Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഗര്‍ഭധാരണവും പ്രസവവും പേടിസ്വപ്നമോ?
പ്രസവത്തെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും ചില കാര്യങ്ങള്‍ നോക്കാം
ഗര്‍ഭിണിയാവുക പ്രസവിക്കുക എന്നതെല്ലാം ഏത് സ്ത്രീയുടേയും ആഗ്രഹമാണ്. എന്നാല്‍ പ്രസവവേദനയെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ പലരും ആശങ്കാകുലരാവാറുണ്ട് എന്നതാണ് സത്യം. എന്നാല്‍ കാത്തിരുന്നു കിട്ടിയ അരുമസന്താനത്തെ കാണുമ്പോള്‍ പ്രസവവേദനയൊക്കെ എത്ര നിസ്സാരം എന്ന് അവര്‍ക്ക് തോന്നും.
എന്നാല്‍ പ്രസവത്തെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും പല സംശയവും പല സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാവാറുണ്ട്. ഗര്‍ഭം ധരിയ്ക്കാന്‍ പറ്റിയ പ്രായം, ഗര്‍ഭിണിയുടെ ആരോഗ്യം എന്ന് തുടങ്ങി പല സംശയങ്ങളും ഉണ്ടാവാറുണ്ട്. എന്നാല്‍ ഗര്‍ഭധാരണത്തേയും പ്രസവത്തേയും കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ നോക്കാം.

ഗര്‍ഭധാരണം സംഭവിയ്ക്കുന്നത്
സ്ത്രീ പുരുഷ സംയോഗത്തിലൂടെ യോനിയില്‍ പ്രവേശിക്കുന്ന ബീജത്തിന്റെ ആയുസ്സ് അഞ്ച് ദിവസം വരെയാണ്. അതുകൊണ്ട് തന്നെ അണ്ഡോത്പാദനത്തിന്റെ തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ബന്ധപ്പെട്ടാലും ഗര്‍ഭധാരണം സംഭവിയ്ക്കാം.

ഭ്രൂണം രൂപപ്പെടുകയും ചെയ്യുന്നു.
ബീജം ഗര്ഭപാത്രത്തിനുള്ളിലൂടെ ഫലോപ്പിയന്‍ ട്യൂബില്‍ എത്തുകയും അണ്ഡവുമായി സംഗമിച്ച് ഭ്രൂണം രൂപപ്പെടുകയും ചെയ്യുന്നു.

ശിശുവായി വളരാന്‍ ആരംഭിയ്ക്കുന്നു
പിന്നീട് ഭ്രൂണം അഞ്ചോ ആറോ ദിവസങ്ങള്‍ക്ക് ശേഷം ട്യൂബില്‍ നിന്ന് ഗര്ഭപാത്രത്തിലേക്കെത്തുകയും അവിടെ നിന്ന് ശിശുവായി വളരാന്‍ ആരംഭിയ്ക്കുകയും ചെയ്യുന്നു.

ഗര്‍ഭസ്ഥശിശുവായി
ഈ ഭ്രൂണം പിന്നീട് വളര്‍ന്ന് ഗര്‍ഭസ്ഥശിശുവായി പ്രസവ വേദന തുടങ്ങി ആ ശിശു യോനിയിലൂടെ പുറത്ത് വരുന്നതാണ് പ്രസവം.

പ്രസവത്തിന്റെ കാലാവധി
വിവാഹം കഴിഞ്ഞ് ആദ്യമാസം തന്നെ ഗര്‍ഭിണിയായാല്‍ പ്രസവത്തീയ്യതി വിവാഹത്തിനു മുന്‍പുള്ള ആര്‍ത്തവ തീയ്യതിയായാണ് കണക്കാക്കേണ്ടത്.

ഗര്‍ഭിണിയുടെ പ്രായം
ഗര്‍ഭം ധരിയ്ക്കാന്‍ ഏറ്റവും നല്ല പ്രായം എന്ന് പറയുന്നത് 20-30 വയസ്സിനുള്ളിലാണ്. 30 വയസ്സിനു ശേഷം ഗര്‍ഭിണികളില്‍ ജനിതക തകരാറുള്ള കുട്ടികള്‍ ജനിയ്ക്കാനുള്ള സാധ്യതയുണ്ട്.

ഗര്‍ഭകാലത്ത് ശ്രദ്ധിക്കാന്‍
ഗര്‍ഭധാരണം പ്രസവം എന്നിവ സാധാരണ സംഭവം തന്നെയാണ്. ഗര്‍ഭകാലത്ത് മൂന്ന് മാസങ്ങള്‍ അടങ്ങിയ ഘട്ടങ്ങളായാണ് കണക്കാക്കിയിട്ടുള്ളത്.

ശ്രദ്ധ കൂടുതല്‍ ആദ്യ മാസങ്ങളില്‍
ആദ്യത്തെ മൂന്ന് മാസമാണ് ഒന്നാം ഘട്ടമായി കണക്കാക്കുന്നത്. ഈ മാസങ്ങളിലാണ് കുഞ്ഞിന് അവയവങ്ങള്‍ ഉണ്ടാവുന്നത്. എല്ലാം മാസവും ഡോക്ടറെ കണ്ട് പരിശോധന അത്യാവശ്യമാണ്.



Click it and Unblock the Notifications
