For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണി കാപ്പികുടിച്ചാല്‍ കുഞ്ഞിന് ഭാരക്കുറവ്

എന്തൊക്കെയാണ് ഇത്തരത്തില്‍ കാപ്പി നല്‍കുന്ന ദോഷവശങ്ങള്‍ എന്ന് നോക്കാം

|

ഗര്‍ഭകാലത്ത് അമ്മമാരുടെ ഭക്ഷണ ശീലമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ചില ഭക്ഷണങ്ങള്‍ പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. കാപ്പി കുടിക്കുന്നതും പലപ്പോഴും ഇത്തരത്തില്‍ കുഞ്ഞിന് ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.

എത്ര തടി കുറക്കാനെങ്കിലും ഗര്‍ഭകാലത്ത് ഇത് വേണ്ടഎത്ര തടി കുറക്കാനെങ്കിലും ഗര്‍ഭകാലത്ത് ഇത് വേണ്ട

ഗര്‍ഭകാലത്ത് അമ്മമാര്‍ കാപ്പി കുടിച്ചാല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ കാപ്പി കൊണ്ടുള്ള ആരോഗ്യകരമായ ദോഷങ്ങള്‍ എന്നു നോക്കാം. എന്തൊക്കെയാണ് ആരോഗ്യപരമായ ദോഷങ്ങള്‍ എന്ന് നോക്കാം.

കുഞ്ഞിന്റെ ഭാരം കുറയുന്നു

കുഞ്ഞിന്റെ ഭാരം കുറയുന്നു

ദിവസം 100 എംജി വീതം കാഫീന്‍ കഴിക്കുകയാണെങ്കില്‍ കുഞ്ഞിന്റെ ഭാരത്തില്‍ 21 ഗ്രാം മുതല്‍ 28 ഗ്രാം വരെ കുറവുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുലയൂട്ടുമ്പോള്‍ കാപ്പി

മുലയൂട്ടുമ്പോള്‍ കാപ്പി

പ്രസവ ശേഷം കുഞ്ഞിന് മൂലയൂട്ടുന്നത് അവസാനിപ്പിക്കുന്നത് വരെ കഫീന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. കാരണം കഫീന്‍ ഫലപ്രദമായി ദഹിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുഞ്ഞിന് അസ്വസ്ഥതകള്‍ ഉണ്ടാകും.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഗര്‍ഭകാലത്ത് കഴിക്കുന്ന കാപ്പി പലപ്പോഴും പ്രസവശേഷമുള്ള ഉറക്കമില്ലായ്മക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ കാപ്പി പ്രസവശേഷവും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

അബോര്‍ഷന്‍

അബോര്‍ഷന്‍

ഗര്‍ഭധാരണത്തിന്റെ ആദ്യ കാലയളവില്‍ അമിതമായി കഫീന്‍ കഴിക്കുന്നത് അബോര്‍ഷനിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ കാപ്പിയുടെ അളവ് കുറക്കുന്നതാണ് നല്ലത്.

 മൂത്രത്തിന്റെ അളവ്

മൂത്രത്തിന്റെ അളവ്

കഫീന്‍ ഗര്‍ഭിണികളുടെ മൂത്രം ഒഴിക്കുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇത് പലപ്പോഴും ശരീരത്തിന് നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നു.

രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും

രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും

കഫീന്‍ അമിതമായാല്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ഉയരും. ഇത് ഗര്‍ഭസ്ഥശിശുവിനും ഗര്‍ഭിണിക്കും അസ്വസ്ഥത ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് ഇത് ഒഴിവാക്കേണ്ടതാണ്.

 ഗര്‍ഭകാലം കൂടുതലാക്കുന്നു

ഗര്‍ഭകാലം കൂടുതലാക്കുന്നു

കഫീന്‍ അമിതമാകുന്നത് ഗര്‍ഭകാലം പ്രതീക്ഷിക്കുന്നതിലും കൂടുതലാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാഫീന്‍ 100 എംജി വീതം കൂടുമ്പോള്‍ ഗര്‍ഭകാലത്തിന്റെ ദൈര്‍ഘ്യം 5 മണിക്കൂര്‍ വച്ച് കൂടുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍

കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍

കുഞ്ഞിന് ഹ്രസ്വകാല, ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉയര്‍ത്തും. ഇത് ദീര്‍ഘകാലത്തേക്ക് വരെ നിലനില്‍ക്കുന്നു പലപ്പോഴും.

English summary

Is it safe to drink coffee during pregnancy

Is it safe to drink coffee during pregnancy read on to know more about it.
Story first published: Wednesday, October 11, 2017, 17:13 [IST]
X
Desktop Bottom Promotion