For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ ബദാം കഴിയ്ക്കുന്നത് കൊണ്ടുള്ള നേട്ടം

ഗര്‍ഭകാലത്ത് ബദാം കഴിയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ അല്‍പം കൂടുതല്‍ നല്‍കണം. കാരണം അമ്മയ്ക്കും കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഉള്ള പോഷകങ്ങള്‍ ലഭിയ്ക്കുന്നത് അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിലൂടെയാണ്. ആരോഗ്യകരമായ ഭക്ഷണത്തിന് ഏറ്റവും പ്രാധാന്യം നല്‍കേണ്ട ഘട്ടമാണ് ഗര്‍ഭകാലം. പലര്‍ക്കുമറിയില്ല ഈ പ്രസവരഹസ്യങ്ങള്‍

ഗര്‍ഭിണികള്‍ ബദാം കഴിയ്ക്കുന്നത് നല്ലതാണോ? ബദാമിന് ആരോഗ്യഗുണങ്ങള്‍ ധാരാളം ഉണ്ട്. എന്നാല്‍ പലപ്പോഴും ഗര്‍ഭിണികള്‍ ഇത് കഴിയ്ക്കുന്നത് കൊണ്ടുള്ള നേട്ടം എങ്ങനെ കുഞ്ഞിന്റെ വളര്‍ച്ചയെക്കൂടി ബാധിയ്ക്കുന്നു എന്ന് നോക്കാം. ആരോഗ്യവും അനാരോഗ്യവും നല്‍കും വഴുതനങ്ങ

 പ്രോട്ടീന്‍ കലവറ

പ്രോട്ടീന്‍ കലവറ

പ്രോട്ടീന്‍ കലവറയാണ് ബദാം എന്ന കാര്യത്തില്‍ സംശയമില്ല. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും മസില്‍ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നു. അമ്മയുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും ബദാം കഴിയ്ക്കുന്നത് നല്ലതാണ്.

ഫൈബര്‍

ഫൈബര്‍

ഫൈബറും ധാരാളം ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല കുഞ്ഞിന് ഗര്‍ഭപാത്ത്രിനകത്ത് തന്നെ മലമൂത്ര വിസര്‍ജ്ജനം തടസ്സമില്ലാതെ നടക്കുന്നതിനും സഹായിക്കുന്നു.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ബദാം. ഇത് കുഞ്ഞിന്റെ മുടി, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തെ സഹായിക്കുന്നു. മാത്രമല്ല അമ്മയേയും ബദാമിലെ വിറ്റാമിന്‍ ഇ സുന്ദരിയായി തന്നെ നിലനിര്‍ത്തുന്നു.

 കാല്‍സ്യം

കാല്‍സ്യം

കാല്‍സ്യം കലവറ എന്ന് വേണമെങ്കില്‍ ബദാമിനെ പറയാം. ഇത് ഗര്‍ഭകാലത്തുണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ഗര്‍ഭസ്ഥശിശുവിന്റെ എല്ലിനുറപ്പ് നല്‍കുകയും ചെയ്യുന്നു.

മാംഗനീസ്

മാംഗനീസ്

കുഞ്ഞിന്റേയും അമ്മയുടെ തടിയും തൂക്കവും ആരോഗ്യമുള്ളതാക്കി മാറ്റാന്‍ ബദാമില്‍ അടങ്ങിയിട്ടുള്ള മാംഗനീസ് സഹായിക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ കാലിനും കൈയ്യിനുമെല്ലാം ഉറപ്പ് നല്‍കാനും സഹായിക്കുന്നു.

 റൈബോഫഌബിന്‍

റൈബോഫഌബിന്‍

ഊര്‍ജ്ജദായകമാണ് റൈബോഫഌബിന്‍. ഇത് കുഞ്ഞിന്റെ നീക്കങ്ങളേയും മറ്റും ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ ഊര്‍ജ്ജപ്രദായകമാക്കുന്നു.

 മഗ്നീഷ്യം

മഗ്നീഷ്യം

മഗ്നീഷ്യം കുഞ്ഞിന്റെ നാഡീഞരമ്പ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഗര്‍ഭപാത്രത്തിനകത്തുള്ള കുഞ്ഞിന്റെ ചലനത്തെയും സഹായിക്കുന്നു.

English summary

Benefits Of Eating Almonds During Pregnancy

Including nuts during pregnancy is important as they cope with growing needs of the baby. Know the benefits of almonds during pregnancy mentioned in this post.
Story first published: Monday, February 13, 2017, 16:05 [IST]
X
Desktop Bottom Promotion