Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
പുരുഷ വന്ധ്യത പുരുഷനറിയേണ്ടത് ഇവയാണ്
ഈ കാലഘട്ടത്തില്‍ പുരുഷ വന്ധ്യതയുടെ എണ്ണം പതിവിലധികം വര്‍ദ്ധിച്ചിട്ടുണ്ട്
പുരുഷന്മാരെ പ്രതിസന്ധിയിലാക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പുരുഷ വന്ധ്യത. ഇത് മൂലം പ്രശ്നം അനുഭവിയ്ക്കുന്നവര്‍ ചില്ലറയല്ല. പല ദമ്പതികളുടേയും പ്രധാന പ്രശ്നവും വന്ധ്യത തന്നെയാണ്. എന്നാല്‍ ഇതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം പലര്‍ക്കും അറിയില്ല.
പുരുഷ വന്ധ്യതയുടെ പുരുഷന്മാര് അനുഭവിയ്ക്കുന്ന പ്രധാന കാരണങ്ങള്‍ താഴെ പറയുന്നവയാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. അവ എന്തൊക്കെയെന്ന് നോക്കാം.

ശുക്ലത്തിലെ പ്രശ്നങ്ങള്‍
ലൈംഗിക ബന്ധ സമയത്തുണ്ടാകുന്ന ശുക്ലത്തിലെ പ്രശ്നങ്ങള്‍ പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ ഒന്നരക്കോടിയിലേറെ ബീജങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ പലരിലും പല അളവിലാണ് എന്ന് മാത്രം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധി വരെ വന്ധ്യതയിലേക്ക് നയിക്കുന്നു.

ലൈഗിക ബന്ധത്തിലെ അപാകതകള്‍
ലൈംഗിക ബന്ധസമയത്ത് പുരുഷന്മാരില് ഉണ്ടാവുന്ന അപാകതകളും വന്ധ്യതയിലേക്ക് നയിക്കുന്നു. ശുക്ലത്തിലെ കുറവും ലൈംഗിക ബന്ധസമയത്തുണ്ടാകുന്ന പ്രശ്നങ്ങളും വന്ധ്യതയിലേക്ക് നയിക്കുന്നു.

ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്ഥ
ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്ഥയാണെങ്കില്‍ അതും വന്ധ്യതയിലേക്ക് നയിക്കുന്നു. ഇത് പെട്ടെന്ന് തിരിച്ചറിയാനാവില്ല എന്നതാണ്സംഗതി വഷളാക്കുന്നത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു.

സംയോജനം നടക്കാത്തത്
ബീജത്തിന് അണ്ഡവുമായി സംയോജിക്കാന്‍ കഴിയാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. ഇതിന് കാരണമാകട്ടെ ബീജത്തിന്റെ ചലനം കുറയുന്നതാണ്.

ബീജത്തിന്റെ ആകൃതി
ബീജത്തിനും ആകൃതി വ്യത്യാസപ്പെട്ടിരിയ്ക്കുന്നത് വന്ധ്യത പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ബീജത്തിന് അണ്ഡവുമായി സംയോജിക്കാന്‍ ഇത് വഴി കഴിയുന്നില്ല.

വൃഷണത്തിലെ അണുബാധ
വൃഷ്ണത്തിലെ അണുബാധ അമിതമായ ചൂട് എന്നിവയെല്ലാം പുരുഷ വന്ധ്യതയുടെ പ്രധാന കാരണങ്ങളാണ്.

കൃത്യമായ ചികിത്സ
കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്തരം പ്രശ്നങ്ങളില്‍ ഒരിക്കലും മടി കാണിയ്ക്കാന്‍ പാടുള്ളതല്ല.



Click it and Unblock the Notifications
