Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഗര്‍ഭിണി കാപ്പികുടിച്ചാല്‍ കുഞ്ഞിന് ഭാരക്കുറവ്
എന്തൊക്കെയാണ് ഇത്തരത്തില്‍ കാപ്പി നല്കുന്ന ദോഷവശങ്ങള്‍ എന്ന് നോക്കാം
ഗര്‍ഭകാലത്ത് അമ്മമാരുടെ ഭക്ഷണ ശീലമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ചില ഭക്ഷണങ്ങള്‍ പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. കാപ്പി കുടിക്കുന്നതും പലപ്പോഴും ഇത്തരത്തില്‍ കുഞ്ഞിന് ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.
ഗര്‍ഭകാലത്ത് അമ്മമാര്‍ കാപ്പി കുടിച്ചാല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ കാപ്പി കൊണ്ടുള്ള ആരോഗ്യകരമായ ദോഷങ്ങള്‍ എന്നു നോക്കാം. എന്തൊക്കെയാണ് ആരോഗ്യപരമായ ദോഷങ്ങള്‍ എന്ന് നോക്കാം.

കുഞ്ഞിന്റെ ഭാരം കുറയുന്നു
ദിവസം 100 എംജി വീതം കാഫീന്‍ കഴിക്കുകയാണെങ്കില്‍ കുഞ്ഞിന്റെ ഭാരത്തില്‍ 21 ഗ്രാം മുതല്‍ 28 ഗ്രാം വരെ കുറവുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുലയൂട്ടുമ്പോള്‍ കാപ്പി
പ്രസവ ശേഷം കുഞ്ഞിന് മൂലയൂട്ടുന്നത് അവസാനിപ്പിക്കുന്നത് വരെ കഫീന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. കാരണം കഫീന്‍ ഫലപ്രദമായി ദഹിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുഞ്ഞിന് അസ്വസ്ഥതകള്‍ ഉണ്ടാകും.

ഉറക്കമില്ലായ്മ
ഗര്‍ഭകാലത്ത് കഴിക്കുന്ന കാപ്പി പലപ്പോഴും പ്രസവശേഷമുള്ള ഉറക്കമില്ലായ്മക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ കാപ്പി പ്രസവശേഷവും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

അബോര്ഷന്
ഗര്‍ഭധാരണത്തിന്റെ ആദ്യ കാലയളവില്‍ അമിതമായി കഫീന്‍ കഴിക്കുന്നത് അബോര്‍ഷനിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ കാപ്പിയുടെ അളവ് കുറക്കുന്നതാണ് നല്ലത്.

മൂത്രത്തിന്റെ അളവ്
കഫീന്‍ ഗര്‍ഭിണികളുടെ മൂത്രം ഒഴിക്കുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇത് പലപ്പോഴും ശരീരത്തിന് നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നു.

രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും
കഫീന്‍ അമിതമായാല്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ഉയരും. ഇത് ഗര്‍ഭസ്ഥശിശുവിനും ഗര്‍ഭിണിക്കും അസ്വസ്ഥത ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് ഇത് ഒഴിവാക്കേണ്ടതാണ്.

ഗര്‍ഭകാലം കൂടുതലാക്കുന്നു
കഫീന്‍ അമിതമാകുന്നത് ഗര്‍ഭകാലം പ്രതീക്ഷിക്കുന്നതിലും കൂടുതലാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാഫീന്‍ 100 എംജി വീതം കൂടുമ്പോള്‍ ഗര്‍ഭകാലത്തിന്റെ ദൈര്‍ഘ്യം 5 മണിക്കൂര്‍ വച്ച് കൂടുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങള്‍
കുഞ്ഞിന് ഹ്രസ്വകാല, ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉയര്‍ത്തും. ഇത് ദീര്‍ഘകാലത്തേക്ക് വരെ നിലനില്ക്കുന്നു പലപ്പോഴും.



Click it and Unblock the Notifications
