Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ഗര്‍ഭിണികള്‍ മൂത്രശങ്ക അവഗണിക്കരുത്, കിഡ്നി?
കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ അണുബാധ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് പല തരത്തിലാണ് പ്രതിസന്ധികള്‍
ഗര്‍ഭകാലത്ത് ആരോഗ്യത്തില്‍ ഉണ്ടാവുന്ന ഓരോ മാറ്റവും പല തരത്തിലാണ് ഗര്‍ഭിണികളെ ബാധിക്കുന്നത്. ഗര്‍ഭകാലത്തെ ചെറിയ അണുബാധ പോലും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഗര്‍ഭകാലത്ത് മൂത്രമൊഴിക്കുന്നതിന്റെ അളവ് വളരെ കൂടുതലായിരിക്കും. എന്നാല്‍ പലരും പല സന്ദര്‍ഭങ്ങളിലും മൂത്രം പിടിച്ച് വെക്കാന്‍ നിര്‍ബന്ധിതരാവുന്നു.
അതുകൊണ്ട് തന്നെ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗര്‍ഭകാലത്ത് കിഡ്നിയെ പ്രശ്നത്തിലാക്കുന്ന ഘടകങ്ങള്‍ എന്ന് നോക്കാം. ഗര്‍ഭിണികളില്‍ കിഡ്നി ഇന്ഫെക്ഷന് ഉണ്ടോ എന്നറിയാനുള്ള ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്. എന്തൊക്കെയാണവ എന്ന് നോക്കാം.

തലവേദന
സ്ഥിരമായ തലവേദനയാണ് പ്രധാന പ്രശ്നം. തലവേദന ഗര്‍ഭകാലത്ത് തുടര്‍ച്ചയായി നില്ക്കുന്നുണ്ടെങ്കില് അത് കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ട് എന്നതിന്റെ സൂചനയാണ്. എന്നാല്‍ എല്ലാ തലവേദനകളും ഇതിന്റെ ലക്ഷണമാകണം എന്നില്ല.

ശോധന ഇല്ലാതിരിക്കല്‍
ശോധന കുറവുള്ള അവസ്ഥ നിങ്ങളിലുണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭകാലത്ത് ഭക്ഷണം കൂടുതല്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിനു വേണ്ടിയാണ് ഇത്. അതുപോലെ തന്നെയാണ് ശോധനയുണ്ടാവേണ്ടതും. എന്നാല്‍ ശോധന കുറവാണെങ്കില്‍ അത് ചിലപ്പോള്‍ അണുബാധ കിഡ്നിയെ ബാധിച്ചിരിക്കാം എന്നതിന്റെ ലക്ഷണങ്ങളാണ്.

വയറുവേദന
ഗര്‍ഭത്തിന്റെ പതിനാറാം ആഴ്ചകള്‍ക്ക് ശേഷം അതികഠിനമായ വയറു വേദന സ്ഥിരമായി അനുഭവപ്പെടുകയാണെങ്കില്‍ അത് അല്പം ഗൗരവത്തോടെ എടുക്കേണ്ട സംഗതിയാണ്. കാരണം ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഉടന്‍ തന്നെ സമയം കളയാതെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം.

പനിയും ശരീര താപനിലയും
പനിയും ശരീരത്തിന്റെ താപനിലയും പെട്ടെന്ന് വര്‍ദ്ധിക്കുന്ന അവസ്ഥയാണ് നിങ്ങള്‍ക്കെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. മുന്‍കൂട്ടി യാതൊരു ലക്ഷണവും കാണിക്കാതെയുള്ള പനിയാണെങ്കില്‍ അത് ഏതെങ്കിലും തരത്തിലുള്ള അണുബാധ ശരീരത്തില്‍ ഉണ്ട് എന്നതിന്റെ സൂചനയാണ്.

മൂത്രത്തില്‍ കുമിളകള്‍
മൂത്രത്തില്‍ കുമിളകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ ഒരിക്കലും ഡോക്ടറെ കാണാന്‍ മടിക്കരുത്. ഇത് ഏതൊക്കെ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുക എന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ കിഡ്നി സംബന്ധമായ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ ലക്ഷണങ്ങളില്‍ മുന്നിലാണ് ഇത്.

ഛര്‍ദ്ദി
ഛര്‍ദ്ദി ഗര്‍ഭാവസ്ഥയില്‍ സാധാരണയുള്ള ഒരു കാര്യമാണ്. എന്നാല്‍ പലപ്പോഴും ഛര്‍ദ്ദി കൂടുതലാവുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. കിഡ്നിയില്‍ അണുബാധ ഏറ്റിട്ടുണ്ട് എ്ന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.

ചികിത്സിക്കാതിരുന്നാല്‍
മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാമുണ്ടായിട്ടും ചികിത്സിക്കാതിരുന്നാല്‍ അത് വീണ്ടും അപകടകരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുക. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു.

കിഡ്നി നശിക്കുന്നു
കിഡ്നി സംബന്ധമായ പ്രശ്നമാണ് എന്നറിഞ്ഞിട്ടും അതിനെ ചികിത്സിക്കാതിരുന്നാല്‍ കിഡ്നി പ്രവര്‍ത്തനരഹിതമാവാന്‍ ഇത് കാരണമാകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇതിന്റെ ഫലമായി ഉണ്ടാവുന്നു.

രക്തം വിഷമായി മാറുന്നു
കിഡ്നിക്ക് രക്തത്തിനെ ശുദ്ധീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതോടെ രക്തത്തില്‍ കൂടുതല്‍ ടോക്സിന് രൂപപ്പെടുന്നു. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നു.

മാസം തികയാതെയുള്ള പ്രസവം
പലപ്പോഴും കിഡ്നി സംബന്ധമായി പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് മാസം തികയാതെ അനാരോഗ്യകരമായ കുഞ്ഞിനെ പ്രസവിക്കാന്‍ കാരണമാകുന്നു. കുഞ്ഞിന് തൂക്കം കുറയാനും മറ്റും ഇത് പലപ്പോഴും കാരണമാകുന്നു.

അബോര്ഷന് സാധ്യത
അബോര്ഷന് സാധ്യതയും തള്ളിക്കളയാനാവില്ല. കിഡ്നി ഇന്ഫെക്ഷന് അബോര്ഷന് കാരണമാകുന്നു എന്ന കാര്യത്തില്‍ സംശയമില്ല.



Click it and Unblock the Notifications