For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ നാരങ്ങ വെള്ളം കുടിച്ചാല്‍

ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില പാനീയങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം

|

ഗര്‍ഭകാലത്ത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം ഒരുപോലെ സംരക്ഷിക്കപ്പെടണം. എന്നാല്‍ പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ അവിടെ അമ്മയുടെ ആരോഗ്യം ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഇരുവര്‍ക്കും തുല്യ പ്രാധാന്യമാണ് ഗര്‍ഭകാലത്ത് നല്‍കേണ്ടത്. അത് ബുദ്ധിയും ആരോഗ്യവും ഉള്ള കുഞ്ഞിനെ ലഭിക്കാന്‍ സഹായിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള പല കാര്യങ്ങളും ഉണ്ടാവും. ഗര്‍ഭകാലത്ത് ഭക്ഷണ കാര്യത്തില്‍ അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യം നല്‍കണം.

ഗര്‍ഭിണികള്‍ക്ക് ചിലത് കഴിക്കാം ചിലത് കഴിക്കാന്‍ പാടില്ല എന്നൊക്കെ അറിയാം. എന്നാല്‍ ഇതിനെക്കുറിച്ച് കൃത്യമായി പലര്‍ക്കും അറിയില്ല. ഇതുപോലെ തന്നെയാണ് പാനീയങ്ങളുടെ കാര്യത്തിലും ഏതെങ്കിലും പാനീയം കഴിക്കാം ദാഹിക്കുമ്പോള്‍ എന്നതിലുപരി ആരോഗ്യത്തിന് ഗുണം നല്‍കുന്ന തരത്തിലുള്ള പാനീയങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഇത് കഴിക്കുമ്പോള്‍ ആരോഗ്യം നല്‍കുന്ന പാനീയങ്ങള്‍ ഏതൊക്കെയെന്ന് പലര്‍ക്കും അറിയില്ല. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ഗുണം നല്‍കുന്ന ചില പാനീയങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ബുദ്ധിയുള്ള കുഞ്ഞിനായി അച്ഛന്‍ കഴിക്കണം ഈ ഭക്ഷണംബുദ്ധിയുള്ള കുഞ്ഞിനായി അച്ഛന്‍ കഴിക്കണം ഈ ഭക്ഷണം

ഗര്‍ഭകാലമായതിനാല്‍ ഇത്തരം പാനീയങ്ങളും പഴങ്ങളും മറ്റും കഴിക്കുന്നതിനു മുന്‍പ് ഡോക്ടറുടെ ഉപദേശം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ ആദ്യം ഡോക്ടറുടെ കൃത്യമായ ഉപദേശം സ്വീകരിക്കണം. അതുപോലെ തന്നെ നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് നല്ലതോ ചീത്തയോ എന്ന് സ്വയം അറിഞ്ഞിരിക്കുകയും വേണം. ഏതൊക്കെ പാനീയങ്ങളാണ് ഗര്‍ഭകാലത്ത് ആരോഗ്യം നല്‍കുന്നത് എന്ന് നോക്കാം.

ലെമണേഡ്

ലെമണേഡ്

നാരങ്ങ വെള്ളത്തേക്കാള്‍ എന്തുകൊണ്ടും ആരോഗ്യം നല്‍കുന്ന ഒന്നാണ് ലെമണേഡ്. ഇത് മോണിംഗ് സിക്‌നെസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. അതിലുപരി ഇത് ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയിരിക്കാന്‍ സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ സി ശരീരത്തിലേക്ക് അയേണ്‍ ആഗിരണം ചെയ്യുന്നു. മോണിംഗ് സിക്‌നെസ് ഉള്ളവര്‍ക്ക് ലെമണേഡിനോടൊപ്പം അല്‍പം പുതിന കൂടി ചേര്‍ക്കാവുന്നതാണ്.

ഫ്രഷ് ഫ്രൂട് ജ്യൂസ്

ഫ്രഷ് ഫ്രൂട് ജ്യൂസ്

ഫ്രഷ് ഫ്രൂട്ട് ജ്യൂസ് ആണ് മറ്റൊന്ന്. എന്നാല്‍ ഒരിക്കലും പപ്പായ, പൈനാപ്പിള്‍, മുന്തിരി തുടങ്ങിയവ ഉപയോഗിച്ച് ജ്യൂസ് കഴിക്കരുത് ഗര്‍ഭകാലത്ത്. കാരണം ഇത് പലപ്പോഴും അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. നമ്മുടെ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ജ്യൂസ് ആയതിനാല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം ഒരു പോലെ മെച്ചപ്പെടുത്തുന്നു.

തേങ്ങാ വെള്ളം

തേങ്ങാ വെള്ളം

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തേങ്ങാ വെള്ളം. തേങ്ങാ വെള്ളത്തിന്റെ ഗുണങ്ങള്‍ ചില്ലറയല്ല. അത്രയേറെ ആരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ് തേങ്ങാ വെള്ളം. ഗര്‍ഭകാലത്ത് ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതെ സംരക്ഷിക്കാന്‍ ഇളനീരും തേങ്ങാ വെള്ളവും വളരെയധികം സഹായിക്കുന്നു. ഭക്ഷണത്തിനു ശേഷമോ ഭക്ഷണത്തിനു മുന്‍പോ എല്ലാം തേങ്ങാ വെള്ളം കഴിക്കാവുന്നതാണ്.

കര്‍പ്പൂര തുളസി ചായ

കര്‍പ്പൂര തുളസി ചായ

കര്‍പ്പൂര തുളസിയുടെ ചായയും ഇത്തരത്തില്‍ ഗര്‍ഭകാല ആരോഗ്യ പരിചരണചത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. കാരണം ഇത് അമ്മക്കും കുഞ്ഞിനും ആരോഗ്യം നല്‍കുന്നതോടൊപ്പം ശരീരത്തിലുണ്ടാവുന്ന ഗര്‍ഭകാല സംബന്ധമായ നീര്‍വീക്കവും മറ്റും ഇല്ലാതാക്കാനും സഹായിക്കുന്നു. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

മോര്

മോര്

നല്ല മോര് അല്ലെങ്കില്‍ സംഭാരം ഗര്‍ഭിണികള്‍ക്ക് കുടിക്കാം. ഗര്‍ഭകാലത്ത് ഏറ്റവും പ്രതിസന്ധിയുണ്ടാക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും കൂടി ദോഷകരമാകാത്ത രീതിയില്‍ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളതാണ്. എന്നാല്‍ ഇനി ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് മോര്. അല്ലെങ്കില്‍ സംഭാരവും ആരോഗ്യത്തിന്റെ കാര്യത്തില്‍ കോംപ്രമൈസിന് തയ്യാറാവാത്തതാണ്.

പാല്‍

പാല്‍

പാല്‍ ധാരാളം കുടിക്കണം. ഇത് ഗര്‍ഭസ്ഥശിശുവിന്റെ എല്ലുകള്‍ക്കും പല്ലിന് ബലവും ആരോഗ്യവും നല്‍കുന്നു. അതോടൊപ്പം ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുകയും ചെയ്യുന്നു. പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നു. ഗര്‍ഭിണികള്‍ ഉറങ്ങാന്‍ പോവുന്നതിനു മുന്‍പായി ഒരു ഗ്ലാസ്സ് പാല്‍ കുടിക്കാം.

 പച്ചക്കറി ജ്യൂസ്

പച്ചക്കറി ജ്യൂസ്

വിവിധ തരത്തിലുള്ള പച്ചക്കറികള്‍ കൊണ്ട് ജ്യൂസ് ഉണ്ടാക്കും. ഇതെല്ലാം ഗര്‍ഭിണികള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. കുഞ്ഞിന്റെ കാര്യത്തിനും പല വിധത്തിലുള്ള ഗുണങ്ങളാണ് ഫ്രഷ് പച്ചക്കറി ജ്യൂസ് നല്‍കുന്നത്. അതുകൊണ്ട് തന്നെ കാരറ്റ് ഉള്‍പ്പടെയുള്ള പച്ചക്കറികള്‍ക്ക് ജ്യൂസ് തയ്യാറാക്കാം.

ഫ്രൂട്ട് സ്മൂത്തീസ്

ഫ്രൂട്ട് സ്മൂത്തീസ്

ഫ്രൂട്ട് സ്മൂത്തീസ് കഴിക്കുന്നതും ഗര്‍ഭിണികള്‍ കഴിക്കുന്നത് നല്ലതാണ്. അത് ഗര്‍ഭകാലത്ത് ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്നാല്‍ ഇവിടേയും ഡോക്ടറുടെ ഉപദേശ പ്രകാരമാണ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത്. ഇതില്‍ തന്നെ പൈനാപ്പിളും പപ്പായയും എല്ലാം പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

ഐസ്ഡ് ടീ

ഐസ്ഡ് ടീ

ഐസ്ഡ് ടീ ആണ് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നത്. ഇത് ഗര്‍ഭകാലത്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിനും നിര്‍ജ്ജലീകരണം തടയാനും സഹായിക്കപ്പെടുന്നു.

 ജലജീര

ജലജീര

ജലജീരയാണ് മറ്റൊന്ന്, ഇത് ഗര്‍ഭകാലത്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായം ചെയ്യുന്നു. ഗര്‍ഭസ്ഥശിശുവിനും ഈ പാനീയം നല്‍കുന്ന ഗുണം ചില്ലറയല്ല.

കസ്‌ക്‌സ

കസ്‌ക്‌സ

കസ്‌കസ പാനീയവും ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം സംരക്ഷിക്കുന്നു. അതിലുപരി ഗര്‍ഭകാലത്തുണ്ടാവുന്ന ആരോഗ്യത്തിന്റെ പല വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കസ്‌കസ.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുക. പൂര്‍ണമായ ആരോഗ്യം നല്‍കാന്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് വെള്ളം. ഇത് ഗര്‍ഭകാലത്ത് എന്തുകൊണ്ടും ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാനും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തക്ക് ഇടനല്‍കേണ്ടതായും വരില്ല. അതുകൊണ്ട് തന്നെ ആരോഗ്യസംബന്ധമായ എല്ലാ പ്രശ്‌ന്ങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെള്ളം.

English summary

Best Drinks To Have During Pregnancy

Healthy And Simple Homemade Energy Drinks During Pregnancy read on.
X
Desktop Bottom Promotion