Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ഗര്‍ഭകാലത്തെ ഇന്ത്യന്‍ ഡയറ്റ് ശീലമാക്കാം
ഗര്‍ഭകാല ഇന്ത്യന്‍ ഡയറ്റിനെ കുറിച്ച് നോക്കാ. ഇതെങ്ങനെ തയ്യാറാക്കണം എന്നും
ഗര്‍ഭകാലത്ത് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതല്ലെങ്കില്‍ അത് കുഞ്ഞിനും അമ്മയ്ക്കും പ്രശ്നമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യവും സംരക്ഷിക്കപ്പെടുന്നത് എന്നതാണ് മറ്റൊന്ന്.
എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഇന്ത്യന്‍ ഡയറ്റാണ് ശീലമാക്കേണ്ടത്. ഇതിലൂടെ അമ്മയ്ക്കും കുഞ്ഞിനും വേണ്ട രീതിയിലുള്ള പോഷകങ്ങള്‍ ലഭ്യമാകുന്നു. മാത്രമല്ല കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറ്റവും നല്ലതും ഇതാണ്. ഇന്ത്യന്‍ ഡയറ്റില്‍ അടങ്ങിയിരിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

പാലും പാലുല്‍പ്പന്നങ്ങളും
പാലും പാലുല്‍പ്പന്നങ്ങളും ഗര്‍ഭകാലത്ത് സ്ഥിരമാക്കുക. ഇതിലുള്ള വിറ്റാമിന്‍, കാല്‍സ്യം, വിറ്റാമിന്‍ ബി 12 എന്നിവയെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും
ആവശ്യത്തിന് മാംസ്യവും കൊഴുപ്പും കുഞ്ഞിനും അമ്മയ്ക്കും ലഭിച്ചില്ലെങ്കില്‍ ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിയ്ക്കുന്നു. അതുകൊണ്ട് തന്നെ ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും ധാരാളം ഗര്‍ഭാവസ്ഥയില്‍ കഴിയ്ക്കണം.

പച്ചക്കറികളും പഴങ്ങളും
പച്ചക്കറികളും പഴവര്ഗ്ഗങ്ങളംു കഴിയ്ക്കുന്നത് ശീലമാക്കുക. ഇത് ശരീരഭാരം വര്‍ദ്ധിക്കാതെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് വളരെ ഉത്തമമാണ് ഇത്.

മത്സ്യവും ഇറച്ചിയും
മത്സ്യവും ഇറച്ചിയും കഴിയ്ക്കുന്നതും ശീലമാക്കുക. എന്നാല്‍ ഒന്നിന്റേയും ഉപയോഗം അധികമാകരുത്. ആവശ്യത്തിന് പ്രോട്ടീന്‍ ലഭിയ്ക്കുന്ന സമീകൃതാഹാരം ശീലമാക്കാം.

വെള്ളവും ജ്യൂസും
വെള്ളവും ജ്യൂസും ധാരാളം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. കാരണം നിര്‍ജ്ജലീകരണം സംഭവിയ്ക്കാതെ ശരീരത്തെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണം പലപ്പോഴും കുഞ്ഞിന്റെ വളര്ച്ചയേും പ്രതികൂലമായി ബാധിയ്ക്കും.

കൊഴുപ്പ്
കൊഴുപ്പ് അടങ്ങിയ ഭക്ഷണവും ആവശ്യമായ അളവില്‍ ലഭിയ്ക്കണം. വെജിറ്റബിള്‍ ഓയില്‍ നല്ലതാണ്. അതുപോലെ തന്നെ ആവശ്യത്തിന് നെയ്യും വെണ്ണയും കഴിയ്ക്കണം.

ഡ്രൈഫ്രൂട്സ്
ഡ്രൈഫ്രൂട്സ് ശീലമാക്കാം. ഇത് കുഞ്ഞിന്റെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അമ്മയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

പ്രഭാത ഭക്ഷണത്തനു മുന്‍പ്
ഒരു ഗ്ലാസ്സ് പാല്, അല്ലെങ്കില്‍ ബദാം മില്‍ക്ക്, അല്ലെങ്കില്‍ മില്‍ക്ക് ഷേക്ക് എന്നിവ ശീലമാക്കാം.

പ്രഭാത ഭക്ഷണം
ഒരു ബൗള്‍ പഴങ്ങള്‍. ഉപ്പുമാവ് പച്ചക്കറികള്‍, ഓട്സ് എ്ന്നിവ കഴിയ്ക്കാവുന്നതാണ്.

ഉച്ചഭക്ഷണം
ചപ്പാത്തിയും പരിപ്പും ഒരു പാത്രം നിറയെ പച്ചക്കറികള്‍. ഒരു ബൗള്‍ തൈര്, ലെമണ്‍ റൈസ്, അല്ലെങ്കില്‍ ചോറ്.

അത്താഴത്തിന്
ചോറും ചോറിനോടൊപ്പം പരിപ്പും, ഒരു ഗ്ലാസ്സ് സംഭാരവും ശീലമാക്കാം. ഇതോടൊപ്പം ചിക്കനോ മത്സ്യമോ ശീലമാക്കാം.



Click it and Unblock the Notifications