Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളോട് ചെയ്യുന്നത്
സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും
ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇത് സ്ത്രീകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പഠനഫലം. സ്വീഡനിലെ കരോളിന്‍സ്സ്ക ഇന്‍സ്റ്റിറ്റ്യൂട്ടും സ്റ്റോക് ഹോം സ്കൂള്‍ ഓഫ് എക്കണോമിക്സും ചേര്‍ന്നാണ് ഈ പഠനം നടത്തിയത്.
ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളില്‍ ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത് എന്നാണ് പഠനത്തില്‍ പറയുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

ജീവിത നിലവാരം താഴുന്നു
ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ ജീവിത നിലവാരം താഴുന്നതായാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്.

ശാരീരികവും മാനസികവും
ഇത്തരം ഗുളികകള്‍ സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നു. പിന്നീട് പരിഹരിയ്ക്കാനാവാത്ത വിധമായിരിക്കും ഇത്തരം പ്രശ്നങ്ങള്‍.

ആത്മനിയന്ത്രണം
പല കാര്യങ്ങളിലും ആത്മനിയന്ത്രണത്തോടു കൂടി പെരുമാറാന്‍ സ്ത്രീകള്‍ക്ക് കഴിയാത്തതും ഗര്‍ഭനിരോധന ഗുളികകളുടെ കൂടിയ ഉപയോഗം മൂലമാണ്.

ഡിപ്രഷന് ഉണ്ടാക്കുന്നു
ഡിപ്രഷനിലേക്ക് പലരേയും നയിക്കാനും ഇത് കാരണമാകുന്നു. വിഷാദരോഗം ഡിപ്രഷന് എന്നിവയെല്ലാം ഗര്‍ഭനിരോധന ഗുളികകള്‍ സമ്മാനിയ്ക്കും.

ഹോര്‍മോണ്‍ ഗുളികകള്‍
ഗര്‍ഭനിരോധന ഗുളികകള്‍ എല്ലാം തന്നെ ഹോര്‍മോണ്‍ ഗുളികകള്‍ ആയതിനാല്‍ ഇതിലൂടെ മറ്റ് പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നു.

സ്തനാര്‍ബുദ സാധ്യത
സ്തനാര്‍ബുദത്തിനുള്ള സാധ്യത വളരെ കൂടിയ തോതില്‍ ആയിരിക്കും ഇത്തരം ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

പരീക്ഷണം ആരില്‍
ആരോഗ്യവതികളായ 340 സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിലാണ് ആരോഗ്യ വിദഗ്ധര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. 18-35 വയസ്സിനിടയിലുള്ളവരായിരുന്നു പഠനവിധേയമായവര്‍.



Click it and Unblock the Notifications
