For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ കുഞ്ഞിന് വെളുപ്പു ലഭിയ്ക്കാന്‍

|

കറുപ്പിന് ഏഴഴകെന്നൊക്കെ വെറുംവാക്കു പറയാമെങ്കിലും വെളുത്ത തൊലിയോട് ഇഷ്ടമേറുന്നവരാണ് ഭൂരിഭാഗവും. ഇതുകൊണ്ടുതന്നെ വയറ്റിലെ കുഞ്ഞിനും നിറം ലഭിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നവരെ കുറ്റം പറയാനുമാകില്ല.

വയറ്റിലെ കുഞ്ഞിന് നിറം ലഭിയ്ക്കാന്‍ സഹായിക്കുന്ന പല വഴികളുണ്ടെന്നു പറയാനാകില്ല, ചില ഭക്ഷണവസ്തുക്കളുണ്ട്, വയറ്റിലെ കുഞ്ഞിനും നിറം നല്‍കാന്‍ സഹായിക്കുന്നവ. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ബദാം

ബദാം

ഗര്‍ഭകാലത്ത് വെള്ളത്തിലിട്ടു ബദാം കുതിര്‍ത്തി കഴിയ്ക്കുന്നത് കുഞ്ഞിന് വെളുപ്പു നിറം നല്‍കുമത്രെ. ബദാം പാല്‍ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്ന വിശ്വാസമാണ് ഇതിനു പിന്നില്‍.

തേങ്ങ

തേങ്ങ

തേങ്ങ കഴിയ്ക്കുന്നത് കുഞ്ഞിന് വെളുപ്പു നിറം നല്‍കുമെന്നും പറയപ്പെടുന്നു.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

പാലില്‍ കുങ്കുമപ്പൂ കലക്കി കുടിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് വെളുപ്പു നല്‍കുമെന്നത് പഴയകാലം മുതലുള്ള ഒരു വിശ്വാസമാണ്.

മുട്ട

മുട്ട

ഗര്‍ഭത്തിന്റെ നാലാം മാസം മുതല്‍ മുട്ട കഴിയ്ക്കുന്നതും ജനിയ്ക്കുന്ന കുഞ്ഞിന് വെളുപ്പു നിറം നല്‍കുമെന്നാണ് പറയുന്നത്.

ഓറഞ്ച്

ഓറഞ്ച്

ഗര്‍ഭകാലത്ത് വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിയ്ക്കുന്നതും കുഞ്ഞിന് വെളുപ്പുനിറം നല്‍കുമെന്നാണ് വിശ്വാസം.

പെരുഞ്ചീരകം

പെരുഞ്ചീരകം

ഗര്‍ഭകാലത്ത് പെരുഞ്ചീരകം കഴിയ്ക്കുന്നതും ഗര്‍ഭസ്ഥശിശുവിന് നിറം നല്‍കുമെന്നു വിശ്വസിയ്ക്കുന്നുപെരുഞ്ചീരകം വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ കുഞ്ഞിന് നിറം മാത്രമല്ല, ഗര്‍ഭകാല ഛര്‍ദിയ്ക്കും പരിഹാരമാണ്.

പാല്‍

പാല്‍

ഗര്‍ഭകാലത്ത് ഗര്‍ഭിണി കഴിയ്‌ക്കേണ്ട ഭക്ഷണങ്ങളില്‍ പാലിന് പ്രധാന സ്ഥാനമുണ്ട്. ഇത് ആരോഗ്യം മാത്രമല്ല, കുഞ്ഞിന് വെളുപ്പുനിറവും നല്‍കുമത്രെ.

നെയ്യ്

നെയ്യ്

ഗര്‍ഭകാലത്ത് നെയ്യ് കഴിച്ചാല്‍ പ്രസവം സുഖകരമാകുമെന്നു വിശ്വാസമുണ്ട്. ഇതുപോലെ ഇത് കുഞ്ഞിന് നിറം നല്‍കുമെന്നും പറയപ്പെടുന്നു.

Read more about: pregnancy baby
English summary

Home Remedies To Get Fair Baby

Home Remedies To Get Fair Baby, read more to know about
X
Desktop Bottom Promotion