Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഇരട്ടക്കുട്ടി സാധ്യത ഉറപ്പാക്കും മാര്‍ഗ്ഗങ്ങള്‍
ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്
ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നത് അച്ഛനും അമ്മയ്ക്കും ഐശ്വര്യവും ഭാഗ്യവും കൊണ്ട് വരും എന്നാണ് വിശ്വാസം. എന്നാല്‍ അതിലെല്ലാമുപരി ആദ്യപ്രസവത്തില്‍ തന്നെ ഇരട്ടക്കുട്ടികള്‍ ആണെങ്കില്‍ പിന്നെ പ്രസവവേദനയെക്കുറിച്ച് ചിന്തിയ്ക്കണ്ട എന്നതാണ് സത്യം. എന്നാല്‍ എപ്പോഴും ആഗ്രഹങ്ങള്‍ സഫലീകരിക്കണം എന്നില്ലല്ലോ. പക്ഷേ ഇരട്ടക്കുട്ടികള്‍ ഉണ്ടാവാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.
ഇരട്ടക്കുട്ടികളുണ്ടാവാനുള്ള സാധ്യത 70% വരെ വര്‍ദ്ധിപ്പിക്കും ഈ മാര്‍ഗ്ഗങ്ങള്‍. പലപ്പോഴും പത്തില്‍ ഒരാള്ക്കൊക്കെയായിരിക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാവുക. എന്നാല്‍ ഇനി ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഈ ഘടകങ്ങള്‍ സഹായിക്കും. വയറ്റിലുള്ളത് ഇരട്ടക്കുട്ടികളാവാന്‍ ചിലത്

ഫോളിക് ആസിഡ് മരുന്നുകള്‍
ഫോളിക് ആസിഡ് ധാരാളം അടങ്ങിയ മരുന്നുകളും ഭക്ഷണങ്ങലും കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികള്‍ എന്ന നിങ്ങളുടെ സ്വപ്നം പൂവണിയാന്‍ കാരണമാകും. ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ലൈംഗിക ബന്ധത്തില്‍ ശ്രദ്ധിക്കാന്‍
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആര്ത്തവസമയത്തോടടുത്തുള്ള സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടണം. ഇത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വളരെ വര്‍ദ്ധിപ്പിക്കും.

ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കാം. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ കുറച്ചാല്‍ ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പാലും പാലുല്‍പ്പന്നങ്ങളും
പാലും പാലുല്‍പ്പന്നങ്ങളും ആണ് മറ്റൊന്ന്. ഇവയില്‍ ധാരാളം മിനറല്‍സും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്നതാണ്. അതിലുപരി ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

ഐവിഎഫ് ചികിത്സ
ഐവിഎഫ് ചികിത്സ എടുക്കുന്നവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാര്‍ക്ക് ഇരട്ടക്കുട്ടികള്‍ ആയിരിക്കും മിക്കവാറും.

ഉയരവും ആരോഗ്യവും
ഉയരവും ആരോഗ്യവുമാണ് മറ്റൊരു ഘടകം. ഉയരം കൂടിയ സ്ത്രീകളില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഉയരത്തിനനുസരിച്ച് ആരോഗ്യമില്ലെങ്കില്‍ അത് പ്രശ്നം സൃഷ്ടിയ്ക്കുന്നു.

അമ്മയുടെ പാരമ്പര്യം
അച്ഛനേക്കാള്‍ അമ്മയുടെ പാരമ്പര്യമാണ് ഇതിന്റെ ആധാരം. അമ്മയുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ ഇത്തരം സാധ്യതകളെ തള്ളിക്കളയാനാവില്ല.

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍
കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിയ്ക്കുന്നവരിലും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇരട്ടക്കുട്ടികള്‍ എന്ന ആഗ്രഹമുള്ളവര്‍ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിച്ച് തുടങ്ങാം.

താമസിയ്ക്കുന്ന സ്ഥലം
താമസിയ്ക്കുന്ന സ്ഥലും ഗര്‍ഭധാരണ സാധ്യതയും തമ്മില്‍ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ആഫ്രിക്കയില്‍ സ്ത്രീകള്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതും ഇത് കൊണ്ട് തന്നെയാണ്.

മുലയൂട്ടുന്നത്
ഒരു കുട്ടിയുണ്ടെങ്കില്‍ ആ കുട്ടിയ്ക്ക് മുലയൂട്ടുന്നതും ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഗൈനക്കോളജിസ്റ്റിനെ കാണുന്നത്
ഇരട്ടക്കുട്ടികള്‍ വേണമെന്നുള്ളവര്‍ കൃത്യമായി ഡോക്ടറെ കണ്ട് ഉപദേശം സ്വീകരിയ്ക്കുന്നത് നല്ലതായിരിക്കും. ഡോക്ടറുടെ ഉപദേശ പ്രകാരം ചെയ്യുന്ന കാര്യങ്ങള്‍ക്ക് സാധ്യത കൂടുതലായിരിക്കും.

കടല്‍ വിഭവങ്ങള്‍
കടല്‍ വിഭവങ്ങള്‍ ധാരാളം കഴിയ്ക്കുന്നതും ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി സിങ്ക് അടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കാം. പ്രത്യേകിച്ച് പുരുഷന്മാര്. ഇത് ഇരട്ടക്കുട്ടികളെന്ന സാധ്യത വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
