For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജാരോഗ്യത്തിന് ഒരു തക്കാളി ദിവസവും

തക്കാളിയില്‍ അടങ്ങിയിട്ടുള്ള ലിക്കോപ്പൈന്‍ പുരുഷന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

|

പച്ചക്കറികളെല്ലാം ആരോഗ്യം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇതില്‍ തന്നെ കാരറ്റ,് തക്കാളി, ബീറ്റ്‌റൂട്ട് തുടങ്ങിയവയെല്ലാ സൂപ്പര്‍ഫുഡുകളും ആണ്. സ്ത്രീകള്‍ക്ക് ചില ഭക്ഷണങ്ങള്‍ പുരുഷന്‍മാര്‍ക്ക് ചില ഭക്ഷണങ്ങള്‍ എന്നിങ്ങനെയുണ്ട്. കാരണം പുരുഷന്റേയും സ്ത്രീയുടേയും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികളോ, ലക്ഷണങ്ങള്‍ ഇതാ...

തക്കാളി ഇത്തരത്തില്‍ പുരുഷന്‍ നിര്‍ബന്ധമായും കഴിയ്‌ക്കേണ്ട പച്ചക്കറികളില്‍ ഒന്നാണ്. തക്കാളി പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്ങനെയെന്ന് നോക്കാം. ഗര്‍ഭാവസ്ഥയില്‍ ഈന്തപ്പഴം കഴിച്ചാല്‍

 തക്കാളിയിലെ ലിക്കോപ്പൈന്‍

തക്കാളിയിലെ ലിക്കോപ്പൈന്‍

തക്കാളിയിലെ ലിക്കോപ്പൈന്‍ ആണ് പുരുഷനെ സഹായിക്കുന്നത്. ലിക്കോപ്പൈന്‍ എന്ന ആന്റി ഓക്‌സിഡന്റാണ് പുരുഷനില്‍ ബീജത്തിന്‌റെ എണ്ണവും ഗുണവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്.

70% സഹായിക്കുന്നു

70% സഹായിക്കുന്നു

വന്ധ്യത ഇന്നത്തെ കാലത്ത് ഏറ്റവും പ്രശ്‌നമായി മാറിക്കൊണ്ടിരിയ്ക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ വന്ധ്യതയെ വെറും തക്കാളിയിലിലൂടെ തന്നെ 70%ത്തോളം ഇല്ലാതാക്കാന്‍ കഴിയും.

 ഡി എന്‍ എ പ്രശ്‌നങ്ങള്‍

ഡി എന്‍ എ പ്രശ്‌നങ്ങള്‍

തക്കാളിയിലെ ലിക്കോപ്പൈന്‍ ഡി എന്‍ എ പ്രശ്‌നങ്ങളെയും അതിജീവിയ്ക്കുന്നു. ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളേയും പാരമ്പര്യമായുണ്ടാകുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

രണ്ട് വിഭാഗങ്ങളായി പരീക്ഷണം

രണ്ട് വിഭാഗങ്ങളായി പരീക്ഷണം

രണ്ട് വിഭാഗങ്ങളിലായാണ് പരീക്ഷണം നടത്തിയത്. ഒരു വിഭാഗത്തിന് തക്കാളിയുടെ ലിക്കോപ്പൈന്‍ അടങ്ങിയ സപ്ലിമെന്റുകള്‍ നല്‍കിയും മറ്റൊരു വിഭാഗത്തിന് മരുന്നെന്ന പേരില്‍ നല്‍കുന്ന ഔഷധം നല്‍കിയുമാണ് പരീക്ഷണം നടത്തിയത്.

 മാസങ്ങള്‍ക്ക് ശേഷം

മാസങ്ങള്‍ക്ക് ശേഷം

മാസങ്ങള്‍ക്ക് ശേഷം ബീജം ശേഖരിച്ച് നടത്തിയ പരീക്ഷണത്തില്‍ ആണ് ലിക്കോപ്പൈന്‍ നല്‍കിയ പുരുഷന്റെ ബീജത്തിന് ഗുണവും ആരോഗ്യവും വര്‍ദ്ധിച്ചു എന്ന് കണ്ടെത്തിയത്.

English summary

do tomatoes affect sperm quality

Researchers are trying to find out whether lycopene can enhance the sperm quality and sperm count as well. If there is a link between tomatoes and sperm read on to know more about it.
X
Desktop Bottom Promotion