For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയനെങ്കിലും വജൈനയില്‍ രക്തസ്രാവം?

സിസേറിയന്‍ നടത്തുമ്പോള്‍ ഡോക്ടര്‍ പോലും നിങ്ങളോട് പറയാത്ത ചില കാര്യങ്ങളുണ്ട്.

|

ഗര്‍ഭം ധരിക്കുന്ന സമയം മുതല്‍ തന്നെ ഏതൊരു സ്ത്രീയും ഏറെ ഉത്കണ്ഠയോടെ കാണുന്ന ഒന്നാണ് പ്രസവ ദിവസം. ചിലത് സിസേറിയനോ ചിലത് നോര്‍മല്‍ പ്രസവമോ ആയിരിക്കും. എന്നാല്‍ പലപ്പോഴും സിസേറിയന്‍ എന്ന് ഡോക്ടര്‍ വിധിയെഴുതുന്ന സ്ത്രീകള്‍ക്ക് പ്രസവശേഷം ധാരാളം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. എങ്കിലും പലപ്പോഴും പല വിധത്തിലാണ് ഇത് സ്ത്രീകളെ ബാധിക്കുക.

ഗര്‍ഭകാല സെക്‌സിന്റെ ഗുണമറിയുന്നത് പ്രസവസമയംഗര്‍ഭകാല സെക്‌സിന്റെ ഗുണമറിയുന്നത് പ്രസവസമയം

സിസേറിയന്‍ ആണെങ്കില്‍ പോലും ഡോക്ടര്‍ പോലും പറയാത്ത പല കാര്യങ്ങളും ഉണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്ക് അറിയില്ല. സ്ത്രീകള്‍ എന്തൊക്കെ കാര്യങ്ങളെക്കുറിച്ചാണ് സിസേറിയനെങ്കില്‍ അറിയേണ്ടത് എന്ന് നോക്കാം.

 വജൈനയും ആവശ്യം

വജൈനയും ആവശ്യം

സാധാരണ പ്രസവമെങ്കില്‍ മാത്രമേ വജൈനയുടെ പ്രാധാന്യം ഉണ്ടാവൂ എന്നാണ് മിക്കവരുടേും ധാരണ. എന്നാല്‍ സിസേറിയന്‍ ആണെങ്കിലും വജൈനയുടെ പ്രാധാന്യം ചില്ലറയല്ലയ നോര്‍മല്‍ പ്രസവമാണെങ്കില്‍ പ്രസവത്തിനു ശേഷം വജൈന ക്ലീന്‍ ചെയ്യുന്നു. എന്നാന്‍ സിസേറിയന്‍ ആണെങ്കില്‍ സര്‍ജറിക്ക് മുന്‍പായി വജൈന വൃത്തിയാക്കുന്നു. സര്‍ജറിക്ക് മുന്‍പ് എന്തെങ്കിലും തരത്തിലുള്ള രക്തസ്രാവം ഉണ്ടോ ഇല്ലയോ എന്ന് അറിയാന്‍ വേണ്ടിയാണിത്.

 പുഷ് ചെയ്യുക

പുഷ് ചെയ്യുക

സാധാരണ പ്രസവത്തിലാണെങ്കില്‍ കുഞ്ഞ് പുറത്തേക്ക് വരാന്‍ അമ്മയും പുഷ് ചെയ്യേണ്ടതായി വരുന്നു. എന്നാല്‍ സിസേറിയന്‍ ആണെങ്കിലും അമ്മയുടെ ആ ഒരു തള്ള് കുഞ്ഞിനെ പുറത്തേക്കെടുക്കാന്‍ വേണ്ടി വരും.

 തണുത്തുറഞ്ഞ് പോവുന്നു

തണുത്തുറഞ്ഞ് പോവുന്നു

സാധാരണ ഏതെങ്കിലും തരത്തിലുള്ള സര്‍ജറിയാണെങ്കില്‍ ഓപ്പറേഷന്‍ തീയേറ്റര്‍ തണുപ്പിച്ചായിരിക്കും ഇടുക. എന്നാല്‍ സിസേറിയന്‍ എങ്കില്‍ ഓപ്പറേഷന്‍ തീയറ്ററിലെ ടെംപറേച്ചര്‍ സാധാരണയില്‍ നിന്ന് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല അര്‍ദ്ധനഗ്നരായി കിടക്കുന്ന നിങ്ങളെ ഏകദേശം 30 മിനിട്ടോളം തണുപ്പിക്കുകയും ചെയ്യുന്നു.

മലബന്ധ പ്രശ്‌നങ്ങള്‍

മലബന്ധ പ്രശ്‌നങ്ങള്‍

സിസേറിയന് ശേഷം നിങ്ങളെ ഏറ്റവും വലക്കുന്ന ഒന്നാണ് മലസംബന്ധമായ പ്രശ്‌നങ്ങള്‍. നിങ്ങളുടെ അടിവയര്‍ ശരിയാവുന്നത് വരെ ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ സ്റ്റൂള്‍ സോഫ്റ്റനര്‍ ആയിരിക്കും നിങ്ങള്‍ക്ക് ഏറ്റവും വലിയ ആവശ്യം.

 രക്തസ്രാവം

രക്തസ്രാവം

സാധാരണ പ്രസവം അല്ലെങ്കില്‍ കൂടിയും നിങ്ങളുടെ വജൈനയില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുന്നു. മറുപിള്ള നീക്കം ചെയ്ത ശേഷം ഗര്‍ഭാശയ ഭിത്തികളും ക്ലീന്‍ ചെയ്യുന്നു. എന്നാല്‍ സാധാരണ പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന രക്തസ്രാവം ഒരിക്കലും ഉണ്ടാവില്ല എന്നതാണ് സത്യം.

English summary

C-section secrets even your doctor will not tell you

Here are some c-section secrets even your doctor will not tell you.
Story first published: Monday, August 14, 2017, 15:44 [IST]
X
Desktop Bottom Promotion