For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദിവസത്തെ സംയോഗം ഗര്‍ഭധാരണസാധ്യത വര്‍ദ്ധിപ്പിക്കും

അനാവശ്യ ഗര്‍ഭധാരണവും ഗര്‍ഭധാരണ സാധ്യത ഏറ്റവും കൂടുതലുള്ള സമയവും മനസ്സിലാക്കാം

|

ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുന്നത് അനാവശ്യ ഗര്‍ഭധാരണ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഓവുലേഷന്‍ അണ്ഡവിസര്‍ജ്ജനം എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഗര്‍ഭധാരണത്തെ സഹായിക്കുകയും അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കുകയും ചെയ്യുന്നു.

വയറ്റിലുള്ളത് ഇരട്ടക്കുട്ടികളാവാന്‍ ചിലത്‌വയറ്റിലുള്ളത് ഇരട്ടക്കുട്ടികളാവാന്‍ ചിലത്‌

കൃത്യമായ ഓവുലേഷന്‍ സമയം അറിയാത്തത് പലപ്പോഴും ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പല സ്ത്രീകളിലും ആര്‍ത്തവം കൃത്യമല്ലാത്തതാണ് പ്രധാന പ്രശ്‌നം. അണ്ഡവിസര്‍ജനത്തേയും ഓവുലേഷനേയും കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം. ഗര്‍ഭിണിയാണോ അറിയാം, വീട്ടില്‍ വെച്ച് തന്നെ

 ആര്‍ത്തവ ചക്രത്തില്‍ ശ്രദ്ധിക്കാന്‍

ആര്‍ത്തവ ചക്രത്തില്‍ ശ്രദ്ധിക്കാന്‍

ആര്‍ത്തവ ചക്രത്തിന്റെ 14-ാം ദിവസമാണ് അണ്ഡവിസര്‍ജ്ജനം അഥവാ ഓവുലേഷന്‍ നടക്കുന്നത്. ആ ദിവസങ്ങളിലാണ് ഗര്‍ഭധാരണ സാധ്യത ഏറ്റവും കൂടുതലുള്ളതും.

 അണ്ഡവിസര്‍ജനം കൃത്യമായി

അണ്ഡവിസര്‍ജനം കൃത്യമായി

എന്നാല്‍ എല്ലാവരിലും ആര്‍ത്തവ ചക്രം കൃത്യമായിരിക്കണം എന്നില്ല. രണ്ടോ മൂന്നോ ദിവസം കൂടിയോ കുറഞ്ഞോ ഇരിയ്ക്കാം. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ ആര്‍ത്തവചക്രത്തെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിയ്ക്കണം.

സുരക്ഷിത കാലം

സുരക്ഷിത കാലം

ആര്‍ത്തവം തുടങ്ങുന്നതിന് പത്ത് ദിവസം മുന്‍പും ആര്‍ത്തവ ദിനത്തിലും അതിനു ശേഷമുള്ള മൂന്ന് നാല് ദിവസങ്ങളിലും ഗര്‍ഭധാരണ സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെയാണ് ഈ കാലത്തെ സുരക്ഷിത കാലം എന്ന് പറയുന്നത്.

 ഗര്‍ഭമുറപ്പിക്കാന്‍ മൂത്രപരിശോധന

ഗര്‍ഭമുറപ്പിക്കാന്‍ മൂത്രപരിശോധന

ഗര്‍ഭമുറപ്പിക്കാന്‍ മൂത്രപരിശോധനയിലൂടെ വേണം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ഗര്‍ഭധാരണം ഉറപ്പിച്ചാല്‍ തന്നെ പ്രസവത്തീയതി ഡോക്ടര്‍ പറയും.

 ആഹാരത്തോടുള്ള വിരക്തി

ആഹാരത്തോടുള്ള വിരക്തി

ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ ഏറ്റവും പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന ഒന്നാണ് ആഹാരത്തോടുള്ള വിരക്തി. പലപ്പോഴും ഛര്‍്ദ്ദി കാരണം പല ഭക്ഷണങ്ങളും കഴിയ്ക്കാന്‍ കഴിയില്ല. ഇതിന് പരിഹാരം കാണാന്‍ തൈര് കഴിയ്ക്കുന്നത് നല്ലതാണ്.

ഗര്‍ഭവും രോഗങ്ങളും

ഗര്‍ഭവും രോഗങ്ങളും

ബിപി, പ്രമേഹം, അലര്‍ജി എന്നിവയിലേതെങ്കിലും ഗര്‍ഭിണിയ്ക്കുണ്ടോ എന്നതാണ് അടുത്ത ഘട്ടം. പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് കൃത്യമായ മരുന്നും പരിചരണവും അത്യാവശ്യമാണ്.

 അബോര്‍ഷനെന്ന വില്ലന്‍

അബോര്‍ഷനെന്ന വില്ലന്‍

പലപ്പോഴും ഗര്‍ഭിണികള്‍ വളരെയധികം ശ്രദ്ധാലുക്കളാവേണ്ട ഒന്നാണ് അബോര്‍ഷനെ. ഒന്നില്‍കൂടുതല്‍ തവണ ഗര്‍ഭമലസിയവരാണെങ്കില്‍ ശ്രദ്ധ അല്‍പം കൂടുതല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭാശയത്തിനു പുറത്ത് ഗര്‍ഭം

ഗര്‍ഭാശയത്തിനു പുറത്ത് ഗര്‍ഭം

ഗര്‍ഭാശയത്തിനു പുറത്ത് ഗര്‍ഭം ധരിച്ചാല്‍ അത് അമ്മയുടേയും കുഞ്ഞിന്റേയും മരണത്തിലേക്ക് വരെ നയിക്കാവുന്ന അവസ്ഥയാണ്. അതിശക്തമായ വയറുവേദനയും, ബോധക്ഷയവുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ സ്‌കാന്‍ ചെയ്യാന്‍ മടിക്കേണ്ടതില്ല.

English summary

Can an ovulation test detect pregnancy

You're anxious to take your pregnancy test. But when is the best time to take a pregnancy test? This pregnancy tets will tell you.
X
Desktop Bottom Promotion