For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിന് പ്രതിസന്ധി, കാരണം ഇതാ

ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിയ്ക്കുന്ന ചില കാരണങ്ങള്‍ ഉണ്ട്. അവ കണ്ടെത്തി ഇല്ലാതാക്കുകയാണ് ആദ്യം

|

ഗര്‍ഭധാരണ സാധ്യത വളരെയധികം കുറയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഗര്‍ഭധാരണം നടക്കണമെന്ന് ആഗ്രഹിച്ചാലും നടക്കാത്ത അവസ്ഥയാണ് വന്ധ്യത. പുരുഷന്‍മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്കുള്ള സാധ്യത കൂടി വരുന്ന ഒരു കാലഘട്ടമാണ് ഇപ്പോഴുള്ളത്. പല കാരണങ്ങള്‍ കൊണ്ടും ഗര്‍ഭധാരണം നടക്കാതിരിയ്ക്കും. കുഞ്ഞിന് നല്ല നിറം വേണോ, എങ്കില്‍ വഴികളിതാ

വന്ധ്യതയല്ലാതെ തന്നെ ഗര്‍ഭധാരണം തടയുന്ന നിരവധി കാരണങ്ങള്‍ ഉണ്ട്. അത്തരം കാരണങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ ജീവിതത്തില്‍ പിന്നീട് ദു:ഖിക്കേണ്ടി വരില്ല. ജീവിത സാഹചര്യങ്ങളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. എന്തൊക്കെ കാരണങ്ങളാണ് ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നതെന്ന് നോക്കാം.

 പ്രായം

പ്രായം

പ്രായമാകുന്തോറും ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെയധികം കുറയുന്ന ്‌വസ്ഥയാണ് ഉള്ളത്. 30 വയസ്സിനുള്ളില്‍ ആദ്യ ഗര്‍ഭധാരണം നടന്നിരിക്കണം. പ്രത്യുത്പാദന ശേഷി വളരെയധികം കുറയുന്ന അവസ്ഥയാണ് പലപ്പോഴും സ്ത്രീകളില്‍ 30 വയസ്സിനു ശേഷം ഉണ്ടാവുന്നത്.

ജീവിത ശൈലിയിലെ മാറ്റം

ജീവിത ശൈലിയിലെ മാറ്റം

ജീവിതശൈലിയിലും ഭക്ഷണരീതിയിലും എല്ലാം വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടുരിയ്ക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. മാനസിക സമ്മര്‍ദ്ദം, ഭക്ഷണത്തിലെ മാറ്റം എന്നിവയിലെല്ലാം ഉണ്ടാക്കുന്ന മാറ്റം ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്ന ഒന്നാണ്.

 ലൈംഗിക ബന്ധത്തിന്റെ അഭാവം

ലൈംഗിക ബന്ധത്തിന്റെ അഭാവം

ലൈംഗിക ബന്ധത്തിലുണ്ടാവുന്ന അഭാവമാണ് മറ്റൊന്ന്. സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ഗര്‍ഭധാരണം സുഗമമായി നടക്കുന്നു.

മാനസികമായ അടുപ്പം

മാനസികമായ അടുപ്പം

ദമ്പതികള്‍ തമ്മിലുണ്ടാകുന്ന മാനസിക അടുപ്പം ഇന്നത്തെ കാലത്ത് വളരെ കുറഞ്ഞ തോതിലാണ് കാണപ്പെടുന്നത്. അധിക ജോലിയും, മാനസിക സമ്മര്‍ദ്ദവും എല്ലാം പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഗര്‍ഭധാരണശേഷിയെപ്പോലും ബാധിയ്ക്കുന്നു.

ശരീരത്തേയും മനസ്സിനേയും സ്‌നേഹിക്കുക

ശരീരത്തേയും മനസ്സിനേയും സ്‌നേഹിക്കുക

ശരീരത്തേയും മനസ്സിനേയും സ്‌നേഹിക്കാന്‍ പഠിയ്ക്കുക. എത്രയൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും മാനസികമായി അതിനെ മോശമെന്ന് കരുതാതെ സ്‌നേഹിക്കാന്‍ പഠിയ്ക്കുക.

English summary

Factors Can Affect Your Chances Of Getting Pregnant

In spite of your efforts, your pregnancy could be delayed due to certain factors.
Story first published: Friday, June 2, 2017, 15:39 [IST]
X
Desktop Bottom Promotion