Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഗര്‍ഭിണികള്‍ ഈ അണുബാധ സൂക്ഷിക്കണം
ഗര്‍ഭിണികള്‍ ഒരിക്കലും അണുബാധയെ അവഗണിക്കുകയോ ചികിത്സ തേടാതിരിക്കുകയോ ചെയ്യരുത്
ഗര്‍ഭകാലത്ത് ചെറിയ ചില കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം. അണുബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന അവസ്ഥയുണ്ടാവുന്നത് പലപ്പോഴും ഗര്‍ഭാവസ്ഥയിലാണ്. അണുബാധ ഉണ്ടായാല്‍ അത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. ഇത് പലപ്പോവും കുഞ്ഞിന് പോലും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്.
രോഗപ്രതിരോധ ശേഷി ഏറ്റവും കുറവുള്ളവരിലാണ് അണുബാധ പെട്ടെന്ന് ബാധിക്കുക. അതുകാണ്ട് തന്നെ ഗര്‍ഭകാലത്ത് ചില അണുബാധകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. എന്തൊക്കെ അണുബാധയാണ് ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ സൂക്ഷിക്കേണ്ടത് എന്ന് നോക്കാം.

ഹെപ്പറ്റൈറ്റിസ് ബി
മനുഷ്യന്റെ കരളിനെ വരെ ബാധിക്കുന്ന മഞ്ഞപ്പിത്തത്തിന്റെ അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ് ബി. ഗര്‍ഭകാലത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്ന ്വസ്ഥയാണ് ഇത്. ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ഇതിന് കാരണം. ലൈംഗിക ബന്ധത്തിലൂടെ ഇത് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഹെപ്പറ്റൈറ്റിസ് സി
ഹെപ്പറ്റൈറ്റിസ് സി ആണ് മറ്റൊരു രോഗാവസ്ഥ. ഇതിന്റെ ആദ്യ ലക്ഷണം ഛര്‍ദ്ദിയും മനംപിരട്ടലും ആയിരിക്കും. എന്നാല്‍ ഇതെല്ലാം ഗര്‍ഭലക്ഷണങ്ങള്‍ എന്ന് കരുതി പലരും അവഗണിക്കുകയാണ് ചെയ്യുന്നത്.

മൂത്രാശയ സംബന്ധമായ അണുബാധ
മൂത്രാശയ സംബന്ധമായ അണുബാധയാണ് മറ്റൊന്ന്. ഇതിനുള്ള സാധ്യത ഗര്‍ഭിണികളില്‍ വളരെ കൂടുതലായിരിക്കും. പ്രത്യേകിച്ച് ദൂരയാത്രക്ക് ഗര്‍ഭകാലത്ത് ശ്രമിക്കുമ്പോള്‍ മൂത്രം പിടിച്ച് നിര്‍ത്തേണ്ട അവസ്ഥ വരും. അതുകൊണ്ട് തന്നെ ഇതിനെ അല്പം ഗൗരവത്തോടെ ശ്രദ്ധിക്കണം.

ലൈംഗിക ബന്ധത്തിലൂടെ പകരുന്നവ
ലൈംഗിക ബന്ധത്തിലൂടെ ഇത്തരത്തില്‍ അസുഖങ്ങള്‍ പകരുന്നു. ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്.

ചിക്കന്‍ പോക്സ്
ചിക്കന്‍ പോക്സ് ആണ് മറ്റൊരു പ്രശ്നം. സ്ത്രീകളിലെ രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ഫലമായാണ് ചിക്കന്‍ പോക്സിന്റെ തുടക്കത്തിന് കാരണം. അതുകൊണ്ട് തന്നെ ചിക്കന്‍ പോക്സിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല.

പരിഹാര മാര്‍ഗ്ഗങ്ങള്‍
ഗര്‍ഭകാലത്തെ അണുബാധയെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കാം. ഇത്തരം അണുബാധകള്‍ ഗര്‍ഭകാലത്ത് വളരെ കൂടുതലായിരിക്കും. ഇതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കുക. അതിനായി ഗര്‍ഭത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ സ്വയം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം.

കൃത്യമായ പരിശോധന
കൃത്യമായ പരിശോധന നടത്താന്‍ ശ്രദ്ധിക്കുക. ഡോക്ടര്‍ പറയുന്ന സമയത്ത് തന്നെ പരിശോധനക്ക് സമയം കണ്ടെത്തണം. അല്ലാത്ത പക്ഷം ഇതുണ്ടാക്കുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും.

പങ്കാളിയുമായുള്ള ബന്ധം
രോഗപ്രതിരോധ ശേഷി വളരെ കുറവുള്ളയാളാണ് നിങ്ങളെങ്കില്‍ പങ്കാളിയുമായി ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്.

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാം
അണുബാധയുടെ ലക്ഷണങ്ങള്‍ ഏതെങ്കിലും രീതിയില്‍ ശ്രദ്ധയില്‍ പെട്ട് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഭക്ഷണത്തില്‍ മാറ്റം വരുത്തുക.



Click it and Unblock the Notifications
