്ചപപ്പായ കഴിക്കുമ്പോള്‍ അത് നേരത്തേ തന്നെ പ്രസവ വേദനയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇതിലെ കറയാണ് എല്ലാത്തിനും കാരണം. പപ്പായയുടെ കറ ഓക്‌സിടോസിന്‍ പോലെ പ്രവര്‍ത്തിക്കുന്നു. ഈ ഹോര്‍മോണുകളാണ് പലപ്പോഴും പ്രസവ സമയത്ത് സഹായിക്കുന്നത്. എന്നാല്‍ പപ്പായ കഴിക്കുമ്പോള്‍ അത് ഗര്‍ഭപാത്രം സങ്കോചിക്കാന്‍ കാരണമാകുന്നു. ഇത് പ്രസവ വേദന നേരത്തേയാക്കുകയും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

അലര്‍ജി

അലര്‍ജി

പല വിധത്തിലുള്ള അലര്‍ജി കൊണ്ട് ആരോഗ്യം പലപ്പോഴായി ഗര്‍ഭിണികളില്‍ പ്രശ്‌നമുണ്ടാക്കും. പപ്പായയുടെ കറയാണ് ഗര്‍ഭിണികളില്‍ അലര്‍ജിയുണ്ടാക്കുന്നത്. ഇത് കടുത്ത ചൊറിച്ചില്‍ ഉണ്ടാവാന്‍ കാരണമാകുന്നു. മുന്‍അനുഭവങ്ങളില്‍ എപ്പോഴെങ്കിലും അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നവരില്‍ പപ്പായ പെട്ടെന്ന് തന്നെ പ്രതിസന്ധി ഉണ്ടാക്കുന്നു.

 പ്രത്യുത്പാദന ശേഷി

പ്രത്യുത്പാദന ശേഷി

സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷിയെ വരെ പപ്പായ ബാധിക്കുന്നു. ഗര്‍ഭമലസുന്നതിനും പ്രത്യുത്പാദന ശേഷി ഇല്ലാതാക്കുന്നതിനും എല്ലാം പലപ്പോഴും പപ്പായ കാരണമാകുന്നു. എന്നാല്‍ ഇതിന് ഇനിയും ശാസ്ത്രീയാടിത്തറ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

പഴുത്ത പപ്പായ

പഴുത്ത പപ്പായ

എന്നാല്‍ പഴുത്ത പപ്പായ ഗര്‍ഭത്തിന് അത്ര ഭീഷണി ഉണ്ടാക്കുന്നവ അല്ല. കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പച്ചപപ്പായ ഉണ്ടാക്കുന്നത് കൊണ്ട് തന്നെ ഇത് പലപ്പോഴും പഴുത്ത പപ്പായയില്‍ നിന്നു കൂടി നിങ്ങളെ വിട്ടു നിര്‍ത്തിക്കുന്നു. എന്നാലും നല്ലതു പോലെ പഴുത്ത പപ്പായ മാത്രം ഗര്‍ഭിണികള്‍ക്ക് കഴിക്കാവുന്നതാണ്.

ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച

ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്ക് ദോഷകരമാവുന്ന ഒന്നാണ് പപ്പായ. പപ്പായ കഴിക്കുന്നതിലൂടെ ഗര്‍ഭപാത്രം ചുരുങ്ങുന്നു. ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ വളരെ ദോഷകരമായി തന്നെ ബാധിക്കുന്നു. ഇത് കുഞ്ഞിലേക്കുള്ള ബ്ലഡ് സര്‍ക്കുലേഷന്‍ ഇല്ലാതാക്കുന്നു. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു.

ഈസ്ട്രജന്‍ ഉത്പാദനം

ഈസ്ട്രജന്‍ ഉത്പാദനം

പപ്പായ ഗര്‍ഭിണികളില്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭകാലത്ത് ഈസ്ട്രജന്റെ അളവ് പലപ്പോഴും വജൈനല്‍ ബ്ലീഡിംങിന് കാരണമാകുന്നു. ഇത് അബോര്‍ഷനിലേക്ക് നയിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ഗര്‍ഭകാലത്തെ പപ്പായ കഴിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ശ്വസനസംബന്ധമായ ബുദ്ധിമുട്ട്

ശ്വസനസംബന്ധമായ ബുദ്ധിമുട്ട്

ശ്വസന സംബന്ധമായ ബുദ്ധിമുട്ടാണ് മറ്റൊരു പ്രശ്‌നം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ പപ്പായ കഴിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. ഇത് ഗര്‍ഭകാലത്ത് പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ ഗര്‍ഭാവസ്ഥയില്‍ കൂടിയാണെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. പപ്പായയുടെ ഉപയോഗം സ്ത്രീകളില്‍ കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാക്കുന്നു. അതിലുപരി പല തരത്തില്‍ അത് ഗര്‍ഭിണികളെ ദോഷകരമായി ബാധിക്കുന്നു.

 മൂത്രത്തില്‍ അണുബാധ

മൂത്രത്തില്‍ അണുബാധ

മൂത്രത്തില്‍ അണുബാധ ഉണ്ടാക്കുന്നതിനും പപ്പായ കാരണമാകുന്നു. ഗര്‍ഭിണികളില്‍ ഇടക്കിടക്ക് മൂത്രമൊഴിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നത് ഭക്ഷണ ശീലം തന്നെയായിരിക്കും.

English summary

Is It Safe To Eat Papaya During Pregnancy

The Risks Of Eating Papaya During Pregnancy read on.
Story first published: Friday, November 3, 2017, 15:31 [IST]
X
Desktop Bottom Promotion