For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് അരിയാഹാരം നല്ലതോ?

ഗര്‍ഭിണികള്‍ അരിയാഹാരം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍

|

ഗര്‍ഭിണികള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അവരുടെ ഭക്ഷണ കാര്യം തന്നെയാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുക. കഴിക്കുന്ന ഓരോ ഭക്ഷണത്തിലും അതുണ്ടാക്കുന്ന ഗുണവും ദോഷവും എന്താണെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം.

<strong>ഇരട്ടക്കുട്ടികളാണ് ഗര്‍ഭത്തിലെങ്കില്‍ ആദ്യസൂചന ഇതാ</strong>ഇരട്ടക്കുട്ടികളാണ് ഗര്‍ഭത്തിലെങ്കില്‍ ആദ്യസൂചന ഇതാ

അരിഭക്ഷണം ഒഴിവാക്കി ഒരു ജീവിതം നമുക്കില്ല. എന്നാല്‍ അരിയാഹാരം കഴിക്കുന്നതിലൂടെ അത് ഗര്‍ഭിണികള്‍ക്ക് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുന്നത് എന്ന കാര്യം നമ്മള്‍ അറിഞ്ഞിരിക്കണം. അരിയാഹാരം കഴിക്കുമ്പോഴും ഗുണവും ദോഷവും ധാരാളം ഉണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

 ഊര്‍ജ്ജം നല്‍കുന്നു

ഊര്‍ജ്ജം നല്‍കുന്നു

ഗര്‍ഭകാലത്ത് തളര്‍ച്ചയും ക്ഷീണവും വളരെ കൂടുതലാണ്. എന്നാല്‍ അരിയാഹാരം കഴിക്കുമ്പോള്‍ അതിലുള്ള കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്നു.

എല്ലുകള്‍ക്ക് ആരോഗ്യം

എല്ലുകള്‍ക്ക് ആരോഗ്യം

എല്ലുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്ന കാര്യത്തിലും അരി മികച്ചതാണ്. ഇതിലുള്ള വിറ്റാമിന്‍ ഡി, റൈബോഫ്‌ളാബിന്‍, കാല്‍സ്യം, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ എല്ലിന് ബലവും ആരോഗ്യവും നല്‍കുന്നു.

മലബന്ധം തടയുന്നു

മലബന്ധം തടയുന്നു

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉത്തമമാണ് അരിയാഹാരം. ഗര്‍ഭകാലത്ത് മലബന്ധത്തിന്റെ പ്രശ്‌നം മിക്ക സ്ത്രീകളും അനുഭവിക്കുന്നതാണ്.

 രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ് അരി. അരിയാഹാരം കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കുന്നു.

 മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധയാണ് മറ്റൊരു പ്രശ്‌നം. ഇതിനെ ഇല്ലാതാക്കാനും അരിയാഹാരം ധാരാളം കഴിക്കുക. പ്രസവാനന്തരവും അരിയാഹാരം ഉപേക്ഷിക്കേണ്ട ആവശ്യമില്ല.

 ബുദ്ധിവികാസത്തിന്

ബുദ്ധിവികാസത്തിന്

ബുദ്ധിവികാസത്തിന് ഏറ്റവും ഫലപ്രദമായ ഒന്നാണ് അരിയാഹാരം. ബ്രൗണ്‍ റൈസ് ആണ് ഏറ്റവും ഫലപ്രദമായിട്ടുള്ളത്. ഇത് ആരോഗ്യത്തിനും ബുദ്ധിക്ക് ഉണര്‍വ്വ് നല്‍കാനും സഹായിക്കുന്നു.

 രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് അരിയാഹാരം. ഇത് എല്ലാ തരത്തിലുള്ള അണുബാധയേയും ഇല്ലാതാക്കുന്നു.

English summary

Health Benefits Of Eating Rice During Pregnancy

Let’s have a look at benefits and side-effects of consuming rice during pregnancy
Story first published: Saturday, July 29, 2017, 13:29 [IST]
X
Desktop Bottom Promotion