For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വ്യായാമങ്ങള്‍ ഗര്‍ഭമലസാന്‍ കാരണം

വ്യായാമം ചെയ്യുമ്പോള്‍ അതില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അബോര്‍ഷന് കാരണമാകുന്നു

|

ഗര്‍ഭകാലം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ട കാലമാണ്. ജീവിതത്തിലേക്ക് കടന്നുവരുന്ന അതിഥിയെ സ്വീകരിക്കാന്‍ സജ്ജമാകണമെന്ന് അര്‍ത്ഥം. ഒരു ഗര്‍ഭിണി അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും മോശം അനുഭവമാണ് ഗര്‍ഭമലസല്‍. ജീവിതത്തിലെ നിറങ്ങള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നാം. ആദ്യ മാസങ്ങളിലോ അവസാന മാസങ്ങളിലോ ഗര്‍ഭം അലസാം.

പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാവുന്നതാണ്. കാരണം എന്തുതന്നെയായാലും അമ്മയ്ക്കും കുടുംബത്തിനും ആ ഞെട്ടലില്‍ നിന്ന് പെട്ടെന്ന് മോചനം നേടാന്‍ കഴിയില്ല. പ്രത്യേകിച്ച് അമ്മയ്ക്ക്. തന്റെ കുഞ്ഞ് നഷ്ടപ്പെട്ടെന്ന ചിന്ത അവരെ അലട്ടിക്കൊണ്ടിരിക്കും.

ഗര്‍ഭം അലസുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളില്‍ ഏറ്റവും പ്രധാനമാണ്. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് മൂലം ഗര്‍ഭം അലസുമോ? ഒറ്റയ്ക്ക് കളിക്കാന്‍ കഴിയുന്നതോ മറ്റുള്ളവരെ തട്ടുകയോ മുട്ടുകയോ ചെയ്യാത്തതോ ആയ കായിക വിനോദങ്ങളില്‍ ഗര്‍ഭിണികള്‍ ഏര്‍പ്പെടുന്നത് കൊണ്ട് ഒരു ദോഷവുമില്ല. ടീമുകളായി കളിക്കുന്ന കായിക ഇനങ്ങള്‍ ഗര്‍ഭമലസലിന് കാരണമാകുമോ എന്ന ചോദ്യം ഇവിടെ ഉയരാം.

ഗര്‍ഭിണികള്‍ പച്ചപപ്പായ കഴിച്ചാല്‍ഗര്‍ഭിണികള്‍ പച്ചപപ്പായ കഴിച്ചാല്‍

ഇത്തരം കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഗര്‍ഭം അലസാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ഗര്‍ഭിണികള്‍ ഇത്തരം കായിക വിനോദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക. ഗര്‍ഭിണികള്‍ക്ക് ഏര്‍പ്പെടാവുന്ന കായിക വിനോദങ്ങളെ കുറിച്ചും അവയുടെ ഗുണദോഷങ്ങളെ കുറിച്ചും കൂടുതല്‍ പരിചയപ്പെടാം.

നീന്തല്‍

നീന്തല്‍

ഗര്‍ഭിണികള്‍ക്ക് നീന്തലില്‍ ഏര്‍പ്പെടാവുന്നതാണ്. ഗര്‍ഭകാലം മുഴുവന്‍ സുരക്ഷിതമായി ഏര്‍പ്പെടാവുന്ന ഒരു കായിക വിനോദമാണ് നീന്തല്‍. എന്നാല്‍ ശ്വാസം മുട്ടല്‍ ഉണ്ടാകാന്‍ അനുവദിക്കരുത്. ദീര്‍ഘനേരം നീന്താതിരിക്കാനും ശ്രദ്ധിക്കുക.

ഔട്ട്‌ഡോര്‍ ഗെയിമുകള്‍

ഔട്ട്‌ഡോര്‍ ഗെയിമുകള്‍

ഗര്‍ഭിണികള്‍ക്ക് ഔട്ട്‌ഡോര്‍ ഗെയിമുകളില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ശരീരത്തിന് അമിതമായ ആയാസം കൊടുക്കരുത്. കളികളില്‍ ഏര്‍പ്പെടുന്നത് കൊണ്ട് ഗര്‍ഭമലസില്ല എന്ന് കായികപ്രേമികള്‍ ആണയിടും.

ജോഗിംഗ്

ജോഗിംഗ്

വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ജോഗിംഗ് ഗര്‍ഭിണികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മിതമായ രീതിയില്‍ ഇത് ചെയ്യുന്നത് മൂലം നിങ്ങളുടെ പൊന്നോമനയ്ക്ക് ഒരു കുഴപ്പവുമുണ്ടാകില്ല.

ടെന്നീസ്& ബാഡ്മിന്റന്‍

ടെന്നീസ്& ബാഡ്മിന്റന്‍

വലിയ അധ്വാനമില്ലാതെ ടെന്നീസ്, ബാഡ്മിന്റന്‍ എന്നിവ ഗര്‍ഭിണികള്‍ക്ക് കളിക്കാവുന്നതാണ്. ഇത്തരം കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ഗര്‍ഭിണികള്‍ ഗര്‍ഭമലസുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും വേണ്ട

കോണ്‍ടാക്ട് സ്‌പോര്‍ട്‌സ്

കോണ്‍ടാക്ട് സ്‌പോര്‍ട്‌സ്

മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരുന്ന കായിക വിനോദങ്ങളില്‍ നിന്ന് ഗര്‍ഭിണികള്‍ വിട്ടുനില്‍ക്കണം. അതുകൊണ്ട് ഗര്‍ഭിണികള്‍ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍ തുടങ്ങിയ കളികള്‍ക്ക് താത്ക്കാലിക വിരാമമിടുക.

ലിഫ്റ്റിംഗ സ്‌ട്രെയ്‌നിംഗ്

ലിഫ്റ്റിംഗ സ്‌ട്രെയ്‌നിംഗ്

ഭാരം ഉയര്‍ത്തല്‍ പോലുള്ള വിനോദങ്ങളും ഗര്‍ഭിണികള്‍ക്ക് ഗുണകരമല്ല. ഇത്തരം കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭം അലസുന്നതിന് കാരണമാകാം. വലിയ തോതില്‍ അധ്വാനിച്ച് ഭാരമേറിയ വസ്തുക്കള്‍ ഉയര്‍ത്തുകയാണെങ്കില്‍ പ്രത്യേകിച്ച്.

സാഹസിക വിനോദങ്ങള്‍

സാഹസിക വിനോദങ്ങള്‍

സാഹസിക വിനോദങ്ങളായ വാട്ടര്‍ സ്‌കീയിംഗ്, പാരാച്യൂട്ടിംഗ്, സ്‌ക്യൂബാ ഡൈവിംഗ്, ആയോധനകലകള്‍ എന്നിവയില്‍ നിന്ന് ഗര്‍ഭിണികള്‍ വിട്ടുനില്‍ക്കണം. ഇവ ഗര്‍ഭച്ഛിദ്രത്തിന് കാരണമാകാന്‍ സാധ്യതയുണ്ട്.

ഓടുന്നത്

ഓടുന്നത്

ഓടുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ പലപ്പോഴും ഓടുമ്പോള്‍ അത് ഗര്‍ഭത്തിന്റെ ആരോഗ്യത്തിനും കൂടി നല്ലതാണ് എന്നെങ്കില്‍ മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അത്യാവശ്യമായി ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.

അമിത ഭാരം

അമിത ഭാരം

അമിത ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുകയോ അവ തള്ളുകയോ ചെയ്യരുത്. ഇതും കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നമുള്ള ഘട്ടങ്ങള്‍ മുന്‍കൂട്ടി കണ്ട് വേണം കാര്യങ്ങള്‍ ചെയ്യാന്‍.

റിസ്‌കെടുക്കാന്‍

റിസ്‌കെടുക്കാന്‍

സ്വന്തം കുഞ്ഞിന്റെ കാര്യത്തില്‍ റിസ്‌കെടുക്കാന്‍ ആരും തയ്യാറാകില്ല. അതിനാല്‍ ശരീരം അനുവദിക്കുമെങ്കില്‍ മാത്രം ഗര്‍ഭിണികള്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുക. അല്ലെങ്കില്‍ അതുണ്ടാക്കുന്ന നഷ്ടം വളരെ വലുതായിരിക്കും.

English summary

Exercise can increase risk of miscarriage

Pregnancy is a time when one must make a lot of changes in life, as we prepare for a new member to join our family. Miscarriage is the worst experience any pregnant woman can face. You suddenly feel ripped out of this life, which will appear grey and lifeless.
Story first published: Tuesday, November 7, 2017, 12:18 [IST]
X
Desktop Bottom Promotion