For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ എത്ര വെള്ളം ദിവസവും കുടിക്കണം

സാധാരണ നമ്മള്‍ എട്ട് ഗ്ലാസ്സ് വെള്ളമാണ് കുടിക്കേണ്ടത്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ 10-12 ഗ്ലാസ്സ് വരെ

|

ഗര്‍ഭാവസ്ഥ എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും നമ്മള്‍ വരുത്തുന്ന ചെറിയ അശ്രദ്ധ പോലും വളരെ വലിയ പ്രതിസന്ധിയാണ് ഗര്‍ഭകാലത്ത് ഉണ്ടാക്കുക. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനായി പല വിധത്തിലുള്ള പരിഹാരങ്ങളും നാടന്‍ ഭാഷയില്‍ നിര്‍ദ്ദേശിക്കാറുണ്ട്. വെള്ളം ശരീരത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്.അത് ഗര്‍ഭാവസ്ഥയില്‍ ആണെങ്കില്‍ പ്രത്യേകിച്ച്. കാരണം ഗര്‍ഭിണികളില്‍ ഏതെങ്കിലും തരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു.

എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഗര്‍ഭകാലത്ത് സ്ത്രീകള്‍ വെള്ളം കുടിയില്‍ നല്ലതു പോലെ ശ്രദ്ധിക്കണം. അശ്രദ്ധയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ആരോഗ്യപരവും മാനസികപരവുമായി നിങ്ങളെ തളര്‍ത്തുന്നു. ഗര്‍ഭാവസ്ഥയില്‍ നിങ്ങളടെ ഭക്ഷണശീലത്തിന് മാറ്റം സംഭവിക്കുന്നു. ഇത് പലപ്പോഴും വെള്ളം കൂടുതല്‍ കഴിക്കേണ്ട അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എന്നാല്‍ ഗര്‍ഭിണികള്‍ എത്ര വെള്ളം കുടിക്കണം എന്നത് പലര്‍ക്കും അറിയില്ല.

<strong>എന്തുകൊണ്ട് ഗര്‍ഭധാരണം സാധ്യമാകുന്നില്ല, കാരണമിതാ</strong>എന്തുകൊണ്ട് ഗര്‍ഭധാരണം സാധ്യമാകുന്നില്ല, കാരണമിതാ

സാധാരണ നമ്മള്‍ എട്ട് ഗ്ലാസ്സ് വെള്ളമാണ് കുടിക്കേണ്ടത്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ 10-12 ഗ്ലാസ്സ് വരെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്കും വളരെയധികം സഹായിക്കുന്നു. ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞിന്റെ ആരോഗ്യത്തിനും അമ്മ കഴിക്കുന്ന ഭക്ഷണമാണ് ആവശ്യം. ഇന്നത്തെ കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും ആണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്.

ഇത് കൊണ്ട് തന്നെ പലപ്പോഴും മോഡേണ്‍ ജീവിത രീതിയില്‍ ജീവിക്കുന്നതിലൂടെ അബോര്‍ഷന്റെ നിരക്ക് വര്‍ദ്ധിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതി ഉപേക്ഷിച്ച് ഇനി ആരോഗ്യത്തിന് വളരെയധികം ആരോഗ്യം നല്‍കുന്ന ചില ശീലങ്ങള്‍ ആരംഭിക്കണം. ഇത് പ്രസവസംബന്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കുകയും ചെയ്യുന്നു. വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത ഗര്‍ഭകാലത്ത് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇത്തരത്തില്‍ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം.

പ്രസവം സുഗമമാക്കുന്നു

പ്രസവം സുഗമമാക്കുന്നു

ഗര്‍ഭസ്ഥശിശു വളരുന്ന ഘട്ടങ്ങളില്‍ വെള്ളം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കുഞ്ഞിന്റെ വളര്‍ച്ചക്ക് ന്യൂട്രിയന്‍സും പോഷകങ്ങളും ആവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീനും ന്യൂട്രിയന്‍സും എല്ലാം ഉള്‍പ്പെടത്തുണ്ടെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല ഇതെല്ലാം കൃത്യമായി ശരീരത്തില്‍ എത്താന്‍ വെള്ളത്തിന്റെ സാന്നിധ്യവും വളരെ അത്യാവശ്യമുള്ള ഒന്നാണ്.

 ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്ന വെള്ളം. ഗര്‍ഭിണികള്‍ക്ക് വളരെയധികം പ്രയാസമുള്ള ഒന്നാണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍. ഇതിനെ ഇല്ലാതാക്കാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് വെള്ളം. ദിവസവും 10-12 ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ആരോഗ്യസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പച്ചവെള്ളം.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് പച്ചവെള്ളം. ഗര്‍ഭകാലത്ത് പലപ്പോഴും സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട്തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പച്ചവെള്ളം വളരെയധികം സഹായിക്കുന്നു. ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാനും സഹായിക്കുന്നുണ്ട്.

 ചര്‍മ്മത്തിന് ആരോഗ്യം

ചര്‍മ്മത്തിന് ആരോഗ്യം

ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് പച്ചവെള്ളം. ഇത് ചര്‍മ്മം ഫ്രഷ് ആയും ഹൈഡ്രേറ്റഡ് ആക്കിയും സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മം സോഫ്റ്റ് ആയും കുഞ്ഞിന്റേയും ചര്‍മ്മം വളരെ സോഫ്റ്റ് ആയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടുതല്‍ വെള്ളം കുടിക്കുന്നത് കുഞ്ഞിനും അമ്മക്കും ആരോഗ്യം നല്‍കുന്നു.

കാലും കൈയ്യും തടിക്കുന്നത്

കാലും കൈയ്യും തടിക്കുന്നത്

കൈയ്യും കാലും നീര് വെക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത് ഗര്‍ഭാവസ്ഥയിലും പ്രസവസമയത്തും വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.ഇതിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒന്നാണ് പച്ചവെള്ളം കുടിക്കുന്നത്. ഇത് വയറു വല്ലാതെ ചാടുന്നതും കുറക്കുന്നു. അതുകൊണ്ട് പച്ചവെള്ളത്തിന്റെ ഉപയോഗം വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കൃത്യമായി വെള്ളം കുടിക്കുക

കൃത്യമായി വെള്ളം കുടിക്കുക

കൃത്യമായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ദിവസവും കൃത്യമായി വെള്ളം കുടിക്കുക. 10-12 ഗ്ലാസ്സെന്നാല്‍ പല ഇടവേളകളിലായി അത് കുടിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ വെള്ളം കുടിക്കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കേണ്ട ആവശ്യമില്ല. ഇത് ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന് ആരോഗ്യവും സ്മാര്ട്‌നസ്സും നല്‍കുന്നു.

വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍

വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍

വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സ്വന്തമായി ഒരു കുപ്പിയില്‍ അല്‍പം വെള്ളം എടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വെള്ളം എടുക്കുമ്പോള്‍ അത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. അതിലുപരി വെള്ളം നല്ലതു പോലെ തിളപ്പിച്ച് ചൂടാറിയ ശേഷം മാത്രമേ കുടിക്കാന്‍ പാടുകയുള്ളൂ.

ഭക്ഷണത്തേക്കാള്‍ പ്രാധാന്യം വെള്ളത്തിന്

ഭക്ഷണത്തേക്കാള്‍ പ്രാധാന്യം വെള്ളത്തിന്

ഗര്‍ഭകാലത്ത് ഭക്ഷണത്തില്‍ വീഴ്ച വരുത്താന്‍ പാടില്ല എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. എന്നാല്‍ ഭക്ഷണത്തേക്കാളുപരി വെള്ളത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം. കാരണം ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് കുഞ്ഞിനും അമ്മക്കും വളരെയധികം അപകടമാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ പരമാവധി ഒഴിവാക്കി വിടണം. കാരണം വെള്ളം കൃത്യമായ അളവില്‍ കുടിക്കേണ്ടത് അമ്മക്കെന്ന പോലെ കുഞ്ഞിനും അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

യാത്ര ചെയ്യുമ്പോള്‍

യാത്ര ചെയ്യുമ്പോള്‍

യാത്ര ചെയ്യുമ്പോഴാണ് വെള്ളത്തിന്റെ അപര്യാപ്തത കൂടുതലുള്ളത്. കാരണം യാത്രക്കിടയില്‍ മൂത്രശങ്കയുണ്ടാവുമെന്ന് പേടിച്ച് പലരും വെള്ളം കുടിക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ ഈ സമയം കുഞ്ഞിന്റെ ആരോഗ്യവും ദോഷകരമായി മാറുന്നു. അതുകൊണ്ട് മൂത്രശങ്കയെന്ന് കരുതി വെള്ളം ഒഴിവാക്കിയാല്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ യാത്രക്കിടയിലാണെങ്കില്‍ പോലും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും വെള്ളത്തില്‍ നിന്നുമാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം ലഭിക്കുന്നത്.

ശരീരത്തിന്റെ താപനില

ശരീരത്തിന്റെ താപനില

ഗര്‍ഭകാലത്ത് സ്ത്രീകളുടെ ശരീരത്തിന്റെ താപനിലയില്‍ പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകളും ഉണ്ടാവുന്നു. ഇത് പലരിലും അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വെള്ളം ഇല്ലാത്തതാണ്. അതുകൊണ്ട് തന്നെ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാണ് വെള്ളം കുടി. ധാരാളം വെള്ളം കുടിക്കുക മാത്രമാണ് ഇതിനുള്ള ഏക പരിഹാരം.

English summary

How Much Water Should You Drink During Pregnancy

Pregnancy is one of those periods when you not only need to be very careful about how much intake of water during pregnancy is needed but also need to make sure that you are properly hydrated.
Story first published: Friday, October 20, 2017, 10:20 [IST]
X
Desktop Bottom Promotion