For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈപ്പോതൈറോയിഡ്‌ ഉണ്ടെങ്കിലും ഗർഭിണിയാകാം

|

അയഡിന്റെ കുറവുമൂലം ഇന്ത്യയിൽ ധാരാളം സ്ത്രീകൾ ഇന്ന് ഹൈപ്പോതൈറോയിഡിന്റെ പിടിയിലാണ്.തൈറോയിഡ് ഗ്രന്ഥികൾ കുറച്ചു ഹോർമോൺ പുറപ്പെടുവിക്കുമ്പോൾ ഉപാപചയപ്രക്രീയ മന്ദീഭവിക്കുന്ന അവസ്ഥയാണിത്.ഇന്ത്യയിൽ ധാരാളം സ്ത്രീകൾക്ക് അയഡിന്റെ കുറവ് മൂലം ഇന്ന് ഹൈപ്പോതൈറോയിഡ്‌ ഉണ്ട്.ഇത് ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കുന്നു.ഗർഭം ധരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.അതിനാൽ ഹൈപ്പോതൈറോയിഡ്‌ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുന്നതാണ് ഉചിതം.തൈറോയിഡും ഗർഭവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചുവടെ കൊടുക്കുന്നു.

thyroid 1

ഹൈപ്പോതൈറോയിഡ്‌ എങ്ങനെ ഗർഭധാരണത്തെ ബാധിക്കുന്നു?

കുറഞ്ഞ അളവിലെ തൈറോയിഡ് ഹോർമോൺ അണ്ഡാശയപ്രവർത്തനത്തെ ബാധിക്കുകയും കുറഞ്ഞ അളവിൽ പ്രൊജസ്‌ട്രോൺ ഉണ്ടാക്കുന്നതിനു കാരണമാകുകയും ചെയ്യുന്നു.ഇത് അണ്ഡവിക്ഷേപത്തിനു തടസ്സം സൃഷ്ടിക്കുകയും ഫെർട്ടിലിറ്റിയെ ബാധിക്കുകയും ചെയ്യുന്നു.ഓട്ടോഇമ്മ്യൂൺ അഥവാ പിറ്റ്യൂട്ടറി വൈകല്യങ്ങൾ തുടങ്ങിയവയും സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകാം.

thy roid2

എന്താണ് ചെയ്യേണ്ടത്?

നിങ്ങൾ ഗർഭിണിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഡോക്ടറെ സമീപിക്കുക.നിങ്ങളുടെ രോഗാവസ്ഥയനുസരിച്ചു ഡോക്ടർ മരുന്ന് നിർദ്ദേശിക്കുകയോ ഹോർമോൺ റീപ്ലേസ്മെൻറ് തെറാപ്പി ചെയ്യുകയോ ചെയ്ത് വന്ധത പരിഹരിക്കുന്നു.മരുന്ന് വഴി ഒന്നോ രണ്ടോ മാസം കൊണ്ട് തൈറോയിഡ് ഹോർമോൺ ക്രമീകരിക്കാവുന്നതാണ്.ഒരിക്കൽ മരുന്ന് ആരംഭിച്ചുകഴിഞ്ഞാൽ ലെവൽ പരിശോധിച്ച് സാധാരണനിലയെത്തിയോ എന്ന് ഉറപ്പാക്കാവുന്നതാണ്.ടി എസ് ഹെച് സാധാരണയായാൽ ദമ്പതികൾക്ക് കുഞ്ഞിനായി ശ്രമിക്കാവുന്നതാണ്.

thrr0

ഹൈപ്പോതൈറോയിഡ്‌ എങ്ങനെ ഗർഭാവസ്ഥയെ ബാധിക്കുന്നു?

ചികിത്സിക്കാതെ ഹൈപ്പോതൈറോയിഡ്‌ ഗർഭത്തെ ബാധിക്കും.ഇത് ഗർഭം അലസലിനോ ,മാസം തികയാതെയുള്ള പ്രസവത്തിനോ കാരണമാകും.കുറഞ്ഞ തൈറോയിഡിന്റെ അളവ് ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനെയും ഹൃദയാരോഗ്യത്തെയും സാരമായി ബാധിക്കും.ഇത് മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും.

pregnancy

ഗർഭാവസ്ഥയിൽ എങ്ങനെ ഹൈപ്പോതൈറോയിഡ്‌ ചികിത്സിക്കാം?

നോർമൽ ടി എസ് ഹെച് ലഭിക്കുന്നതിനുള്ള മരുന്നുകൾ ഗർഭാവസ്ഥയിൽ നിർദ്ദേശിക്കാറുണ്ട്.എന്നാലും ടി എസ് ഹെച് അളവ് കൃത്യമായി നിര്ണയിക്കേണ്ടത്‌ അത്യാവശ്യമാണ്.അമിത അളവിലെ തൈറോയിഡ് മരുന്നുകളും ഗർഭാവസ്ഥയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും.ഡോക്ടറുടെ അപ്പോയിൻമെന്റുകൾ മുടക്കരുത്.റിപ്പോർട്ടുകൾ അനുസരിച്ചു കൃത്യമായ അളവിൽ മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്.

English summary

How To Get Pregnant If You Are Suffering From Hypothyroid

How To Get Pregnant If You Are Suffering From Hypothyroid
X
Desktop Bottom Promotion