For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയന്‍ സമയത്ത് കുഞ്ഞിനുള്ള അപകടം

തീരെ നിവൃത്തിയില്ലാത്ത ഘട്ടങ്ങളില്‍ മാത്രം സിസേറിയന്‍ എന്ന രീതി സ്വീകരിച്ചാല്‍ മതി

|

പ്രസവം സങ്കീര്‍ണമാണെന്ന് പറയുന്നത് പലപ്പോഴും സിസേറിയന്‍ സമയത്താണ്. കാരണം സാധാരണ പ്രസവത്തില്‍ കുഞ്ഞിന്റെ ആരോഗ്യവും അമ്മയുടെ ആരോഗ്യവും വളരെയധികം സുരക്ഷിതമാണ് എന്നാണ് പൊതുവേ ഉള്ള വിശ്വാസം. അതുകൊണ്ട് തന്നെയാണ് തീരെ നിവൃത്തിയില്ലാത്ത ഘട്ടങ്ങളില്‍ മാത്രം സിസേറിയന്‍ എന്ന രീതി സ്വീകരിച്ചാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നതും. എന്നാല്‍ പ്രസവ വേദന അനുഭവിക്കേണ്ടതിനെക്കുറിച്ചാലോചിക്കുമ്പോഴും വിചാരിച്ച സമയത്ത് കുഞ്ഞിന് ജന്മം നല്‍കാന്‍ വേണ്ടിയും പലരും സിസേറിയന്‍ തിരഞ്ഞെടുക്കുന്നു.

എന്നാല്‍ സിസേറിയന്‍ സമയത്ത് അമ്മയേക്കാള്‍ കഷ്ടപ്പെടാണ് കുഞ്ഞിനുള്ളത്. കാരണം സിസേറിയന്‍ സമയത്ത് കുഞ്ഞിനെ പല വിധത്തിലാണ് അത് ബാധിക്കുന്നത്. സാധാരണ പ്രസവ സമയത്തുള്ള കുട്ടികള്‍ക്ക് സിസേറിയന്‍ കുട്ടികളേക്കാള്‍ എന്തുകൊണ്ടും ആരോഗ്യവാന്‍മാരാണ്. പ്രസവത്തിന്റെ കാര്യത്തില്‍ സിസേറിയന്‍ ആണെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇനി നിങ്ങളുടെ പ്രസവം സിസേറിയന്‍ ആണെങ്കില്‍ അത് നിങ്ങളേക്കാള്‍ ദോഷം കുഞ്ഞിനാണ് ഉണ്ടാക്കുക.
സിസേറിയനോ സാധാരണ പ്രസവമോ കുഞ്ഞിന് സുരക്ഷിതം എന്ന് പലര്‍ക്കും അറിയില്ല. സ്വാഭാവിക പ്രസവം സാധ്യമല്ലാത്ത അവസരത്തില്‍ മാത്രമേ ഗര്‍ഭപാത്രം തുറന്ന് വയറു വഴി ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുന്നത്.

അബോര്‍ഷന്‍ തുടര്‍ച്ചയായി ഉണ്ടാവുന്നുവോ, കാരണംഅബോര്‍ഷന്‍ തുടര്‍ച്ചയായി ഉണ്ടാവുന്നുവോ, കാരണം

സിസേറിയന് പലപ്പോഴും കാരണമാകുന്നത് ഇന്നത്തെ കാലത്തെ പെണ്‍കുട്ടികളുടെ വിവാഹത്തോടുള്ള സമീപനം തന്നെയാണ്. ഇന്നത്തെ കാലത്ത് പെണ്‍കുട്ടികളില്‍ പലരും ജോലി കിട്ടിയതിനു ശേഷം വിവാഹം കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നതാണ്. ഇത് പലപ്പോഴും വൈകിയുള്ള ഗര്‍ഭധാരണത്തിലേക്ക് നയിക്കുന്നു. വൈകിയുള്ള ഗര്‍ഭധാരണമാകുമ്പോള്‍ അത് സ്വാഭാവിക പ്രസവത്തിന് പ്രതിസന്ധിയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ സിസേറിയനിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതിന്റെ ഫലം പലപ്പോഴും കുഞ്ഞുങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്.

 അപകട സാധ്യത കൂടുതല്‍

അപകട സാധ്യത കൂടുതല്‍

അപകട സാധ്യത വളരെ കൂടുതലുള്ള ഒന്നാണ് സിസേറിയന്‍. എല്ലാ സര്‍ജറികളേയും പോലെ തന്നെ അപകട സാധ്യത കൂടുതല്‍ തന്നെയാണ് സിസേറിയനും. അതുകൊണ്ട് തന്നെ ശ്രദ്ധ അല്‍പം പാളിയാല്‍ അത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്. പലപ്പോഴും സര്‍ജിക്കല്‍ ഇന്‍സ്ട്രുമെന്റ്‌സ് കൊണ്ട് കുട്ടികള്‍ക്ക് ദോഷമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ പല തരത്തിലും ഇത്തരത്തില്‍ സിസേറിയന്‍ ചെയ്യുമ്പോള്‍ അത് ദോഷമുണ്ടാക്കുന്നു.

പ്രതിരോധ ശേഷി കുറയുന്നു

പ്രതിരോധ ശേഷി കുറയുന്നു

സാധാരണ പ്രസവമാണെങ്കില്‍ കുഞ്ഞിന് രോഗപ്രതിരോധ ശേഷി വളരെ കൂടുതലായിരിക്കും. എന്നാല്‍ സിസേറിയന്‍ ആണെങ്കില്‍ അത് കുഞ്ഞുങ്ങളില്‍ രോഗപ്രതിരോധ ശേഷി വളരെ കുറക്കുകയും ആരോഗ്യത്തിന് വളരെയധികം പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യും. പ്രസവകാലത്ത് ലാക്ടോബസിലസ് എന്ന ബാക്ടീരിയകളുടെ എണ്ണം കൂടുതലാണ്. ഇത് കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ സിസേറിയന്‍ സമയത്ത് ഇത് കുറവായിരിക്കും. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള രോഗം കുട്ടികളെ ബാധിക്കുകയും ചെയ്യുന്നു.

 ശ്വാസതടസ്സം

ശ്വാസതടസ്സം

ശ്വാസതടസ്സം സിസേറിയന്‍ കഴിഞ്ഞ കുഞ്ഞിന് നിര്‍ബന്ധമായും ഉണ്ടായിരിക്കും. സാധാരണ പ്രസവമാകുമ്പോള്‍ അത് കുഞ്ഞിന്റെ ശ്വാസകോശത്തിന്റെ വികസനത്തിന് സഹായിക്കുന്നു. എന്നാല്‍ സിസേറിയന്‍ സമയത്ത് സ്ത്രീയുടെ കോണ്‍ട്രാക്ഷന്‍ ഉണ്ടാവുന്നില്ല. ഇത് കുഞ്ഞിന്റെ ശ്വാസകോശം വികസിക്കാതിരിക്കാന്‍ കാരണമാകുന്നു.

അമ്മയുമായുള്ള ബന്ധം

അമ്മയുമായുള്ള ബന്ധം

സാധാരണ പ്രസവമാകുമ്പോള്‍ കുഞ്ഞിന് അമ്മയുമായി വളരെ അടുത്ത ബന്ധം ഉണ്ടാവുന്നു. എന്നാല്‍ സിസേറിയന്‍ സമയത്ത് ഇത്തരത്തില്‍ ഒരു കാര്യം സംഭവിക്കുന്നില്ല. അമ്മയും കുഞ്ഞുമായി സ്‌കിന്‍ ടു സ്‌കിന്‍ കോണ്‍ടാക്റ്റ് ഉണ്ടാവുന്നില്ല. ഇത് കുഞ്ഞിന് ഭാവിയില്‍ അമ്മയുമായുള്ള അടുപ്പം കുറക്കുന്നതിന് കാരണമാകുന്നു.

കുഞ്ഞിന്റെ സാമാന്യബുദ്ധി

കുഞ്ഞിന്റെ സാമാന്യബുദ്ധി

സാധാരണ പ്രസവം ആണെങ്കില്‍ കുഞ്ഞിന് സാമന്യ ബുദ്ധി ജനന സമയത്ത് തന്നെ ഉണ്ടാവുന്നു. മുലപ്പാല്‍ സ്വയം കണ്ടെത്തി കുടിക്കാന്‍ സാധാരണ പ്രസവ സമയത്തെ കുഞ്ഞിന് കഴിയുന്നു. എന്നാല്‍ കുഞ്ഞ് സിസേറിയന്‍ വഴി ജനിക്കുകയാണെങ്കില്‍ ഇത്തരം കഴിവുകളൊന്നും കുഞ്ഞിന് ജന്മനാ ഇല്ലാതാവുന്നു. സ്‌കിന്‍ ടു സ്‌കിന്‍ കോണ്ടാക്ട് വരുന്നതിന് ഏറ്റവും അത്യാവശ്യമായിട്ട് ശ്രദ്ധിക്കേണ്ട ഒന്നാണ് നോര്‍മല്‍ പ്രസവം മിക്കവാറും ആക്കാന്‍ ശ്രമിക്കാം.

മുലപ്പാല്‍ കൊടുക്കാന്‍ നേരം വൈകുന്നത്

മുലപ്പാല്‍ കൊടുക്കാന്‍ നേരം വൈകുന്നത്

സിസേറിയന്‍ വഴി ജനിക്കുന്ന കുട്ടികള്‍ക്ക് പെട്ടെന്ന് മുലപ്പാല്‍ കൊടുക്കാന്‍ കഴിയില്ല. ഇവരെ ജനിച്ച ഉടനേ ന്യൂബോണ്‍ നഴ്‌സറിയില്‍ ആണ് വെക്കുന്നത്. മാത്രമല്ല സിസേറിയന്‍ കഴിഞ്ഞ അമ്മമാര്‍ക്ക് മരുന്ന് കൂടുതല്‍ കൊടുക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ മുലപ്പാല്‍ നല്‍കാന്‍ ഒന്നോ രണ്ടോ ദിവസം വൈകുന്നു. ഇത് കുഞ്ഞുന് പിന്നീട് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ നാച്ചുറല്‍ ബര്‍ത്തില്‍ ഇത്തരമൊരു കാര്യം സംഭവിക്കുന്നില്ല. കുഞ്ഞ് ജനിച്ച ഉടന്‍ തന്നെ മുലപ്പാല്‍ നല്‍കുന്നു.

കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ച

കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ച

കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചയാണ് മറ്റൊന്ന്. സിസേറിയന്‍ വഴി ജനിച്ച കുട്ടികള്‍ക്ക് ബുദ്ധിവളര്‍ച്ച സാധാരണ പ്രസവത്തില്‍ ജനിച്ച കുട്ടികളേക്കാള്‍ കുറവായിരിക്കും. എന്നാല്‍ പൂര്‍ണമായി ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. നാച്ചുറല്‍ ബര്‍ത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കാണ് ഐ ക്യു കൂടുതല്‍.

 പ്രസവവേദന

പ്രസവവേദന

മണിക്കൂറുകളോളമായിരിക്കും അമ്മമാര്‍ക്കം പ്രസവ വേദന അനുഭവിക്കേണ്ടി വരുന്നത്. എന്നാല്‍ ഇതേ അവസ്ഥ തന്നെയായിരിക്കും കുഞ്ഞിനും അനുഭവിക്കേണ്ടി വരുന്നത്. കാരണം ഗര്‍ഭപാത്രത്തില്‍ നിന്ന് ഇടുങ്ങിയ ഇടത്തിലൂടെ പുറത്തേക്ക് വരാന്‍ കുഞ്ഞ് അല്‍പം വേദന സഹിക്കേണ്ടി വരുന്നു. എന്നാല്‍ സിസേറിയന്‍ സമയത്ത് കുഞ്ഞിന്റേയും അവസ്ഥ വളരെ പരിതാപകരമായിരിക്കും. കാരണം കുഞ്ഞ് പുറത്തേക്ക് വരാന്‍ സമയമെടുക്കുമ്പോള്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ കുഞ്ഞിന് അനുഭവിക്കേണ്ടതായി വരുന്നു.

 കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍

കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍

കുഞ്ഞ് ജനിച്ച് നിമിഷങ്ങള്‍ക്കകം തന്നെ ശബ്ദങ്ങള്‍ കേള്‍ക്കാനും കണ്ണ് തുറക്കാനും കഴിയുന്നു. അതു കൊണ്ട് തന്നെ ചുറ്റും നടക്കുന്നതെല്ലാം കുഞ്ഞിന് അറിയാന്‍ കഴിയുന്നു. എന്നാല്‍ സിസേറിയന്‍ കഴിഞ്ഞ് പുറത്ത് വരുന്ന കുഞ്ഞുങ്ങള്‍ക്ക് ഇതിനെല്ലാം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തില്‍ കുഞ്ഞിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കുഞ്ഞ് അനുഭവിക്കേണ്ടതായി വരുന്നു.

കുഞ്ഞിനെ കുളിപ്പിക്കുന്നത്

കുഞ്ഞിനെ കുളിപ്പിക്കുന്നത്

സിസേറിയന്‍ കഴിഞ്ഞ ശേഷം കുഞ്ഞിനെ കുളിപ്പിക്കുന്നതും വൃത്തിയാക്കുന്നതും എല്ലാം വളരെ ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കുഞ്ഞിനെ കുളിപ്പിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതരമായിരിക്കും. ജനിച്ച് ഉടന്‍ തന്നെ കുഞ്ഞിനെ കുളിപ്പിച്ച് വൃത്തിയാക്കിയാണ് അമ്മയുടെ അരികില്‍ കൊടുക്കുന്നത്. എന്നാല്‍ ഇതിനു മുന്‍പായി കുഞ്ഞിനെ കുലുക്കുന്നതും വായിലും മൂക്കിലും കയറിയ ദ്രവങ്ങള്‍ എടുത്തു കളയുന്നതും എല്ലാം സാധാരണയാണ്.

English summary

cesarean versus vaginally-born babies: which are healthier

Ah, the eternal debate of which baby is healthier, the one born through a cesarean section or the one delivered naturally.
Story first published: Saturday, October 21, 2017, 16:09 [IST]
X
Desktop Bottom Promotion